കൊല്ലം: കേരള മനസ്സാക്ഷിയെ നടുക്കിയ ഏരൂരിലെ ഏഴുവയസുകാരി ശ്രീലക്ഷ്മിയുടെ കൊലപാതകക്കേസിലെ പ്രതി പിടിയിലായെങ്കിലും സംഭവത്തിൽ ദുരൂഹതയേറെയുണ്ട്. ബുധനാഴ്ച കാണാതായ ഏഴുവയസ്സുകാരിയുടെ മൃതദേഹം കുളത്തൂപ്പുഴയിലെ റബ്ബർ എസ്റ്റേറ്റിൽ നിന്നും വ്യാഴാഴ്ചയാണ് കണ്ടെത്തിയത്. സംഭവത്തിൽ അമ്മയുടെ സഹോദരീ ഭർത്താവ് രാജേഷാണ് പിടിയിലായത്. പ്രതി അറസ്റ്റിലായെങ്കിലും സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.ശ്രീലക്ഷ്മിയുടെ അമ്മയും അനുജത്തിയും അറിഞ്ഞുകൊണ്ടുള്ള കുറ്റകൃത്യമാണിതെന്നാണ് ആരോപണം.

വിശാഖ് ചന്ദ്രൻ എന്ന നാട്ടുകാരൻ ആരോപിക്കുന്നതനുസരിച്ച് വീട്ടിലെത്തിയ നാട്ടുകാരോടുള്ള വീട്ടുകാരുടെ പ്രതികരണം വിചിത്രമായിരുന്നു. വീട്ടിൽ എത്തി കുട്ടി മരിച്ചുവെന്ന് അറിയിച്ചപ്പോൾ, കുടുംബത്തിലെ എല്ലാവരും പറഞ്ഞത് മരിച്ചത് തങ്ങളുടെ കുട്ടിയല്ലേ, നിങ്ങൾക്കെന്തുവേണം എന്നായിരുന്നു. പിന്നീട് കുട്ടി മരിച്ചിട്ടില്ല, രാജേഷിനൊപ്പം ബന്ധുവീട്ടിൽ പോയതാണെന്നും പറഞ്ഞു. ബന്ധുവീട്ടിൽ പോയതാണെന്ന് അറിയാമായിരുന്നെങ്കിൽ, കുട്ടിയെ കാണാതായ ദിവസം ഏരൂർ പൊലീസ് സ്റ്റേഷനിൽ എന്തിന് പരാതി നൽകിയെന്ന ചോദ്യവുമുയർന്നു. പൊലീസ് സംരക്ഷണത്തിൽ പുറത്തേക്ക് പോകുന്ന കുടുംബത്തിലെ അംഗങ്ങളുടെ മുഖഭാവവും സംശയാസ്പദമാണെന്ന് വിശാഖ് ചന്ദ്രൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ആരോപിച്ചിരുന്നു. ഈ പ്രതിഷേധമാണ് കുടുംബത്തിന്റെ നാടുകടത്തിലിനും കാരണം.

ആ കുട്ടിയെ കൊലപ്പെടുത്തിയ രാജേഷ് ആ കുട്ടിയുടെ അമ്മയുടെ അനുജത്തിയുടെ മൂന്നാമത്തേതോ നാലാമത്തെയോ ഭർത്താവാണ്. 20 വയസിൽ തന്നെ നാട്ടിലും മറുനാട്ടിലും അറിയപ്പെടുന്ന ഒരു വ്യക്തിത്വത്തിന് ഉടമയായ ഈ പുന്നാരമോളും വിവാഹ ബന്ധം വേർപെട്ട് നിൽക്കുന്ന ശ്രീലക്ഷ്മിയുടെ അമ്മയും അറിഞ്ഞു കൊണ്ട് തന്നെ നടത്തിയ ഒരു കുറ്റകൃത്യമാണ് ഇതെന്നും നാട്ടുകാർ ആരോപിച്ചികുന്നു. മുത്തശിക്കൊപ്പമാണ് ബുധനാഴ്ച ശ്രീലക്ഷ്മി സ്‌കൂളിലേക്കു പോയത്. എന്നാൽ സ്‌കൂൾ കാവാടത്തിന് മുന്നിൽ നിന്ന് സഹോദരി ഭർത്താവായ രാജേഷ് കുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. പിന്നീട് ക്രുരമായ കൊലയും പീഡനവും. ഇതിന് നാട്ടുകാർ രാജേഷിനൊപ്പം അമ്മയേയും സഹോദരിയേയും കുറ്റക്കാരായി കാണുന്നു. ഇതുകൊണ്ടാണ് കുട്ടിയുടെ മൃതദേഹം കാണാൻ പോലും അമ്മയെ അനുവദിക്കാത്തത്. നാട്ടുകാരെല്ലാം കൂടി ചേർന്ന് ഇവരെ സ്ഥലത്തു നിന്ന് നാടുകടുത്തുകയായിരുന്നു.

