- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടാസിന്റെ അഭിമുഖം നിരോധിച്ച കോടതി 'വിശുദ്ധ നരക'ത്തിനും വിലക്കേർപ്പെടുത്തുമോ? ഗെയ്ലിന്റെ പുസ്തകത്തിന്റെ മലയാളം പരിഭാഷ ഇറങ്ങി; അമ്മ ഭക്തർ വീണ്ടും അങ്കലാപ്പിൽ
തിരുവനന്തപുരം: മാതാ അമൃതാനന്ദമയിക്കും മഠത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയ മുൻശിഷ്യ ഗെയ്ൽ ട്രെഡ്വെലിനെ അഭിമുഖം ചെയ്ത ജോൺ ബ്രിട്ടാസിന്റെ അനുഭവവും അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങളും ഉൾപ്പെടുത്തി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ വിൽപ്പന വിലക്കികൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ഈമാസം ആദ്യം പുറത്തുവന്നിരുന്നു. അമ
തിരുവനന്തപുരം: മാതാ അമൃതാനന്ദമയിക്കും മഠത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയ മുൻശിഷ്യ ഗെയ്ൽ ട്രെഡ്വെലിനെ അഭിമുഖം ചെയ്ത ജോൺ ബ്രിട്ടാസിന്റെ അനുഭവവും അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങളും ഉൾപ്പെടുത്തി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ വിൽപ്പന വിലക്കികൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ഈമാസം ആദ്യം പുറത്തുവന്നിരുന്നു. അമ്മ ഭക്തർ സമർപ്പിച്ച ഹർജിയിൽ അനുകൂലമായ തീരുമാനം കൈക്കൊണ്ട ഹൈക്കോടതി വിധിക്കെതിരെ പ്രതിഷേധവും ഉടലെടുത്തിരുന്നു. എന്നാൽ പുസ്തകം നിരോധിച്ചതിന്റെ പേരിൽ അമൃതാനന്ദമയി മഠത്തിന് ആശ്വസിക്കാൻ വകയില്ലെന്ന് പറയേണ്ടി വരും. കാരണം അമ്മക്കും മഠത്തിലെ ക്രമക്കേടുകളെയും സംബന്ധിച്ച് ഗെയ്ൽ എഴുതിയ 'ഹോളി ഹെൽന' എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ പുറത്തിറങ്ങി. മൈത്രി പബ്ലിക്കേഷൻസാണ് ആഗോള തലത്തിൽ മാതാ അമൃതാനന്ദ മയിയെ പ്രതിരോധത്തിലാക്കിയ വെളിപ്പെടുത്തൽ അടങ്ങിയ പുസ്തകത്തിന്റെ മലയാള പരിഭാഷ ' വിശുദ്ധ നരക'വുമായി രംഗത്തെത്തിയത്.
ഡിസി ബുക്‌സ് പുറത്തിറക്കിയ 'ഒരു സന്യാസിനിയുടെ വെളിപ്പെടുത്തൽന' എന്ന പുസ്തകത്തിനെതിരെ സംഘപരിവാർ സംഘടനകളും അമ്മഭക്തരും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രസാദകനായ രവി ഡിസിയുടെ വീടിന് നേരെ കല്ലേറുണ്ടായ സംഭവവുമുണ്ടായി. ഇത്രയേറെ കാര്യങ്ങൾ ചെയ്ത സാഹചര്യത്തിലാണ് അമ്മയ്‌ക്കെതിരെ ഗെയ്ൽ തുറന്നെഴുതിയ പുസ്തകത്തിന്റെ പരിഭാഷയുമായി മൈത്രി ബുക്‌സ് രംഗത്തെത്തിയത്.
