- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മ്യാന്മർ പ്രസിഡന്റ് ഹറ്റിൻ ക്യോ രാജിവച്ചു; പ്രസിഡന്റിന്റെ രാജി ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി; രോഹിങ്യൻ വിഷയത്തിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നതിനിടെയാണ് ക്യോവിന്റെ രാജി
യാങ്കൂൺ: മ്യാന്മർ പ്രസിഡന്റ് ഹറ്റിൻ ക്യോ രാജിവച്ചു. 71കാരനായ ക്യോ ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജിവച്ചത്. പ്രസിഡന്റിന്റെ ഔദ്യോഗിക ഫേസ്‌ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 2016ലാണ് ഹറ്റിൻ ക്യോ പ്രസിഡന്റായി സ്ഥാനമേറ്റത്. മ്യാന്മർ നേതാവായ ഓങ് സാൻ സ്യൂചിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് ഹറ്റിൻ. രോഹിങ്യൻ വിഷയത്തിൽ സ്യൂചി വൻ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നതിനിടെയാണ് ക്യോവിന്റെ രാജി. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുവരെ വൈസ് പ്രസിഡന്റ് മിയിന്റ് സ്യൂ ആ സ്ഥാനം വഹിക്കും. ഏഴു ദിവസത്തിനകം പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും.
യാങ്കൂൺ: മ്യാന്മർ പ്രസിഡന്റ് ഹറ്റിൻ ക്യോ രാജിവച്ചു. 71കാരനായ ക്യോ ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജിവച്ചത്. പ്രസിഡന്റിന്റെ ഔദ്യോഗിക ഫേസ്‌ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
2016ലാണ് ഹറ്റിൻ ക്യോ പ്രസിഡന്റായി സ്ഥാനമേറ്റത്. മ്യാന്മർ നേതാവായ ഓങ് സാൻ സ്യൂചിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് ഹറ്റിൻ. രോഹിങ്യൻ വിഷയത്തിൽ സ്യൂചി വൻ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നതിനിടെയാണ് ക്യോവിന്റെ രാജി.
പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുവരെ വൈസ് പ്രസിഡന്റ് മിയിന്റ് സ്യൂ ആ സ്ഥാനം വഹിക്കും. ഏഴു ദിവസത്തിനകം പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും.
Next Story