അഞ്ചലിൽ കൊല ചെയ്യപ്പെട്ട കുട്ടിയുടെ അമ്മയേയും നാട്ടുകാർ നാടുകടത്തി. അമ്മയോടൊപ്പം സഹോദരിയെയും ബന്ധുക്കളെയും നാട്ടുകാർ ആട്ടിയോടിക്കുകയായിരുന്നു. ദുർനടത്തിപ്പ് എന്നാരോപിച്ചായിരുന്നു നാടുകടത്തൽ. കുട്ടിയുടെ മൃതദേഹം വീട്ടിൽ സംസ്‌ക്കരിക്കാൻ അനുവദിച്ചില്ല, മൃതദേഹം കാണാൻ പോലും നാട്ടുകാർ അനുവദിച്ചല്ല. നാട്ടിലെത്തിയാൽ കൊല്ലുമെന്ന് നാട്ടുകാരുടെ ഭീഷണി. പൊലീസ് നോക്കി നിൽക്കെ നാട്ടുകാർ ആക്രമിച്ചു. നാടുകടത്താൻ പൊലീസ് കൂട്ടുനിന്നു, ജനപ്രതിനിധികൾ തിരിഞ്ഞു നോക്കിയില്ലെന്നും കുട്ടിയുടെ അമ്മ ആരോപിക്കുന്നു. ഇതോടെ ആറംഗ കുടുബത്തിന് കിടപ്പാടമില്ലാതെയായി.

കുട്ടിയുടെ മരണത്തോടെ തന്നെ അയൽവാസികൾ പ്രകോപിതരായിരുന്നു. ഭീഷണികളും തുടങ്ങി. ഇതേ കുറിച്ച് കുട്ടിയുടെ അമ്മ വിശദീകരിക്കുന്നത് ഇങ്ങനെ- അച്ഛനെ വീട്ടിൽ കയറി അടിക്കും. അനിയത്തി. എന്റെ അനിയത്തി കാരണമാണ് കുഞ്ഞ് മരിച്ചതെന്ന് പറഞ്ഞാണ് ഇരിക്കുന്നത്. നാട്ടുകാർ വീടിന് ചുറ്റം കൂടി അച്ഛനെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ടു. കുട്ടിയെ കാണാനൊന്നും പറ്റിയില്ല. അപ്പറും ഇപ്പറവും പെമ്പിള്ളാരുള്ളതാ. ഇവിടെ പറ്റില്ല. വെളിയിൽ ഇറങ്ങാൻ പറ്റാത്ത രീതിയിൽ ചീത്ത വിളിച്ചു. പൊലീസിനോട് അറസ്റ്റ് ചെയ്‌തോണ്ട് പോണമെന്നും പറഞ്ഞു. ഞങ്ങൾ ഒരു തെറ്റും ചെയ്തു. ഓട്ടോയിൽ ഇരുന്ന സമയത്ത് നീ കൊച്ചിനെ കൊലയ്ക്ക് കൊടുത്തോ എന്ന് ചോദിച്ച് ഒരാൾ കൈപിടിച്ച് തിരിച്ചു. വയറ്റിൽ അടി തന്നു.