ഗെയിലിന്റെ അഭിമുഖം പുസ്തകരൂപത്തിലാക്കിയതിനെ ഹൈക്കോടതി നിരോധിച്ച വേളയിൽ തന്നെയാണ് നിരോധന പേടിയോടെ തന്നെയാണ് 'വിശുദ്ധ നരക'ത്തിന്റെ മലയാള പരിഭാഷ പുറത്തിറങ്ങിയത്. മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് പുസ്തകത്തിന്റെ പ്രകാശനം നടന്നത്. സാമൂഹ്യപ്രവർത്തകനും എഴുത്തുകാരനുമായി കെ വേണുവാണ് വിശുദ്ധ നരകത്തിന്റെ പ്രകാശനം നിർഹവിച്ചത്. ആനന്ദ്, കെ ഇ എൻ കുഞ്ഞഹമ്മദ് തുടങ്ങിയവരും പങ്കെടുത്തു. എന്നാൽ മുഖ്യധാരാ മാദ്ധ്യമങ്ങളിലൊന്നും ഈ പുസ്തകം പുറത്തിറങ്ങിയത് വാർത്തയായില്ല.
ആശയങ്ങൾക്കുള്ള മറുപടി ആശയങ്ങളും പുസ്തകൾക്കുള്ള മറുപടി മറ്റൊരു പുസ്തകവുമാണെന്നും വ്യക്കമാക്കിക്കൊണ്ടാണ് മൈത്രി ബുക്‌സ് പുസ്തകം മലയാളത്തിൽ എത്തിച്ചിരിക്കുന്നത്. 365 പേജുള്ള പുസ്തകത്തിന്റെ വില 275 രൂപയാണ്. ഗെയിലിന്റെ വിവാദ പുസ്തകത്തിന്റെ നേരിട്ടുള്ള പരിഭാഷയായതിനാൽ കോടതി ഇടപെടൽ ഉണ്ടാകുമോ എന്ന കാര്യം അറിയില്ലെന്ന് മൈത്രി പബ്ലിക്കേഷൻസിന്റെ ഉടമ ലാൽസലാം മറുനാടൻ മലയാളിയോട് പറഞ്ഞു. തങ്ങൾക്കെതിരെ ഇതുവരെ യാതൊരു ഭീഷണിയും ഉണ്ടായിട്ടില്ലെന്നും ഇനിയുണ്ടാകുമോ എന്ന് അറിയില്ലെന്നും രവി ഡിസിക്കെതിരായി പോലും ആക്രമണമുണ്ടായ കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ അതേക്കുറിച്ച് അദ്ദേഹം പറഞ്ഞു. 'ആയിരം കോപ്പിയാണ് ആദ്യ വാല്യത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേരളത്തിൽ അടുത്തിടെ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട പുസ്തകമെന്ന നിലയിലാണ് വിശുദ്ധ നരകത്തിന്റെ മലയാള പരിഭാഷ തയ്യാറാക്കാൻ മൈത്രി ബുക്‌സ് തീരുമാനിച്ചത്‌ന'ന' ലാൽസലാം പറഞ്ഞു.
നേരത്തെ അമ്മയുടെ ഭക്തരായ ഡോ. ശ്രീജിത്തും മറ്റൊരാളും സമർപ്പിച്ച ഹർജിയിലാണ് 'അമൃതാനന്ദമയി മഠം: ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകൾന'ന' എന്ന പുസ്തകത്തിന്റെ വിൽപ്പനയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഡിസി പ്രസിദ്ധീകരിച്ച പുസ്തകത്തിനെതിരെ അമ്മഭക്തരിൽ നിന്നും കടുത്ത എതിർപ്പ് ഉയർന്നിരുന്നു. പ്രമുഖ ശിഷ്യന്മാരുമായി അമൃതാനന്ദമയി ലൈംഗിക ബന്ധം പുലർത്തുന്നത് നേരിട്ട് കണ്ടുവെന്ന് ഗെയിൽ ട്രെഡ്വെൽ പുസ്തകത്തിൽ വെളിപ്പെടുത്തുന്നുണ്ട്.
വിവാദങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് തന്നെയാണ് മൈത്രി ബുക്‌സ് 'വിശുദ്ധ നരകം' പുറത്തിറക്കിയിരിക്കുന്നത്. പുസ്തകം മൈത്രി ബുക്‌സിന്റെ ഷോറൂമുകളിൽ വിൽപ്പന ആരംഭിച്ചിട്ടുണ്ട്. ഇടതുപക്ഷ പ്രസിദ്ധീകരണങ്ങളാണ് കൂടുതലായി മൈത്രി ബുക്‌സ് പ്രസിദ്ധീകരിക്കുന്നത്.