- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപിക്കുന്നതിന് മുൻപ് ഒരു ഗ്ലാസ് പാലു കുടിച്ചാൽ ഹാങ് ഔട്ട് ഒഴിവാകുമോ? മുട്ട കഴിച്ചാൽ മദ്യം തലയ്ക്ക് പിടിക്കില്ലേ? കാപ്പി കുടിച്ചാൽ പൂസു വിടുമോ? കള്ളു കുടിയന്മാരുടെ ഒറ്റമൂലികളുടെ യാഥാർത്ഥ്യം എന്ത്?
മൂക്കറ്റം കള്ളുംകുടിച്ച് തലയ്ക്ക് പിടിച്ച് നടക്കുന്നത് പലർക്കും ഒരു ഹരമാണ്. എന്നാൽ പിറ്റേ ദിവസം എഴുന്നേൽക്കുമ്പോൾ മദ്യത്തിന്റെ കെട്ടു വിടാതെ പുലിവാല് പിടിക്കുന്നവർ ധാരാളമാണ്. തലവേദന, ഛർദ്ധി, വയറു വേദന തുടങ്ങിയവ കൊണ്ട് പിറ്റേ ദിവസം കട്ടിലിൽ നിന്ന് എഴുന്നേക്കാനാവാതെ പലരും കിടപ്പിലുമാകും. അതുകൊണ്ട് തന്നെ മൂക്കറ്റം കുടിക്കുന്നതിന് മുമ്പ് പലരും ഹാങ്ഔട്ട് മാറാൻ ഓരോ പൊടിക്കൈകളും പരീക്ഷിക്കാറുണ്ട്. ഇതിൽ വല്ല വാസ്തവവും ഉണ്ടോ എന്ന് പലർക്കും അറിയില്ല. കെട്ടു വിടാൻ ലോകത്തിന്റെ പല ഭാഗത്തിലുള്ളവരും പല മാർഗങ്ങളും പരീക്ഷിച്ചു വരുന്നു. മദ്യപിച്ച് ലക്കു കെടുന്നതിന് മുമ്പ് ഒരു ഗ്ലാസ് പാലു കുടിച്ചാൽ ഹാങ് ഔട്ട് ഒഴിവാക്കാമെന്ന് ധരിച്ചു വച്ചിരിക്കുന്നവർ ധാരാളമാണ്. എന്നാൽ ഇതിൽ ഒരു സത്യവുമില്ല. ഇത് വയറിനെ പെട്ടെന്ന് ക്ലീനാക്കി മദ്യത്തിന്റെ ഇഫക്ട് കുറയ്ക്കുമെന്നാണ് പലരുടെയും വിശ്വാസം. ചില മെഡിട്രേനിയൻ രാജ്യക്കാർ ഒരു സ്പൂൺ ഒലിവ് ഓയിലും മദ്യപിക്കുന്നതിന് മുമ്പ് കഴിക്കാറുണ്ട്. എന്നാൽ ജീവശാസ്ത്രപരമായി ഇത്തരം കാര്യങ്ങ
മൂക്കറ്റം കള്ളുംകുടിച്ച് തലയ്ക്ക് പിടിച്ച് നടക്കുന്നത് പലർക്കും ഒരു ഹരമാണ്. എന്നാൽ പിറ്റേ ദിവസം എഴുന്നേൽക്കുമ്പോൾ മദ്യത്തിന്റെ കെട്ടു വിടാതെ പുലിവാല് പിടിക്കുന്നവർ ധാരാളമാണ്. തലവേദന, ഛർദ്ധി, വയറു വേദന തുടങ്ങിയവ കൊണ്ട് പിറ്റേ ദിവസം കട്ടിലിൽ നിന്ന് എഴുന്നേക്കാനാവാതെ പലരും കിടപ്പിലുമാകും. അതുകൊണ്ട് തന്നെ മൂക്കറ്റം കുടിക്കുന്നതിന് മുമ്പ് പലരും ഹാങ്ഔട്ട് മാറാൻ ഓരോ പൊടിക്കൈകളും പരീക്ഷിക്കാറുണ്ട്. ഇതിൽ വല്ല വാസ്തവവും ഉണ്ടോ എന്ന് പലർക്കും അറിയില്ല. കെട്ടു വിടാൻ ലോകത്തിന്റെ പല ഭാഗത്തിലുള്ളവരും പല മാർഗങ്ങളും പരീക്ഷിച്ചു വരുന്നു.
