കോഴിക്കോട്: ചേവായൂർ പീഡനക്കേസിലെ രണ്ടാം പ്രതി ഇന്ത്യേഷ് കുമാറിനായുള്ള തെരച്ചിൽ പൊലീസ് ശക്തമാക്കുമ്പോൾ ചർച്ചയാകുന്നത് അധികം കേട്ടുപരിചയമില്ലാത്ത ഇന്ത്യേഷ് കുമാർ എന്ന പേരാണ്. സദുദ്ദേശത്തോടെ ര്ക്ഷിതാക്കളിട്ട പേര് ഒടുവിൽ ആ പേരിനു തന്നെ കളങ്കമുണ്ടാക്കുന്ന തരത്തിലാണ് ഇപ്പോൾ കാര്യങ്ങൾ എത്തിയിരിക്കുന്നത്.കൊലപാതകം, പീഡനം തുടങ്ങിയ കേസുകളിലെ മുൻപന്തിയിലുള്ള പ്രതിയുടെ പേരാണ് ഇന്ത്യേഷ് കുമാർ.

അത്ര പരിചയമില്ലാത്ത ഈ പേര് വന്നതിനും പിന്നിലും ഒരു കഥയുണ്ട്.ഓഗസ്റ്റ് 15നാണ് ഇന്ത്യേഷ് ജനിച്ചത്. സ്വാതന്ത്യദിനത്തിൽ ജനിച്ച മകൻ കുറച്ച് ദേശസ്‌നേഹമൊക്കെയുള്ള ആളായി വളരട്ടെ എന്ന ഉദ്ദേശത്തോടെയാണ് മാതാപിതാക്കൾ ഈ പേരിട്ട് വിളിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. ആ ആഗ്രഹത്തിന്റെ നേരെ വിപരീത ദിശയിലായിരുന്നു ഇന്ത്യേഷിന്റെ പോക്ക്. സ്വാതന്ത്ര്യദിനത്തിൽ ജനിച്ച മകനു രാജ്യത്തിന്റെ പേരുചേർത്ത മാതാപിതാക്കൾക്ക് തീരാവേദനയാവുകയാണ് മകന്റെ ചെയ്തികൾ.

ആ ആഗ്രഹത്തിന്റെ നേരെ വിപരീത ദിശയിലായിരുന്നു ഇന്ത്യേഷിന്റെ പോക്ക്. സ്വാതന്ത്ര്യദിനത്തിൽ ജനിച്ച മകനു രാജ്യത്തിന്റെ പേരുചേർത്ത മാതാപിതാക്കൾക്ക് തീരാവേദനയാവുകയാണ് മകന്റെ നാളിതുവരെയുള്ള പ്രവൃത്തികളത്രയും.കൗമാരപ്രായം മുതൽതന്നെ ക്രിമിനൽ വാസന തുടങ്ങി. അടിപിടി കേസുകളിൽ തുടങ്ങി കൊലക്കുറ്റം വരെ ഇപ്പോൾ സ്വന്തം പേരിലുണ്ട്.

2003ൽ കാരന്തൂരിൽ മൂന്ന് പേരെ കുത്തിക്കൊന്ന കേസിലെ ഒന്നാം പ്രതി ഇന്ത്യേഷാണ്. ഈ കേസിൽ ജീവപര്യന്തം തടവ് അനുഭവിച്ച് പുറത്തിറങ്ങിയിട്ട് അധികനാളായിട്ടില്ല.അതിനിടയിലാണ് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ ബലാത്സംഗം ചെയ്തത്. ഒളിവിൽ കഴിയുന്ന പ്രതിയെക്കുറിച്ച് പൊലീസിന് ഇതുവരെ സൂചനകളൊന്നുമില്ല. പെൺകുട്ടിയെ പീഡിപ്പിക്കാനായി കൊണ്ടുപോയ അതേ സ്‌കൂട്ടറിലാണ് പ്രതി രക്ഷപ്പെട്ടത് എന്നാണ് നിഗമനം.