- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌നേഹം മുഖമുദ്രയായി പ്രവർത്തിക്കാൻ പഠിപ്പിക്കുക- ഹജ്ജ് കമ്മിറ്റി ചെയർമാൻ
മനാമ: സ്‌നേഹം മുഖമുദ്രയായി പ്രവർത്തിക്കാൻ പഠിപ്പിക്കുകയാണ് വേണ്ടതെന്ന കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി പറഞ്ഞു. മൈത്രി സോഷ്യൽ അസോസിയേഷന്റെ നേതൃത്വത്തിൽ വിവിധ മുസ്്‌ലിം സംഘടനകളുടെ നേതൃത്വത്തിൽ നൽകിയ പൗരസ്വീകരണത്തിനുള്ള നന്ദി പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. മൈത്രി സോഷ്യൽ അസോസിയേഷൻ സ്‌നേഹത്തെ പഠിപ്പിക്കുകയാണ്, പ്രചരിപ്പിക്കുകാണ് വേണ്ടത്. മനുഷ്യ മനസ്സുകളിൽ അവബോധമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടത്. സ്‌നേഹം മുഖമുദ്രയായി പ്രവർത്തിക്കാൻ ഓരോ പ്രവർത്തകർക്കും കഴിയട്ടെയെന്ന് അദ്ദേഹം പ്രത്യാശിച്ചു. മാനവ സൗഹാർദ്ദമാണ് ഇസ്‌ലാം ലോകത്തിന് നൽകിയ സംഭാവനയെന്നും അദ്ദേഹം പറഞ്ഞു. സ്‌നേഹത്തിന് നിർവചനം ജീവിതവും ജീവിതത്തിന് നിർവചനം സ്‌നേഹവുമാണ്. ആധുനിക ശാസ്ത്രം 12 ദശലക്ഷം കോടി പ്രകാശവർഷങ്ങൾക്കപ്പുറം ഒരു ഗ്രഹത്തെ കണ്ടെത്തി. ആ ഗ്രഹവും ഭൂമിയും തമ്മിലുള്ള ബന്ധം എന്താണെന്നും ശാസ്ത്രം കണ്ടെത്തി. എന്നാൽ രണ്ട് പേരുടെ ഹൃദയങ്ങളെ ബന്ധിപ്പിക്കാൻ ശാസ്ത്രത്തിന് കഴിയുന്നില്ല. അത് സ്നേ

മനാമ: സ്‌നേഹം മുഖമുദ്രയായി പ്രവർത്തിക്കാൻ പഠിപ്പിക്കുകയാണ് വേണ്ടതെന്ന കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി പറഞ്ഞു. മൈത്രി സോഷ്യൽ അസോസിയേഷന്റെ നേതൃത്വത്തിൽ വിവിധ മുസ്്‌ലിം സംഘടനകളുടെ നേതൃത്വത്തിൽ നൽകിയ പൗരസ്വീകരണത്തിനുള്ള നന്ദി പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
മൈത്രി സോഷ്യൽ അസോസിയേഷൻ സ്‌നേഹത്തെ പഠിപ്പിക്കുകയാണ്, പ്രചരിപ്പിക്കുകാണ് വേണ്ടത്. മനുഷ്യ മനസ്സുകളിൽ അവബോധമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടത്. സ്‌നേഹം മുഖമുദ്രയായി പ്രവർത്തിക്കാൻ ഓരോ പ്രവർത്തകർക്കും കഴിയട്ടെയെന്ന് അദ്ദേഹം പ്രത്യാശിച്ചു. മാനവ സൗഹാർദ്ദമാണ് ഇസ്‌ലാം ലോകത്തിന് നൽകിയ സംഭാവനയെന്നും അദ്ദേഹം പറഞ്ഞു.