മദ്യപിച്ച് ലക്കു കെടുന്നതിന് മുമ്പ് ഒരു ഗ്ലാസ് പാലു കുടിച്ചാൽ ഹാങ് ഔട്ട് ഒഴിവാക്കാമെന്ന് ധരിച്ചു വച്ചിരിക്കുന്നവർ ധാരാളമാണ്. എന്നാൽ ഇതിൽ ഒരു സത്യവുമില്ല. ഇത് വയറിനെ പെട്ടെന്ന് ക്ലീനാക്കി മദ്യത്തിന്റെ ഇഫക്ട് കുറയ്ക്കുമെന്നാണ് പലരുടെയും വിശ്വാസം. ചില മെഡിട്രേനിയൻ രാജ്യക്കാർ ഒരു സ്പൂൺ ഒലിവ് ഓയിലും മദ്യപിക്കുന്നതിന് മുമ്പ് കഴിക്കാറുണ്ട്. എന്നാൽ ജീവശാസ്ത്രപരമായി ഇത്തരം കാര്യങ്ങളൊന്നും വയറിനെ അത്ര പെട്ടന്നൊന്നും ക്ലീനാക്കില്ലെന്നാണ് റിപ്പോർട്ട്.
മദ്യത്തിന്റെ 20 ശതാമനവും വയറിലും ബാക്കി കുടലുമാണ് ആഗീരണം ചെയ്യുന്നത്. അതുകൊണ്ട് കൊഴുപ്പ്, പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ് തുടങ്ങിയവ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വയറിന്റെ പ്രവർത്തനത്തെ മന്ദഗതിയിലാക്കുകയും അതുവഴി മദ്യത്തെ ആഗീരണം ചെയ്യുന്നത് പതുക്കെ ആക്കുകയും ചെയ്യും. ഇത് കൂടുതൽ കുഴപ്പത്തിലാക്കുകയാണ് ചെയ്യുക.
എന്നാൽ ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങളിൽ കെട്ടുവിടാൻ പലരും ചെയ്യുന്നത് മദ്യപിക്കുന്നതിന് മുമ്പ് ഒരു മുട്ട കഴിക്കുകയാണ്. എന്നാൽ എലികളിൽ നടത്തിയ പഠനത്തിൽ ഈ ആശയം ഏറെക്കുറെ ഹാങ്ഔട്ട് മാറാൻ നല്ലതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
മറ്റു ചിലർ കെട്ട് വിടാൻ കാപ്പി കുടിക്കാറുണ്ട്. എന്നാൽ അത് നിർത്തിക്കോളാനാണ് ഗവേഷകർ പറയുന്നത്. മദ്യം നിങ്ങളെ മയക്കുമെങ്കിൽ കോഫി നിങ്ങളെ കൂടുതൽ ജാഗരൂകരാക്കും. എന്നാൽ തല ചുറ്റലിനോ മറവിക്കോ ഇത് ഒരു പരിഹാരവും ആകുന്നില്ല. ആൽക്കഹോളുും കാപ്പിയും മിക്‌സ് ചെയ്ത് കുടിക്കുന്നതും അപകടം വർദ്ധിപ്പിക്കും.
മദ്യപിച്ച ശേഷം കിടക്കാൻ പോകുന്നതിന് മുമ്പ് ധാരാളം വെള്ളം കുടിക്കുന്നവരും ഉണ്ട്. ഇതും ഹാങ് ഓവറിന് പരിഹാരം ആകുന്നില്ല. വെള്ളം കുടി മദ്യം കുടിച്ചിട്ടുള്ള തലവേദനയ്ക്ക് യാതൊരു പരിഹാരവും ആകുന്നില്ല. മറിച്ച് നിർജ്ജലീകരണം തടയുകയും വായ ഉണങ്ങാതെ ഇരിക്കാനും മാത്രമേ സഹായിക്കുന്നുള്ളൂ.