- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൈത്രി സോഷ്യൽ അസ്സോസിയേഷൻ സെക്രട്ടറി അബ്ദുൾ ബാരിയുടെ മാതാവ് നാട്ടിൽ നിര്യാതയായി
മൈത്രി സോഷ്യൽ അസ്സോസിയേഷൻ സെക്രട്ടറി അബ്ദുൾ ബാരിയുടെയും രക്ഷാധികാരികളിൽ ഒരാളായ അബ്ദുൾ വഹാബിന്റെയും മാതാവ് തൊടിയൂർ പൂത്തൻപുരയിൽ ജമീല ബീവി (73) നാട്ടിൽ മരണപ്പെട്ടു. മുസ്ലിം ലീഗ് മുൻ സ്റ്റേറ്റ് കൗൺസിൽ അംഗവും കരുനാഗപ്പള്ളി മുസ്ലിം ലീഗ് മണ്ഡലം മുൻ പ്രസിഡന്റ്മായിരുന്ന പരേതനായ ഷാഹുൽ ഹമീദ് ആണ് ഭർത്താവ്.
ഖബറടക്കം ഇന്ന് കരുനാഗപ്പള്ളി തൊടിയൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും. അബ്ദുൾ വാഹിദ്, സക്കീനത്ത്,അബ്ദുൾ ജലീൽ, അബ്ദുൾ വഹാബ്, അബ്ദുൾ ബാരി, തസ്‌നി എന്നിവർ മക്കളും അബ്ദുൾ സത്താർ, അബ്ബാസ്, ഫൗസിയ, ജുബൈരിയ, ഷീബ, ആഷിദ എന്നിവർ മരുമക്കളുമാണ്. സാഹിദ്, സബീർ, അബ്ദുള്ള, സുല്ത്താന, അസ്‌ന, ഷഹാന, അബ്ദുൽ ബാസിത്, ഇർഫാൻ മുഹമ്മദ്, ഐഫൂന, സന ഫാത്തിമ എന്നിവർ ചെറുമക്കളാണ്. പരേതയുടെ നിര്യാണന്തിൽ മൈത്രി സോഷ്യൽ അസ്സോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.
Next Story