ല്ലാം മറന്ന് ഒന്ന് ഉറങ്ങാൻ കിടക്കുമ്പോൾ ആകാശത്ത് നിന്ന് ഒരു നിഗൂഢസ്വരം കേട്ടാൽ എന്താണ് തോന്നുക? ഇത്തരത്തിലുള്ള ഒരു അനുഭവമാണ് ലോകത്തിലെ വിവിധ രാജ്യങ്ങളിലുള്ളവർക്ക് ഒരു ദശാബ്ദത്തിനിടെ വ്യത്യസ്ത കാലങ്ങളിൽ അനുഭവപ്പെട്ടത്. ഇത്തരത്തിലുള്ള ശബ്ദങ്ങൾ കേൾക്കുന്ന രാജ്യങ്ങളുടെ എണ്ണം പെരുകുകയാണ്. ഇതിന്റെ കാരണം കണ്ടെത്താൻ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടുമില്ല.

ഒരു പെരുമ്പറയുടെയോ ഓർക്കസ്ട്രയുടെയോ ശബ്ദം പോലെയാണ് ചിലർക്കിത് അനുഭവപ്പെട്ടത്. ഈ ശബ്ദം ചിലർ റെക്കോർഡ് ചെയ്യുകയുണ്ടായി. ചിലർ ശബ്ദവുമായി ബന്ധപ്പെട്ട ആളുകളുടെ പ്രതികരണങ്ങൾ വീഡിയോയിൽ പകർത്തുകയുമുണ്ടായി. കാനഡ, ഉക്രയിൻ, യുഎസ്, ജർമനി, ബെലാറസ് തുടങ്ങിയ ഇടങ്ങളിലെയെല്ലാം ആകാശങ്ങളിൽ നിന്ന് ഈ അപൂർവ ശബ്ദം ഒരു ദശാബ്ദത്തിനിടെ വ്യത്യസ്ത സമയങ്ങളിൽ കേൾക്കുകയുണ്ടായെന്നാണ് റിപ്പോർട്ട്. 

ഇത്തരത്തിലുള്ള ആദ്യ ശബ്ദത്തെക്കുറിച്ചുള്ള വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് 2008ലാണ്. ബെലാറസിലെ ഹോമെലിൽ അനുഭവഭേദ്യമായ സ്വരമാണ് യൂസർ അന്ന് പോസ്റ്റ് ചെയ്തിരുന്നത്. അതേ വർഷം തന്നെ അജ്ഞാതനായ മറ്റൊരു യൂസർ ആകാശത്തുണ്ടായ കാതടപ്പിക്കുന്ന സ്വരം റെക്കോർഡ് ചെയ്ത് യൂട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ സ്വരം യുഎസിൽ മുഴങ്ങിയതാണെന്നായിരുന്നു അയാൾ വ്യക്തമാക്കിയിരുന്നത്.

2013ൽ ഇത്തരത്തിലുള്ള ആദ്യം സ്വരം റെക്കോർഡ് ചെയ്തത് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള കിംബെർലി വൂക്കിയായിരുന്നു. തന്റെ ടെറസിൽ വച്ചായിരുന്നു കിംബെർലി ഈ ആകാശസ്വരം റെക്കോർഡ് ചെയ്തിരുന്നത്. ഇക്കഴിഞ്ഞ മെയ് ഏഴിനും അവർ ഇത്തരത്തിലുള്ള സ്വരം റെക്കോർഡ് ചെയ്തിട്ടുണ്ട്. 2013 ഓഗസ്റ്റ് 29ന് രാവിലെ ഏഴരക്ക് താൻ ഈ സ്വരം കേട്ടിട്ടാണ് എഴുന്നേറ്റതെന്നാണ് യൂട്യൂബ് പോസ്റ്റിനൊപ്പമുള്ള കുറിപ്പിൽ കിംബെർലി പറയുന്നത്. ഈ സ്വരം കേട്ട് താൻ അത്ഭുതത്തോടെ ക്യാമറയുമായി തന്റെ ഏഴ് വയസ്സുള്ള മകനുമായി പുറത്തേക്കോടുകയും ആ സ്വരം പകർത്തുകയുമായിരുന്നുവെന്നാണ് അവർ സാക്ഷ്യപ്പെടുത്തുന്നത്.

ഈ സ്വരം കേട്ട് താൻ ഞെട്ടിയുണർന്നതിന് പുറമെ തന്റെ വീടിന്റെ ജനാലകൾ കുലുങ്ങുകയും ചെയ്തിരുന്നുവെന്നും അവർ പറയുന്നു. ഈ സ്വരത്തിന്റെ അഞ്ച് മിനുറ്റ് വീതമുള്ള മൂന്ന് ക്ലിപ്പ്‌സുകൾ താൻ റെക്കോർഡ് ചെയ്യുകയും ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്യുകയും ചെയ്തുവെന്ന് അവർ പറയുന്നു. ഈ സ്വരം എന്താണെന്നതിനെക്കുറിച്ച് തനിക്ക് ഒരു ഐഡിയയും ഇല്ലെന്നും അത് തൽസമയം പകർത്താൻ സാധിച്ചതിൽ തനിക്ക് അഭിമാനം തോന്നിയെന്നും കിംബെർലി പറയുന്നു. തുടർന്ന് അതേ വർഷം സെപ്റ്റംബർ എട്ടിന് രാവിലെ എട്ടരക്ക് വീണ്ടും അജ്ഞാതമായ ആകാശസ്വരം കേട്ടതായി അവർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഈ സ്വരത്തിന് പുറകിൽ മതപരമായ വിശ്വാസത്തിന് ബന്ധമൊന്നുമില്ലെന്നാണ് അവർ പറയുന്നത്. ഇത് ജിയോഫിസിക്കൽ പ്രതിഭാസം മൂലമുണ്ടാകുന്ന സ്വരമാണെന്നാണവർ വിശ്വസിക്കുന്നത്. ഈ സ്വരത്തിന്റെ ഉറവിടം തേടി അവർ അവിടെയുള്ള കൺസ്ട്രക്ഷൻ കമ്പനിയുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ തങ്ങളുടെ യന്ത്രങ്ങളൊന്നും അത്തരത്തിലുള്ള ശബ്ദമുണ്ടാക്കുന്നില്ലെന്നായിരുന്നു കമ്പനി അവരെ അറിയിച്ചത്.

