കൊച്ചി: നടി പാർവതിക്ക് നേരെയുള്ള സൈബർ ആക്രമണത്തിന്റെ ഭാഗമായി പാർവതി-പൃഥ്വിരാജ് ജോഡി ഒന്നിക്കുന്ന 'മൈ സ്റ്റോറി' എന്ന ചിത്രത്തിലെ ഗാനത്തിന് നേരെയുള്ള ഡിസ് ലൈക്ക് ക്യാംമ്പെയിൻ ഗാനത്തിന് അനുഗ്രഹമാകുന്നു. ഒരു ലക്ഷത്തി മുപ്പത്തിനാലായിരം ഡിസ്ലൈക്കുകൾ ഗാനത്തിന് ലഭിച്ചെങ്കിലും 'പതുങ്ങി' എന്ന ഗാനം യൂട്യൂബിൽ കണ്ടത് പന്ത്രണ്ട് ലക്ഷത്തിലധികം ആളുകളാണ്.

കഴിഞ്ഞ ഡിസംബർ 31ന് അപ്പ്ലോഡ് ചെയ്തിരിക്കുന്ന ചിത്രത്തിലെ ഗാനത്തിന് നേര അതി ശക്തമായ എതിർപ്പാണ് ജനങ്ങളിൽ നിന്ന് ഉണ്ടാകുന്നത്. ഒരു ലക്ഷത്തി മുപ്പത്തിനാലായിരം ഡിസ്ലൈക്കുകൾ നേടിയ ഗാനത്തിന് മുപ്പത്താറായിരം ലൈക്കുകളാണ് ലഭിച്ചത.

പക്ഷെ സത്യത്തിൽ ഈ ഡിസ്ലൈക്ക് ക്യാമ്പയിൻ ചിത്രത്തിന് അനുഗ്രഹമായിരിക്കുകയാണ്. ഇത്രയധികം കാഴ്ചക്കാരെ ലഭിച്ചതിന്റെ ആഹ്ലാദം ആരാധകരെ അറിയിച്ച് എല്ലാവർക്കും നന്ദി പറഞ്ഞ് കൊണ്ട് പൃഥ്വിരാജും ഗാനത്തിന്റെ ലിങ്കുൾപ്പടെ ഫേസ്‌ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്