- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൈ ട്രീ ചലഞ്ച് യുകെയിലുമെത്തി; വെല്ലുവിളി ഏറ്റെടുത്ത് ബെൽഫാസ്റ്റ് മേയർ മരം നട്ടു
ഏതാനും ആഴ്ചകൾക്ക് മുമ്പ് നടൻ മമ്മൂട്ടി നടത്തിയ മൈ ട്രീ ചലഞ്ച് യുകെയിലും എത്തി. നടന്റെ ചലഞ്ച് ഏറ്റെടുത്ത ബെൽഫാസ്റ്റ് മേയർ നിക്കോള മാലൻ ഫിനഗി കമ്മ്യൂണിറ്റി ഹാളിനു മുന്നിൽ മരത്തിന്റെ തൈ നട്ടത് മലയാളികൾക്കും ആവേശം പകർന്നു. ഫിനഗി മലയാളികളുടെ സംഘടനയായ ഇന്ത്യൻ മലയാളി അസോസിയേഷൻ ചലഞ്ച് ബെൽഫാസ്റ്റ് മേയർ നിക്കോളാ മാലനെ അറിയിച്ചതാണ് മേയറു
ഏതാനും ആഴ്ചകൾക്ക് മുമ്പ് നടൻ മമ്മൂട്ടി നടത്തിയ മൈ ട്രീ ചലഞ്ച് യുകെയിലും എത്തി. നടന്റെ ചലഞ്ച് ഏറ്റെടുത്ത ബെൽഫാസ്റ്റ് മേയർ നിക്കോള മാലൻ ഫിനഗി കമ്മ്യൂണിറ്റി ഹാളിനു മുന്നിൽ മരത്തിന്റെ തൈ നട്ടത് മലയാളികൾക്കും ആവേശം പകർന്നു. ഫിനഗി മലയാളികളുടെ സംഘടനയായ ഇന്ത്യൻ മലയാളി അസോസിയേഷൻ ചലഞ്ച് ബെൽഫാസ്റ്റ് മേയർ നിക്കോളാ മാലനെ അറിയിച്ചതാണ് മേയറും വെല്ലുവിളി ഏറ്റെടുക്കാൻ കാരണം. ഓസ്‌ട്രേലിയൻ ഗ്ലെനോർക്കി മേയറിൽ നിന്നുമാണ് നിക്കോളാ മാലൻ മൈ ട്രീ ചലഞ്ച് സ്വീകരിച്ചത്. ഐ.എംഎ യുടെ പ്രവർത്തകർക്കൊപ്പം നിക്കോള മാലൻ ഫിനഗി കമ്മ്യൂണിറ്റി ഹാളിനു മുന്നിൽ മരത്തിന്റെ തൈ നട്ടു. ഡബ്ലിൻ മേയർക്ക് ചലഞ്ച് കൈമാറിക്കൊണ്ടാണ് മേയർ നിക്കോള മാലൻ തൈ നട്ടത്.
വർണ്ണ വർഗ്ഗ രഹിതമായ, സ്വരലയങ്ങളുടെ കുടയായി മാറുന്ന മരങ്ങൾ എല്ലാ അർത്ഥത്തിലും ഒരു നല്ല മാതൃകയാണ് എന്ന് പറഞ്ഞ നിക്കോള മാലൻ മണ്ണിന്റെ ശുദ്ധി, ഓക്‌സിജന്റെ ഉൽപ്പാദനം, ആഗോള താപനത്തിനും, കൊടുംകാറ്റിനും, ശബ്ദ മലിനീകരണത്തിനുമെതിരെയുള്ള ചെറുത്ത് നിൽപ്പ്, സർവ്വോപരി പ്രകൃതിയിലെ എല്ലാ ജീവ ജാലങ്ങൾക്കും ഇനിയും പിറക്കാനിരിക്കുന്ന തലമുറയ്ക്കുമായി നാം നൽകുന്ന വിലമതിക്കാനാകാത്ത സമ്മാനമാണ് ഇന്ന് നാം നട്ടു പിടിപ്പിക്കുന്ന മരത്തൈകൾ എന്ന് അഭിപ്രായപ്പെട്ടു.വ്യക്തികളും പ്രസ്ഥാനങ്ങളും ഇത് പോലെ സാമുഹ്യ പ്രതിബദ്ധതയുള്ള കാമ്പെയിനുകൾ ഏറ്റെടുക്കണമെന്നും മേയർ അഭ്യർത്ഥിച്ചു. ചലച്ചിത്രതാരം മമ്മൂട്ടി രൂപം നൽകിയ 'മൈ ചലഞ്ച് ഫോർ ട്രീ' ബെൽഫാസ്റ്റിൽ എത്തിച്ചതിനു മേയർ നിക്കോളാ മാലൻ ഇന്ത്യൻ മലയാളി അസോസിയേഷനെ പ്രത്യേകം പ്രശംസിച്ചു. നടൻ ഷാരൂഖാനേയും, ഇളയ ദളപതി വിജയ്, സൂര്യ എന്നിവരെയും പേരെടുത്ത് പറഞ്ഞായിരുന്നു മമ്മൂട്ടി മൈ ട്രീ ചലഞ്ച് നടത്തിയത്. തുടർന്ന് ഒട്ടെറെ പ്രമുഖർ ഈ വെല്ലുവിളി ഏറ്റടുത്തിരുന്നു.
മരങ്ങൾ പച്ച നിറവും അതിലേറെ അർത്ഥ തലങ്ങളും ഉള്ള വരദാനമാണ്. താൻ നിൽക്കുന്ന മണ്ണിനെ പുണർന്നു പടരുന്ന ലളിതവും ദൃഡവുമായ രതി മനോഹരങ്ങളായ വേരുകളുമുള്ള ഹരിത കുടകളാണ് മരങ്ങൾ എന്ന് ഐ.എം.എ ഭാരവാഹികൾ ഓർമ്മിപ്പിച്ചു. ചടങ്ങിൽ ഇന്ത്യൻ മലയാളി അസ്സോസ്സിയേഷൻ പ്രസിഡന്റ് സ്മിത കുര്യൻ, സെക്രട്ടറി അലക്‌സ് സ്‌റീഫൻ, ട്രഷറർ ആൻസി മാത്യു, ബെൽഫാസ്റ്റ് കമ്മ്യുണിറ്റി ഡെവലപ്‌മെന്റ് ഓഫീസർ രേവിൻ സ്റ്റുവർറ്റ്, ഫിനഗി സെന്റർ സൂപ്പർവൈസർ എഡ്‌ന മാർഷൽ, സാമൂഹിക പ്രവർത്തകൻ കെവിൻ മെക് വൈ ,ഡോ.ഉമേഷ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന്, മേയർ നടത്തിയ ചായ സൽക്കാരത്തിൽ നൂറിൽ പരം ആളുകൾ പങ്കെടുത്തു.