സ്‌നേഹത്തിന് നിർവചനം ജീവിതവും ജീവിതത്തിന് നിർവചനം സ്‌നേഹവുമാണ്. ആധുനിക ശാസ്ത്രം 12 ദശലക്ഷം കോടി പ്രകാശവർഷങ്ങൾക്കപ്പുറം ഒരു ഗ്രഹത്തെ കണ്ടെത്തി. ആ ഗ്രഹവും ഭൂമിയും തമ്മിലുള്ള ബന്ധം എന്താണെന്നും ശാസ്ത്രം കണ്ടെത്തി. എന്നാൽ രണ്ട് പേരുടെ ഹൃദയങ്ങളെ ബന്ധിപ്പിക്കാൻ ശാസ്ത്രത്തിന് കഴിയുന്നില്ല. അത് സ്‌നേഹത്തിന് മാത്രമേ കഴിയുകയുള്ളൂവെന്ന് മുഹമ്മദ്കുഞ്ഞ് മൗലവി പറഞ്ഞു. ലോകത്ത് ധാരാളം പാലങ്ങളും റോഡുകളുമെല്ലാം നാം കാണുകയും നിർമ്മിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ, അതിന് അതിന്റേതായ ബലവും ബലക്ഷയവും നാം കാണുന്നുണ്ട്. എന്നാൽ ലോകത്ത് ഏറ്റവും ശക്തമായ പാലം മനുഷ്യമനസ്സുകളെ കൂട്ടിയിണക്കുന്ന സ്‌നേഹം എന്ന പാലമാണ്. ഇന്ന് സ്‌നേഹമില്ലാത്ത ഹൃദയം യഹൂദകല്ലറകൾക്ക് തുല്യമാണെന്ന്. ഐസ് പോലെയുള്ള സംഘടനകൾ, അത് ഉണ്ടാക്കിയവർ, അതിൽ പ്രവർത്തിക്കുന്നവർ, അതിലൂടെ നിരപരാധികളെ കൊന്നൊടുക്കുന്നവർ അക്രമങ്ങളും അനാചാരങ്ങളും ചെയ്യുന്നവരുടെ ഹൃദയങ്ങൾ ഇടുങ്ങിയ കല്ലറുകളാണ്. തീവ്രവാദം കൊണ്ട് ഏതൊരു പ്രസ്ഥാനവും നശിക്കുകയല്ലാതെ ഒരു അഭിവയോധികിയുമുണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു മതവും പരസ്പരം വെറുക്കാൻ ആഹ്വാനം ചെയ്യുന്നില്ല, മറിച്ച് സ്‌നേഹിക്കാനും അടുക്കാനും മാത്രമാണ് പഠിപ്പിക്കുന്നത്. ഏറ്റവും മഹനീയ പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ എന്ന് അംഗികരിക്കാത്ത ഒരാളും ഇന്ത്യയിലുണ്ടാകുമെന്ന് വിശ്വസിക്കുന്നില്ല. ഋഷിവര്യന്മാരുടെ നാട് എന്ന അർത്ഥത്തിൽ ആർശ ഭാരതമെന്നാണ് ഇന്ത്യയെ വിശേഷിപ്പിക്കാറുള്ളത്.
അമേരിക്കയുടെ 400 -ാം വാർഷികം നടന്ന ഷിക്കാഗോ സമ്മേളനത്തിൽ ഇന്ത്യാ മഹാരാജ്യത്തെ പ്രതിനാധം ചെയ്തത് സ്വാമിവിവേകാനന്ദനാണ്. അദ്ദേഹം അമേരിക്കക്കാരുടെ വിവേചനത്തെക്കുറിച്ച് പറയുകയും ഇതിനെയെല്ലാം തൃണവത്്കരിക്കുന്ന സമീപനമാണ് ഇസ്്‌ലാം സ്വീകരിക്കുന്നതതെന്നും സ്വാമി വിവേകാനന്ദൻ പ്രഖ്യാപിച്ചു. അടിമകമ്പോളത്തിൽ നിന്നും വിലയ്ക്ക് വാങ്ങപ്പെടുന്ന ഒരു കാപ്പിരി അടിമ അവൻ ഇസ്്‌ലാമിലേക്ക് പരിവർത്തനം ചെയ്താൽ ആ കാപ്പിരി അടിമയും തുർക്കിയിലെ സുൽത്താനും തുല്യരാണ്. അവർ തോളുരുമി നമസ്‌കരിക്കുന്നു. ഒരു പാത്രത്തിൽ നിന്നും ഭക്ഷണം കഴിക്കുന്നു. ഒരു വിരിപ്പിൽ ഉറങ്ങുന്നു. ഇതാണ് ഇസ്്‌ലാം ലോകത്തിന് നൽകിയിട്ടുള്ള സംഭാവന. അതിനാൽ ഇസ്്‌ലാമിന്റെ നേർക്ക് ലോകത്തുള്ള ഒരു വിഭാഗത്തിനും മനുഷ്യനും പുറംതിരിഞ്ഞ് നിൽക്കാൻ സാധ്യമല്ല. ആ തരത്തിൽ ഇസ്്‌ലാമിനെക്കുറിച്ച് നാം പഠിക്കേണ്ടതുണ്ടെന്ന് സ്വാമി വിവേകാനന്ദൻ ഷിക്കാഗോ പ്രസംഗത്തിൽ പറഞ്ഞു.
അമേരിക്ക കണ്ടുപിടിക്കാൻ പ്രചോദനമായത് രണ്ട് ഉദയത്തിന്റെയും രണ്ട് അസ്തമയത്തിന്റെയും ഉടമസ്ഥനായ അല്ലാഹു എന്ന അർത്ഥം വരുന്ന ഒരു ചെറിയ ഖുർആനിക സൂക്തമാണ്. പ്രമുഖ പണ്ഡിതനായ അല്ലാമാ ഇബ്‌നൂസ് എന്ന സ്‌പെയിൻ പണ്ഡിതൻ ഈ ഖുർആനിലെ സൂക്തം വായിക്കുകയും, അത് പ്രകാരം ഇനിയൊരു വൻകര കണ്ടെത്താനുണ്ടെന്ന് മനസ്സിലാക്കിയ അദ്ദേഹം കൊളംമ്പസിന്റെ യാത്രയ്ക്ക് പ്രചോദനം നൽകുകയും, അങ്ങനെ അമേരിക്ക എന്ന വൻകര കണ്ടെത്തപ്പെടുകയുമാണ് ചെയ്തത്.