ഇത്തരത്തിലുള്ള സ്വരം പിന്നീട് റെക്കോർഡ് ചെയ്യപ്പെട്ടത് 2001 ഓഗസ്റ്റിൽ ഉക്രയിനിലായിരുന്നു. ഈ ശബ്ദം വളരെ ഉച്ചത്തിലുള്ളതായിരുവെന്നാണ് ഇത് കേട്ട ഒരാൾ സാക്ഷ്യപ്പെടുത്തുന്നത്. അതിനെക്കുറിച്ച് വിഗദ്ധരും ശാസ്ത്രജ്ഞന്മാരും അന്വേഷണം നടത്തിയിരുന്നെങ്കിലും ഇത് സംബന്ധിച്ച് കൃത്യമായ വിശദീകരണം ലഭിച്ചിട്ടില്ല. 2012 ഫെബ്രുവരി 18ന് യുഎസിലെ മോൻടാനയിലുള്ള ആരൻ ട്രെയ്‌ലർ ഇത്തരത്തിലുള്ള സ്വരം റെക്കോർഡ് ചെയ്തിരുന്നു. ഈ സ്വരം കേട്ട് തന്റെ ഭാര്യ ഞെട്ടിയുണർന്നെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഇത് കേട്ട് തന്റെ നായ ചെവിട് കൂർപ്പിച്ച് നിന്നിരുന്നെന്നും അദ്ദേഹം പറയുന്നു. അഞ്ച് മിനുറ്റിന് ശേഷം ഉണ്ടായ രണ്ടാമത്തെ സ്വരമാണ് താൻ ഫോണിൽ റെക്കോർഡ് ചെയ്തതെന്നും അദ്ദേഹം പറയുന്നു.

ഒരു പ്രദേശത്താകെ ഇത്തരത്തിലുള്ള ശബ്ദം മുഴങ്ങുന്നതും ഒരു കുട്ടി ഈ ശബ്ദം കേട്ട് വിസ്മയത്തോടെ നോക്കുന്നതുമായുള്ള ഒരു വീഡിയോ ജർമനിയിൽ നിന്നും പകർത്തിയിട്ടുണ്ട്. ഈസ്റ്റേൺ ആൽപ്‌സിൽ ഇത്തരത്തിലുള്ള ശബ്ദം മുഴങ്ങുന്നത് ഓസ്ട്രിയയിലെ സാൽസ്ബർഗിൽ നിന്നും പകർത്തപ്പെട്ടിട്ടുണ്ട്. 2012ൽ യുഎസിലെ ടെക്‌സാസിൽ ഇത്തരത്തിൽ ഉണ്ടായ സ്വരം കേട്ട് കാർ പാർക്ക് ചെയ്തിരിക്കുന്നയിടത്തുള്ള കുറെപ്പേർ ആകാശത്തേക്ക് നോക്കുന്ന വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള അപൂർവ സ്വരം ലോകത്തിന്റെ വിവിധയിടങ്ങളിലുള്ളവർ കേട്ടതായി ഒക്കലാഹോമ സർവകലാശാലയിലെ ഡിയോസയന്റിസ്റ്റായ ഡേവിഡ് ഡെമിങ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ദി ഹം എന്നാണ് അദ്ദേഹംഅതിനെ വിളിച്ചത്. സബ്മറൈൻ കമ്മ്യൂണിക്കേഷൻസിനായി യുഎസ് നേവി നടത്തുന്ന ടെലിഫോൺ ട്രാൻസ്മിഷനുകളും എയർക്രാഫ്റ്റ് ഓപ്പറേഷനുകളുമായിരിക്കാം ഈ സൗണ്ടിന് കാരണമെന്നാണ് സയന്റിഫിക്ക് എക്‌സ്‌പ്ലോററിൽ എഴിതിയ ആർട്ടിക്കിളിൽ അദ്ദേഹം ഇതിനെക്കുറിച്ച് അഭിപ്രായപ്പെട്ടത്.
Kimberly Wookey was so intrigued by the noise that she contacted her local construction company, but it wasn't them
ഭൂമിക്ക് നാച്വറൽ റേഡിയോ എമിഷൻസ് ഉണ്ടെന്നും അതാണ് ഇത്തരം ശബ്ദങ്ങൾക്ക് പുറകിലെ രഹസ്യമെന്നുമാണ് നാസ പറയുന്നത്. അതായത് മനുഷ്യന് ചെവിക്ക് പകരം റേഡിയോ ആന്റിനകളാണ് ഉണ്ടായിരുന്നെങ്കിൽ ഭൂമിയിൽ നിന്നുള്ള ഇത്തരത്തിലുള്ള നിരവധി ശബ്ദങ്ങൾ കേൾക്കാൻ സാധിക്കുമായിരുന്നുവെന്നും നാസ പറയുന്നു. ടെക്ടോണിക ചലനങ്ങൾ, അന്തരീക്ഷത്തിലുണ്ടാകുന്ന സമ്മർദം തുടങ്ങിയവയാലും ഇത്തരം ശബ്ദങ്ങൾ ഉണ്ടാകാമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.