കുട്ടിയും നഷ്ടമായി പോയി. എല്ലാം പോയി. അവർക്കൊപ്പം നിൽക്കാമെന്ന് നാട്ടുകാർ ചിന്തിച്ചില്ല. അവർ അവിടെ നിർത്താൻ സമ്മതിച്ചില്ല. കർമ്മത്തിന് പോലും നിർത്തിയില്ല. അണ്ണും പെണ്ണും ചെറുതും വലതും ഇല്ലാമുണ്ടായിരുന്നു. പൊലീസുകാർ രക്ഷിക്കാൻ ശ്രമിച്ചു. പൊലീസ് ഇല്ലാതിരുന്നുവെങ്കിൽ എല്ലാവരും കൂടി തല്ലി ചതച്ച് കുഴിച്ചു മൂടുമായിരുന്നുവെന്നും അവർ വിശദീകരിക്കുന്നു. പെൺകുട്ടിയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിക്കാനും നാട്ടുകാർ സമ്മതിച്ചില്ല. ഇവരോടൊപ്പം ഉണ്ടായിരുന്ന ബന്ധുക്കളെയും പൊലീസ് നോക്കി നിൽക്കെ ഓടിച്ചുവെന്നും പരാതിയുണ്ട്. കുട്ടിയെ താനാണ് കൊന്നതെന്നും ലൈംഗിക പീഡനത്തിന് ശേഷമായിരുന്നു കൊലപാതകമെന്നും രാജേഷ് മൊഴി നൽകിയിട്ടുണ്ട്. സ്‌കൂളിൽ കൊണ്ടാക്കാമെന്ന് പറഞ്ഞ് കുഞ്ഞിനെ മുത്തശ്ശിയുടെ കയ്യിൽ നിന്നും വാങ്ങിയ ശേഷം അമ്പലത്തിൽ പോകാമെന്ന് പറഞ്ഞായിരുന്നു പ്രതി രാജേഷ് കുഞ്ഞിനെ കൂട്ടിക്കൊണ്ടു പോയത്.

ഒടുവിൽ ഇവിടെ നിന്നും 22 കിലോമീറ്റർ അകലെയുള്ള കുളത്തൂപ്പുഴയിലെ വിജനമായ ഒരു റബ്ബർ പുരയിൽ വെച്ച് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയായിരുന്നു. സ്‌കൂൾ അസംബ്ലിയിൽ കുട്ടിയെ കാണത്തതിനെ തുടർന്ന് സഹപാഠിയുടെ മാതാവാണ് ഇക്കാര്യം വീട്ടിലറിയിച്ചത്. ഇതേത്തുടർന്ന് മാതാവും ബന്ധുക്കളും സ്‌കൂളിൽ തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. രാജേഷിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്തനിലിലുമായിരുന്നു. തുടർന്ന് മാതാവ് ഏരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. രാത്രി വൈകിയും പൊലീസ് പരിശോധന നടത്തിയെങ്കിലും പെൺകുട്ടിയെയോ രാജേഷിനെയോ കണ്ടെത്താനായില്ല. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കുളത്തൂപ്പുഴ ചെറുകര സ്വദേശിയായ രാജേഷ് രണ്ടുമാസം മുമ്പാണ് കുട്ടിയുടെ ബന്ധുവായ സ്ത്രീയുമായി ഒന്നിച്ചുള്ള ജീവിതം തുടങ്ങിയത്. ഇരുവരും നിയമപരമായി വിവാഹിതരാണോ എന്നത് നാട്ടുകാർക്ക് അറിയില്ല. ഈ ഓണക്കാലത്താണ് രാജേഷും ഭാര്യയും കുളത്തൂപ്പുഴയിൽ നിന്നും താമസം ഏരൂരിലെ വീട്ടിലേക്ക് മാറ്റിയത്. രാജേഷ് കുളത്തൂപ്പുഴയിൽ ഒരു വാഹന മോഷണ കേസിൽ പ്രതിയുമാണ്.