- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോഷ്യൽ മീഡിയയ്ക്ക് പാർവ്വതിയോടുള്ള കലിപ്പു തീരുന്നില്ല; മൈ സ്റ്റോറിയിലെ രണ്ടാം ഗാനത്തിനും ഡിസ് ലൈക്കുകളുടെ പെരുമഴ
മൈ സ്റ്റോറിയിലെ രണ്ടാ4ം ഗാനത്തിനും ഡിസ് ലൈക്കുകളുടെ പെരുമഴ. ആദ്യ ഗാനത്തിന് പിന്നാലെ രണ്ടാം ഗാനത്തിനും സോഷ്യൽ മീഡിയയിൽ ഡിസ് ലൈക്ക് രേഖപ്പെടുത്തുകയാണ്. പൃഥ്വിരാജും പാർവതിയും ഒന്നിക്കുന്ന മൈ സ്റ്റോറിയിലെ കഥകൾ എന്നു തുടങ്ങുന്ന രണ്ടു മിനിറ്റ് ദൈർഘ്യമുള്ള ടൈറ്റിൽ ഗാനമാണ് ഇപ്പോൾ ഡിസ് ലൈക്ക് ആക്രമണം നേരിടുന്നത്. ആദ്യ ഗാനത്തിന് ലഭിച്ച ഡിസ്ലൈക്ക് ആക്രമണം രണ്ടാം ഗാനത്തിനും ഉണ്ടെന്നാണ് റിപ്പോർട്ട്. ഇപ്പോൾതന്നെ 4000 ലൈക്കും 7000 ഡിസ്‌ലൈക്കും ആയി. മൈ സ്റ്റോറിയിലെ ആദ്യ ഗാനത്തിന് 20 ലക്ഷത്തോളം കാഴ്ക്കാരെ ഇതു വരെ യൂട്യൂബിൽ ലഭിച്ചു കഴിഞ്ഞു. ഈ ഗാനത്തിന് ഒന്നരലക്ഷത്തിലധികം ഡിസ്ലൈക്കുകൾ ലഭിച്ചപ്പോൾ അമ്പതിനായിരത്തിനടുത്ത് ലൈക്കുകൾ മാത്രമാണ് കിട്ടിയത്. കസബ വിവാദവുമായി ബന്ധപ്പെട്ട് പാർവതി ആയിടയ്ക്ക് നടത്തിയ ചില പരാമർശങ്ങളാണ് സൈബർഡിസ്ലൈക്ക് ആക്രമണത്തിനു കാരണമായത്. ഈ ആക്രമണത്തിനു മാറ്റമുണ്ടായിട്ടില്ലെന്നാണ് രണ്ടാം ഗാനത്തിനു ലഭിക്കുന്ന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.
മൈ സ്റ്റോറിയിലെ രണ്ടാ4ം ഗാനത്തിനും ഡിസ് ലൈക്കുകളുടെ പെരുമഴ. ആദ്യ ഗാനത്തിന് പിന്നാലെ രണ്ടാം ഗാനത്തിനും സോഷ്യൽ മീഡിയയിൽ ഡിസ് ലൈക്ക് രേഖപ്പെടുത്തുകയാണ്. പൃഥ്വിരാജും പാർവതിയും ഒന്നിക്കുന്ന മൈ സ്റ്റോറിയിലെ കഥകൾ എന്നു തുടങ്ങുന്ന രണ്ടു മിനിറ്റ് ദൈർഘ്യമുള്ള ടൈറ്റിൽ ഗാനമാണ് ഇപ്പോൾ ഡിസ് ലൈക്ക് ആക്രമണം നേരിടുന്നത്.
ആദ്യ ഗാനത്തിന് ലഭിച്ച ഡിസ്ലൈക്ക് ആക്രമണം രണ്ടാം ഗാനത്തിനും ഉണ്ടെന്നാണ് റിപ്പോർട്ട്. ഇപ്പോൾതന്നെ 4000 ലൈക്കും 7000 ഡിസ്‌ലൈക്കും ആയി. മൈ സ്റ്റോറിയിലെ ആദ്യ ഗാനത്തിന് 20 ലക്ഷത്തോളം കാഴ്ക്കാരെ ഇതു വരെ യൂട്യൂബിൽ ലഭിച്ചു കഴിഞ്ഞു. ഈ ഗാനത്തിന് ഒന്നരലക്ഷത്തിലധികം ഡിസ്ലൈക്കുകൾ ലഭിച്ചപ്പോൾ അമ്പതിനായിരത്തിനടുത്ത് ലൈക്കുകൾ മാത്രമാണ് കിട്ടിയത്.
കസബ വിവാദവുമായി ബന്ധപ്പെട്ട് പാർവതി ആയിടയ്ക്ക് നടത്തിയ ചില പരാമർശങ്ങളാണ് സൈബർഡിസ്ലൈക്ക് ആക്രമണത്തിനു കാരണമായത്. ഈ ആക്രമണത്തിനു മാറ്റമുണ്ടായിട്ടില്ലെന്നാണ് രണ്ടാം ഗാനത്തിനു ലഭിക്കുന്ന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.