ന്ന് നിന്റെ മൊയ്തീൻ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം പൃഥ്വിരാജും പാർവതിയും ഒന്നിക്കുന്ന മൈ സ്‌റ്റോറി എന്ന സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറക്കി. ദ സ്റ്റോറി ഗോസ് ബാക്ക് ടു ദ ബിഗിനിങ് (ആരംഭത്തിലേക്ക് ഒരു മടങ്ങിപ്പോക്ക്)എന്ന ടാഗ്‌ലൈനോടെയാണ് 52 സെക്കൻഡുള്ള പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്.

കാഞ്ചനമാലയ്ക്കും മൊയതീനും ശേഷം ജയ്, താര എന്നീ കഥാപാത്രങ്ങളായാണ് താരങ്ങൾ ചിത്രത്തിലെത്തുന്നത്. ഇവരുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന ഈ പ്രണയചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതയായ റോഷ്ണി ദിനകറാണ്.

ശങ്കർ രാമകൃഷ്ണന്റെ തിരക്കഥയിലൊരുങ്ങുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം സ്‌പെയിനിലും പോർച്ചുഗലിലുമായി പൂർത്തിയായി. സ്‌റ്റൈൽ മന്നൻ രജനീകാന്തിന്റെ ചിത്രങ്ങളായ എന്തിരൻ,ലിംഗ എന്നീ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച ആർ.രത്നവേലുവാണ് ഛായാഗ്രഹണം.റൊമാന്റിക് മ്യൂസിക്കൽ എന്റർടെയ്നറായ മൈ സ്റ്റോറിയുടെ സംഗീതം നൽകിയിരിക്കുന്നത് ഷാൻ റഹ്മാൻ ആണ്.മനോജ് കെ ജയൻ, മണിയൻ പിള്ള രാജു, നന്ദു എന്നിവരും ചിത്രത്തിലുണ്ട്.ഹോളിവുഡ് താരം റോജർ നാരായൺ ആണ് ചിത്രത്തിലെ വില്ലൻ.

കോസ്റ്റ്യൂം ഡിസൈനറായ സംവിധായക റോഷ്നി ദിനകരുടെ ആദ്യ ചിത്രമായ മൈ സ്റ്റോറി നിർമ്മിക്കുന്നതും റോഷ്നി ദിനകർ എന്ന സ്വന്തം പ്രൊഡക്ഷൻ ഹൗസ് തന്നെയാണ്

1990കൾ മുതൽ പുതിയ കാലഘട്ടം വരെയെത്തുന്ന കഥയാണ് ചിത്രം പറയുന്നത്. ജീവിതകാലം മുഴുവനുള്ള പ്രണയമാണ് സിനിമ അനാവാരണം ചെയ്യുന്നതെന്ന് റോഷ്‌നി പറഞ്ഞു.