- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരും അറിയാത്ത തുടക്കക്കാരൻ സൂപ്പർ താരങ്ങളെ കടത്തി വെട്ടിയത് സ്വവർഗാനുരാഗികളുടെ ജീവിതം തന്മയത്വത്തോടെ അവതരിപ്പിച്ച്; സുദേവ് നായർക്ക് പുരസ്കാരം ലഭിച്ചത് മൈ ലൈഫ് പാർട്ണറിലെ നായകന്റെ വേഷത്തിലൂടെ
ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചതിലെ യഥാർത്ഥ ഷോക്കിങ് മികച്ച നടനുള്ള പുരസ്‌കാര പ്രഖ്യാപനം ആയിരുന്നു. അവാർഡിന്റെ തുടക്കം മുതൽ പരിഗണിച്ചിരുന്ന നിവിൻ പോളിക്കൊപ്പം അവാർഡ് പങ്കുവച്ച സുദേവ് നായർ ആരുടെയും കണക്ക് കൂട്ടലുകളിൽ ഉണ്ടായിരുന്നില്ല. മമ്മൂട്ടിയും ജയസൂര്യയും ലാലും ഒക്കെ ചർച്ചകളിൽ നിറഞ്ഞപ്പോഴും ആരും സുദേവിന
ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചതിലെ യഥാർത്ഥ ഷോക്കിങ് മികച്ച നടനുള്ള പുരസ്‌കാര പ്രഖ്യാപനം ആയിരുന്നു. അവാർഡിന്റെ തുടക്കം മുതൽ പരിഗണിച്ചിരുന്ന നിവിൻ പോളിക്കൊപ്പം അവാർഡ് പങ്കുവച്ച സുദേവ് നായർ ആരുടെയും കണക്ക് കൂട്ടലുകളിൽ ഉണ്ടായിരുന്നില്ല. മമ്മൂട്ടിയും ജയസൂര്യയും ലാലും ഒക്കെ ചർച്ചകളിൽ നിറഞ്ഞപ്പോഴും ആരും സുദേവിന്റെ പേര് പറഞ്ഞ് പോലുമില്ല.
എന്നാൽ മലയാളചലച്ചിത്രലോകത്ത് ആദ്യമായി പുരുഷന്മാർ തമ്മിലുള്ള പ്രണയത്തിന്റെ കഥകൾ പറഞ്ഞ മൈ ലൈഫ് പാർട്ണറിൽ അഭിനയിച്ചതിലൂടെ സുദേവ് നായർ കൈവരിച്ചിരിക്കുന്ന അപൂർവ്വ നേട്ടമാണ്. ഒരു ചിത്രം കൊണ്ട് തന്നെ സംസ്ഥാന ചലച്ചിത്ര അവാർഡ് കരസ്ഥമാക്കി അവാർഡ് നേടിയവരുടെ ലിസ്റ്റിലേക്ക് നടന്നുകയറുക എന്ന നേട്ടമാണ് സുദേവിന് ലഭിച്ചിരിക്കുന്നത്.
രണ്ടു പുരുഷന്മാർ തമ്മിലുള്ള മാനസികമായ അടുപ്പത്തിന്റെയും വൈകാരികതയുടെയും കഥ പറയുന്ന ചിത്രമായിരുന്നു എംബി പത്മകുമാർ സംവിധാനം ചെയ്ത മൈ ലൈഫ് പാർട്ണർ.അമീർ നിയാസ്, സുദേവ് എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. അനുശ്രീയായിരുന്നു ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്.
ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിലൂടെ രണ്ട് മികച്ച നേട്ടങ്ങൾ ആണ് ഈ ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്. മികച്ച രണ്ടാമത്തെ ചലച്ചിത്രം, മികച്ച നടൻ എന്നീ രണ്ടു പുരസ്‌കാരങ്ങളാണ് നവാഗത സംവിധായകൻ എം.ബി പത്മകുമാർ സംവിധാനം ചെയ്ത മൈ ലൈഫ് പാർട്ണർ എന്ന ചിത്രത്തിന് ലഭിച്ചത്.