- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫേസ്‌ബുക്ക് പേജിലൂടെ മൈസ്റ്റോറിയുടെ ട്രെയിലർ പുറത്തുവിട്ടെങ്കിലും ഇടയ്ക്കൊന്ന് അപ്രത്യക്ഷമായി; വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോൾ ഷെയർ ചെയ്ത് പാർവതി; പൃഥ്വിരാജ് മമ്മൂക്കെ എന്നു വിളിച്ചപ്പോഴും മമ്മൂട്ടീ.. എന്നു പാർവതി വിളിച്ചത് മനപ്പൂർവ്വമല്ലേയെന്ന് അരിശം പൂണ്ട് ആരാധകർ; മഞ്ഞുരുക്കാൻ മെഗാ സ്റ്റാർ എത്തിയെങ്കിലും ഡിസ് ലൈക്ക് ബട്ടൻ അമർത്തലിന്റെ വേഗം കൂട്ടി ഫാൻസുകാർ
കൊച്ചി: പൃഥ്വിരാജും പാർവതിയും പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രം മൈ സ്റ്റോറിയുടെ ട്രൈലർ ഫേസ്‌ബുക്കിലൂടെ പങ്കുവെച്ച് നടൻ മമ്മൂട്ടി എത്തിയത് ഫാൻസുകാർക്ക് സഹിച്ച മട്ടില്ലായിരുന്നു. എന്തെങ്കിലും ഒരു അവസരം കാത്തിരുന്ന അവർക്ക് ഒരു കാരണം അറിഞ്ഞോ അറിയാതെയോ നടി പാർവതി നൽകുകയും ചെയ്തു. സിനിമയുടെ ട്രെയിലർ പുറത്തുവിട്ട മമ്മൂട്ടിയുടെ പോസ്റ്റ് ഷെയർ ചെയ്തപ്പോൾ മമ്മുക്ക എന്നു വിളിക്കുന്നതിന് പകരം മമ്മൂട്ടി എന്നാണ് അഭിസംബോധന ചെയ്തത്. ഇതാണ് സൈബർ ലോകത്തെ ആരാധക കൂട്ടത്തെ ചൊടിപ്പിച്ചത്. ഇതോടെ ട്രെയിലറിന്റെ ഡിസ് ലൈക്ക് ബട്ടൻ അമർത്തലിന്റെ വേഗം കൂട്ടി ഫാൻസുകാർ രംഗത്തെത്തി. ഇതിനിടെ ഇന്നലെ മമ്മൂട്ടി പുറത്തുവിട്ട ട്രെയിലർ ഇന്ന് രാവിലെ അൽപ്പസമയം ഫേസ്‌ബുക്ക് പേജിൽ നിന്നും അപ്രത്യക്ഷമായിരുന്നു. അൽപ്പ സമയം പേജിൽ നിന്നും ടീസർ കാണാതെ വന്നതോടെ ആരാധകർക്കും അങ്കലാപ്പിലായി. മഞ്ഞുരുക്കാൻ മമ്മൂട്ടി നടത്തി ശ്രമങ്ങൾ വെറുതേയായോ എന്ന വിധത്തിൽ ചോദ്യങ്ങളെത്തി. എന്നാൽ, പിന്നീട്, ട്രെയിലർ പേജിൽ വീണ്ടുമെത്തി. ഇതോടെ പ്രശ്‌നം തണുത്തുവ
കൊച്ചി: പൃഥ്വിരാജും പാർവതിയും പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രം മൈ സ്റ്റോറിയുടെ ട്രൈലർ ഫേസ്‌ബുക്കിലൂടെ പങ്കുവെച്ച് നടൻ മമ്മൂട്ടി എത്തിയത് ഫാൻസുകാർക്ക് സഹിച്ച മട്ടില്ലായിരുന്നു. എന്തെങ്കിലും ഒരു അവസരം കാത്തിരുന്ന അവർക്ക് ഒരു കാരണം അറിഞ്ഞോ അറിയാതെയോ നടി പാർവതി നൽകുകയും ചെയ്തു. സിനിമയുടെ ട്രെയിലർ പുറത്തുവിട്ട മമ്മൂട്ടിയുടെ പോസ്റ്റ് ഷെയർ ചെയ്തപ്പോൾ മമ്മുക്ക എന്നു വിളിക്കുന്നതിന് പകരം മമ്മൂട്ടി എന്നാണ് അഭിസംബോധന ചെയ്തത്. ഇതാണ് സൈബർ ലോകത്തെ ആരാധക കൂട്ടത്തെ ചൊടിപ്പിച്ചത്. ഇതോടെ ട്രെയിലറിന്റെ ഡിസ് ലൈക്ക് ബട്ടൻ അമർത്തലിന്റെ വേഗം കൂട്ടി ഫാൻസുകാർ രംഗത്തെത്തി.
