- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫിലിം ചേംബറിന്റെ ഇടപെടൽ ഫലം കണ്ടു; മൈ സ്റ്റോറിക്കായി പൃഥിരാജ് ഡേറ്റ് നല്കി; ഈ മാസം 18 മുതൽ ഷൂട്ടിങ്; പൃഥിയുമായി തനിക്ക് പ്രശ്നങ്ങളൊന്നും ഇല്ലെന്നും സംവിധായിക റോഷ്നി
യുവ സംവിധായിക റോഷിനി ദിനകറിന്റെ ചിത്രം പൂർത്തീകരിക്കുന്നതിന് പൃഥ്വിരാജ് ഡേറ്റ് നൽകുന്നില്ലെന്ന പരാതിക്ക് ഫിലീം ചേമ്പർ ചർച്ചയിൽ പരിഹാരമായി.പ്രതിസന്ധിയിലായ 'മൈ സ്റ്റോറി'യുടെ ഷൂട്ടിങ് ഈ മാസം 18ന് പുനരാരംഭിക്കുമെന്ന് സംവിധായിക റോഷ്നി ദിനകർ അറിയിച്ചു. ചിത്രത്തെ സംബന്ധിച്ച പ്രശ്നങ്ങളെല്ലാം പരിഹാരമായെന്നും, ഷൂട്ടിങ് ജനുവരിയോടെ പൂർത്തിയാകുമെന്നും അവർ വ്യക്താക്കി. മൈ സ്റ്റോറിക്ക് ഒരു പ്രതിസന്ധി വന്നു. പക്ഷേ പലരും അതിനെക്കുറിച്ച് വ്യാജമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ പലരുടെയും സഹായത്തോടെ എല്ലാം പരിഹരിക്കപ്പെട്ടു, ആരെയും പഴിക്കില്ലെന്നും അവർ വ്യക്തമാക്കി. രജപുത്ര രഞ്ജിത്തും അഞ്ജലി മേനോനും അവരുടെ ഡേറ്റുകൾ മാറ്റി വെയ്ക്കാൻ തയ്യാറായതുകൊണ്ടാണ് ഇത് സാധ്യമായത്. അവരോട് ഒത്തിരി നന്ദിയുണ്ടെന്നും റോഷ്നി പറഞ്ഞു. പോർച്ചുഗലും ഇന്ത്യയുമാണ് മൈ സ്റ്റോറിയുടെ ലൊക്കേഷൻ, ഏറെ കുറേ ഭാഗങ്ങൾ പോർച്ചുഗലിൽ പുർത്തിയായി. ഇനി ഇന്ത്യയിലുള്ള ഭാഗങ്ങളിൽ പൃഥ്വിരാജ് അഭിനയിക്കും അതിനു ശേഷം അഞ്ജലി മേനോൻ ചിത്രത്തിൽ അഭിനയിക്ക

യുവ സംവിധായിക റോഷിനി ദിനകറിന്റെ ചിത്രം പൂർത്തീകരിക്കുന്നതിന് പൃഥ്വിരാജ് ഡേറ്റ് നൽകുന്നില്ലെന്ന പരാതിക്ക് ഫിലീം ചേമ്പർ ചർച്ചയിൽ പരിഹാരമായി.പ്രതിസന്ധിയിലായ 'മൈ സ്റ്റോറി'യുടെ ഷൂട്ടിങ് ഈ മാസം 18ന് പുനരാരംഭിക്കുമെന്ന് സംവിധായിക റോഷ്നി ദിനകർ അറിയിച്ചു. ചിത്രത്തെ സംബന്ധിച്ച പ്രശ്നങ്ങളെല്ലാം പരിഹാരമായെന്നും, ഷൂട്ടിങ് ജനുവരിയോടെ പൂർത്തിയാകുമെന്നും അവർ വ്യക്താക്കി.
മൈ സ്റ്റോറിക്ക് ഒരു പ്രതിസന്ധി വന്നു. പക്ഷേ പലരും അതിനെക്കുറിച്ച് വ്യാജമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ പലരുടെയും സഹായത്തോടെ എല്ലാം പരിഹരിക്കപ്പെട്ടു, ആരെയും പഴിക്കില്ലെന്നും അവർ വ്യക്തമാക്കി. രജപുത്ര രഞ്ജിത്തും അഞ്ജലി മേനോനും അവരുടെ ഡേറ്റുകൾ മാറ്റി വെയ്ക്കാൻ തയ്യാറായതുകൊണ്ടാണ് ഇത് സാധ്യമായത്. അവരോട് ഒത്തിരി നന്ദിയുണ്ടെന്നും റോഷ്നി പറഞ്ഞു.
പോർച്ചുഗലും ഇന്ത്യയുമാണ് മൈ സ്റ്റോറിയുടെ ലൊക്കേഷൻ, ഏറെ കുറേ ഭാഗങ്ങൾ പോർച്ചുഗലിൽ പുർത്തിയായി. ഇനി ഇന്ത്യയിലുള്ള ഭാഗങ്ങളിൽ പൃഥ്വിരാജ് അഭിനയിക്കും അതിനു ശേഷം അഞ്ജലി മേനോൻ ചിത്രത്തിൽ അഭിനയിക്കും. ജനുവരിയോടെ പോർച്ചുഗലിൽ അവസാന ഷെഡ്യൂൾ പൂർത്തിയാക്കും. പൃഥ്വിരാജുമായി തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് റോഷനി വ്യക്തമാക്കി.
പൃഥ്വിരാജും പാർവതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് മൈ സ്റ്റോറി. ഇവരെ തന്നെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രവുമായുള്ള ഡേറ്റ് ക്ലാഷാണ് മൈ സ്റ്റോറിയുടെ ചിത്രീകരണം പ്രതിസന്ധിയിലാക്കിയത്. രണ്ടാം ഷെഡ്യൂൾ ആരംഭിക്കുന്ന ഘട്ടത്തിലാണ് പൃഥ്വിവിന്റെ ഡേറ്റ് സംബന്ധിച്ച തർക്കങ്ങൾ ഉടലെടുത്തത്. ഡിസംബർ രണ്ടാം തിയതി മൈ സ്റ്റോറി റിലീസ് ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്.
കോസ്റ്റിയൂം ഡിസൈനറായ റോഷ്‌നിയുടെ ആദ്യ ചിത്രമാണ് മൈ സ്‌റ്റോറി. എന്ന് നിന്റെ മൊയ്തീന് ശേഷം പൃഥ്വിരാജും പാർവതിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

