- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറം എടവണ്ണയിൽ ഹോട്ടൽ തൊഴിലാളി തീ കൊളുത്തി മരിച്ച സംഭവത്തിൽ ദുരൂഹത; ആദ്യം കൊലപാതകം എന്നും തീ കൊളുത്തുന്നത് കണ്ടെന്നും വീട്ടുകാർ ചാനലുകളോട്; പൊലീസ് ചോദ്യംചെയ്യലിൽ കണ്ടില്ലെന്ന് മൊഴി മാറ്റി; മരണത്തിന് പിന്നിൽ വഴിത്തർക്കം എന്ന് സൂചന
മലപ്പുറം: മലപ്പുറം എടവണ്ണയിൽ ഹോട്ടൽ തൊഴിലാളിയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ആദ്യം കൊലപാതകമാണെന്നും തീ കൊളുത്തുന്നത് കണ്ടെന്നും വീട്ടുകാർ ചാനലുകളോട് പറഞ്ഞു. എന്നാൽ, പൊലീസ് ചോദ്യംചെയ്യലിൽ കണ്ടില്ലെന്ന് മൊഴി മാറ്റി.
മലപ്പുറം എടവണ്ണ കിഴക്കേ ചാത്തല്ലൂരിലെ ഹോട്ടൽ തൊഴിലാളിയായ സാജിദ് (45) ആണ് മരിച്ചത്. വഴിത്തർക്കത്തെ തുടർന്ന് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ഷാജിയെ കൊലപ്പെടുത്തുക ആയിരുന്നുവെന്നാണ് ആദ്യം വീട്ടുകാർ ചാനലുകളിൽ പ്രതികരിച്ചത്. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുന്നതുകണ്ടുവെന്നും മൊഴി നൽകിയിരുന്നു.
എന്നാൽ പൊലീസിന്റെ ചോദ്യംചെയ്യലിൽ കണ്ടില്ലെന്നാണു മൊഴി നൽകിയത്. അയൽവാസിയായ ഒരു സ്ത്രീയും മകനും തൊട്ടപ്പുറത്തു നിൽക്കുന്നതായി കണ്ടുവെന്നും ഇവർ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നതായും ഷാജിയുടെ മകളായ അമൽ ഹുദ പൊലീസിന് മൊഴി നൽകി. എന്നാൽ സാക്ഷിമൊഴി കൂടുതൽ പരിശോധിച്ചുവരികയാണെന്നും ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും എടവണ്ണ സിഐ. വിഷ്ണു പറഞ്ഞു. വിശദമായി അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ഇന്നലെ വൈകീട്ട് 6.30ഓടെ തീകൊളുത്തി പൊള്ളലേറ്റ നിലയിൽ കാണപ്പെട്ട സാജിദിനെ ഓടിക്കൂടിയ നാട്ടുകാർ തീ അണച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: റസീന. മക്കൾ: അമൽ ഹുദ, റിസ്വാൻ, സവാഫ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്