ഇതിനിടെ ഇന്നലെ മമ്മൂട്ടി പുറത്തുവിട്ട ട്രെയിലർ ഇന്ന് രാവിലെ അൽപ്പസമയം ഫേസ്‌ബുക്ക് പേജിൽ നിന്നും അപ്രത്യക്ഷമായിരുന്നു. അൽപ്പ സമയം പേജിൽ നിന്നും ടീസർ കാണാതെ വന്നതോടെ ആരാധകർക്കും അങ്കലാപ്പിലായി. മഞ്ഞുരുക്കാൻ മമ്മൂട്ടി നടത്തി ശ്രമങ്ങൾ വെറുതേയായോ എന്ന വിധത്തിൽ ചോദ്യങ്ങളെത്തി. എന്നാൽ, പിന്നീട്, ട്രെയിലർ പേജിൽ വീണ്ടുമെത്തി. ഇതോടെ പ്രശ്‌നം തണുത്തുവെന്നാണ് കരുതിയിരുന്നത്. ഇതിനിടെ പാർവതി മമ്മൂട്ടിക്ക് നന്ദി പറഞ്ഞു കൊണ്ട് ഷെയർ ചെയതപ്പോൾ മമ്മൂക്ക എന്നതിന് പകരം മമ്മൂട്ടി എന്നു വിളിച്ചു. ഇതാണ് വിവാദത്തിന് ഇടയാക്കിയത്.
പൃഥ്വിരാജ് മമ്മുക്ക എന്നു വിളിച്ചപ്പോൾ പാർവതി മമ്മൂട്ടി എന്നു വിളിച്ചതിൽ അപാകതയുണ്ടെന്നാണ് ആരാധകരുടെ വിമർശനം. പാർവ്വതിയോട് തനിക്ക് വിരോധമൊന്നുമില്ലെന്ന സന്ദേശ നൽകാനാണ് മമ്മൂട്ടി ശ്രമിച്ചതെങ്കിലും ഡിസ് ലൈക്ക് കാമ്പയിന് ഒരു കുറവും ഉണ്ടായില്ല. ഇതോടെ ആരാധകർ കൂട്ടത്തോടെ എത്തിയാണ് ഡിസ് ലൈക്ക് ബട്ടൻ അമർത്തിയത്. രോഷ്നി ദിനകർ സംവിധാനം ചെയ്യുന്ന ചിത്രത്തിനെതിരെ നേരത്തെ ഡിസ്ലൈക് ക്യാമ്പയിനുകൾ ഉണ്ടായിരുന്നു. ചിത്രത്തിലെ പാട്ടുകൾക്ക് യൂട്യൂബിൽ റൊക്കോർഡ് ഡിസ്ലൈക്കുകളാണ് ലഭിച്ചത്. മമ്മൂട്ടി ലൈക്ക് ചെയ്തിട്ടും ഈ ഡിസ് ലൈക്കുകൾ കുറയുന്നില്ല.
കസബ വിവാദത്തെ തുടർന്ന് മമ്മൂട്ടി ഫാൻസടക്കമുള്ള പ്രേക്ഷകരിൽ നിന്ന് പാർവതിക്കെതിരെയും ഗീതു മോഹൻദാസ്, റിമാ കല്ലിങ്കൽ എന്നിവരടങ്ങിയ ഡബ്ല്യ.സി.സിക്കെതിരെയും സോഷ്യൽ മീഡിയാ ആക്രമണമുണ്ടാവുകയും ഇതേ തുടർന്ന് മാസങ്ങളോളം മമ്മൂട്ടിയും പാർവതിയും വാർത്തകളിൽ നിറഞ്ഞു നിൽകുകയും ചെയ്തിരുന്നു.
മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തിലെ വേഷം സ്ത്രീ വിരുദ്ധത പ്രചരിപ്പിച്ചെന്ന പാർവ്വതിയുടെ വാക്കുകളായിരുന്നു ഇതിന് കാരണം. സൈബർ ആക്രമണങ്ങൾ പൊലീസ് കേസിലുമെത്തി. ചിലർ അറസ്റ്റിലായി. ഇതോടെ ഫാൻസുകാരുടെ ഇടപെടലിനെ വിമർശിച്ച് മമ്മൂട്ടി തന്നെ രംഗത്ത് വന്നു. അതിന്റെ തുടർച്ചയാണ് ഇപ്പോൾ ട്രെയിലർ മമ്മൂട്ടി തന്നെ പങ്കവച്ചത്. എന്നാൽ പാർവ്വതി മാപ്പ് പോലും പറഞ്ഞില്ല. അതുകൊണ്ട് തന്നെ ഇത്രയും സുമനസ്സ് അവരോട് കാണിക്കേണ്ടതില്ലെന്നാണ് ഫാൻസുകാരുടെ നിലപാട്. അതുകൊണ്ട് അവർ ഡിസ് ലൈക്കുകൾ തുടരുകയാണ്.