- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തർക്കങ്ങൾക്കു പരിഹാരമായി മുനവറലി ഷിഹാബ് തങ്ങളെ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റാക്കി; പി കെ ഫിറോസിനെ സെക്രട്ടറിയാക്കി; നജീബ് കാന്തപുരം സീനിയർ വൈസ് പ്രസിഡന്റ്
കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗിന്റെ പുതിയ സംസ്ഥാന കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റായി ഷിഹാബ് തങ്ങളുടെ മകൻ മുനവ്വറലി ഷിഹാബ് തങ്ങളെയും ജനറൽ സെക്രട്ടറിയായി പി കെ ഫിറോസിനെയും തെരഞ്ഞെടുത്തു. നജീബ് കാന്തപുരമാണു സീനിയർ വൈസ് പ്രസിഡന്റ്. എം എ സമദ് ട്രഷറർ. അതേ സമയം എം.എസ്.എഫ് മുൻ സംസ്ഥാന പ്രസിഡന്റ് ടി.പി അഷ്‌റഫലി സംസ്ഥാന ഭാരവാഹികളിൽ ഇടം പിടിച്ചില്ല. ഇ.കെ സമസ്തയുടെ കടുത്ത എതിർപ്പുണ്ടായിരുന്ന അഷ്‌റഫലിയെ ദേശീയ കമ്മിറ്റിയിലേക്ക് കൊണ്ടുവരാനാണ് നീക്കം. 17 അംഗ ഭാരവാഹികളെയാണ് ഇന്ന് കോഴിക്കോട്ട് ചേർന്ന സംസ്ഥാന കൗൺസിലിൽ പ്രഖ്യാപിച്ചത്. സമസ്ത പ്രസിഡന്റിന്റെ നിര്യാണത്തെ തുടർന്ന് കൗൺസിൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുകയായിരുന്നു. മെമ്പർഷിപ്പ് കാമ്പയിനിങും കീഴ്ഘടകങ്ങളുടെ പുനഃസംഘടനയും കഴിഞ്ഞ് കഴിഞ്ഞ മാസം സംസ്ഥാന യൂത്ത് ലീഗ് സമ്മേളനം കോഴിക്കോട്ട് നടന്നിരുന്നു. എന്നാൽ ആഴ്ചകൾ പിന്നിട്ടിട്ടും സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിൽ തന്നെ തുടർന്നു. ഇതിനിടെ ഡിസംബർ 15ലേക്ക് സംസ്ഥാ
കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗിന്റെ പുതിയ സംസ്ഥാന കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റായി ഷിഹാബ് തങ്ങളുടെ മകൻ മുനവ്വറലി ഷിഹാബ് തങ്ങളെയും ജനറൽ സെക്രട്ടറിയായി പി കെ ഫിറോസിനെയും തെരഞ്ഞെടുത്തു. നജീബ് കാന്തപുരമാണു സീനിയർ വൈസ് പ്രസിഡന്റ്. എം എ സമദ് ട്രഷറർ.
അതേ സമയം എം.എസ്.എഫ് മുൻ സംസ്ഥാന പ്രസിഡന്റ് ടി.പി അഷ്‌റഫലി സംസ്ഥാന ഭാരവാഹികളിൽ ഇടം പിടിച്ചില്ല. ഇ.കെ സമസ്തയുടെ കടുത്ത എതിർപ്പുണ്ടായിരുന്ന അഷ്‌റഫലിയെ ദേശീയ കമ്മിറ്റിയിലേക്ക് കൊണ്ടുവരാനാണ് നീക്കം. 17 അംഗ ഭാരവാഹികളെയാണ് ഇന്ന് കോഴിക്കോട്ട് ചേർന്ന സംസ്ഥാന കൗൺസിലിൽ പ്രഖ്യാപിച്ചത്. സമസ്ത പ്രസിഡന്റിന്റെ നിര്യാണത്തെ തുടർന്ന് കൗൺസിൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുകയായിരുന്നു.
മെമ്പർഷിപ്പ് കാമ്പയിനിങും കീഴ്ഘടകങ്ങളുടെ പുനഃസംഘടനയും കഴിഞ്ഞ് കഴിഞ്ഞ മാസം സംസ്ഥാന യൂത്ത് ലീഗ് സമ്മേളനം കോഴിക്കോട്ട് നടന്നിരുന്നു. എന്നാൽ ആഴ്ചകൾ പിന്നിട്ടിട്ടും സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിൽ തന്നെ തുടർന്നു. ഇതിനിടെ ഡിസംബർ 15ലേക്ക് സംസ്ഥാന കൗൺസിൽ തീരുമാനിച്ചു. എന്നാൽ ഭാരവാഹിത്വം സംബന്ധിച്ച് അണിയറ ചർച്ചകളും ചൂടുപിടിച്ചു.
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകൻ സയ്യിദ് മുനവ്വറലി തങ്ങളെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവന്നതിലൂടെ പരിഹരിക്കപ്പെട്ടത് ഫിറോസിന്റെയും നജീബിന്റെയും സ്ഥാനത്തെ ചൊല്ലിയുണ്ടായ അഭിപ്രായ ഭിന്നതയായിരുന്നു. യൂത്ത് ലീഗിൽ പാണക്കാട് തങ്ങന്മാരുടെ നേതൃ സാന്നിദ്ധ്യം ഉറപ്പാക്കലും രാഷ്ട്രീയ ഭാവിയിലെ നേതൃത്വത്തിലേക്ക് ഉയർത്തി കൊണ്ടുവരലുമാണ് മുനവ്വറലി തങ്ങളുടെ യൂത്ത് ലീഗ് അമരത്തേക്കുള്ള വരവോടെ ലക്ഷ്യമിട്ടത്. മുനവ്വറലി തങ്ങളെ ഇത്തവണ മലപ്പുറം ജില്ലയിൽ നിന്നും കൗൺസിലറായി നേതാക്കൾ നിർദ്ദേശിച്ചതിനു പിന്നിലും ഈ ലക്ഷ്യങ്ങളാണ്.
പുതു കാലത്ത് യൂത്ത് ലീഗിന് മുനവ്വറലി തങ്ങളുടെ നേതൃത്വം ഗുണം ചെയ്യുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. യുവാക്കൾക്കിടയിലും പാർട്ടിക്കുള്ളിലും പൊതുമുഖമെന്ന നിലയിൽ പി.കെ ഫിറോസും ഏറെ സ്വീകാര്യനാണ്. സീനിയർ വൈസ് പ്രസിഡന്റ് പദവി നൽകിയാണ് നജീബിനെ തൃപ്തിപ്പെടുത്തിയത്. കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളുടെ സമവായ ചരച്ചക്കൊടുവിലാണ് തങ്ങളും ഫിറോസും എന്ന നിലയിൽ ധാരണയായത്.