നിരവധി പ്രമുഖ അമേരിക്കൻ പ്രസിഡന്റുമാർ ഇരുന്ന കസേരിയിലാണ് ഇസ്്‌ലാമിന് വിലക്ക് ഏർപ്പെടുത്തുന്ന ഒരാൾ ഇപ്പോൾ ഇരിക്കുന്നത്. പുതിയ പ്രസിഡന്റ് അധികാരമേറ്റതിന് ശേഷം ശിരോവസ്ത്രം ധരിച്ചുകൊണ്ട് കടന്നുവരാൻ കഴിയാത്ത ഒരു സ്ഥിതിവിശേഷമാണ് അമേരിക്കയിൽ ഉണ്ടായിരിക്കുന്നത്. അന്നത്തെ ആ അവസ്ഥ മാറാൻ വർഷങ്ങൾക്ക് മുമ്പ് സ്വാമി വിവേകാനന്ദൻ പറഞ്ഞ ആഹ്വാനം മടങ്ങിവരട്ടെയെന്ന് നമ്മുക്ക് പ്രാർത്ഥിക്കാം ആഗ്രഹിക്കാം.
ഏകസിവിൽ കോഡ് വിഷയത്തിൽ കേരളത്തിലെ മുസ്്‌ലിം മതനേതാക്കളോടൊപ്പം ഇന്ത്യൻ പ്രധാനമന്ത്രിയെ സന്ദർശിച്ചപ്പോൾ, ഇന്ത്യയിൽ ഏക സിവിൽകോഡ് നടപ്പിലാക്കാൻ പറ്റില്ലെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ച വ്യക്തിയാണ് എൻ.കെ.പ്രേമചന്ദ്രൻ എംപിയെന്ന് ഹജ്ജ്കമ്മിറ്റി ചെയർമാൻ പറഞ്ഞു.
ഹജ്ജ് തീർത്ഥാടകർക്ക് മെച്ചപ്പെട്ട സേവനങ്ങൾ നൽകാൻ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും അതിനു വേണ്ടി എന്നാൽ കഴിയുന്ന എല്ലാവിധ സഹായങ്ങളും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ കഴിഞ്ഞില്ലെങ്കിലും അടുത്തതവണ തീർച്ചയായും എംപാർക്കേഷൻ പോയിന്റ് കരിപ്പൂരാക്കാനുള്ള ശ്രമവും നടത്തുതാണെന്ന് അദ്ദേഹം ഉറപ്പു നൽകി. ബഹ്‌റൈൻ പ്രവാസികൾ നൽകിയ സ്‌നേഹത്തിനും സ്വീകരണത്തിനും അദ്ദേഹം അല്ലാഹുവിനെ സ്തൂതിക്കുകയും തന്നിൽ അർപ്പിതമായ ദൈത്യം യഥാവിധി ചെയ്യാനുള്ള കഴിവുണ്ടാകുന്നതിനുള്ള പ്രാർത്ഥന എല്ലാവരിൽ നിന്നുമുണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ സിയാദ് ഏഴംകുളം അധ്യക്ഷനായിരുന്നു. പരിപാടിക്ക് നിസാർ കൊല്ലം, ഡോ.അബ്ദുൽറഹ്മാൻ, അബ്ദുൽ സത്താർ കാഞ്ഞിപ്പുഴ, ഡോ.താജുദ്ദീൻ, അബ്ദുൽ വാഹിദ്, നവാസ് കുണ്ടറ, സബീർ കരുനാഗപ്പള്ളി, നൗഷാദ് അടൂർ, റിയാസ് കോട്ടയം, ഷാമിർഖാൻ കരുനാഗപ്പള്ളി, ഷിബു പത്തനംതിട്ട, അബ്ദുൽകലാം തിരുവനന്തപുരം, ഷാനവാസ് കായംകുളം, കെ.എ. അമീർ കരുനാഗപ്പള്ളി, അൻസർ ചവറ, സഹിൽ കോട്ടയം, അബ്ദുൽ ലത്തീഫ്, നിസാർ വള്ളികുന്നം, ഷംസ് കൊച്ചിൻ, ഷിബിൻ സലിം, ഷാജഹാൻ, നൗഷാദ് തേവലക്കര നിയാസ് ആലുവ, അബ്ദുൽ ബാരി തൊടിയൂർ, നൗഷാദ് മഞ്ഞപ്പാറ, അൻസർ കുരീപ്പുഴ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

