- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടനാട്ടിൽ രണ്ടില ചിഹ്നത്തിൽ മത്സരിക്കാൻ ധൈര്യമുണ്ടോ? പി ജെ ജോസഫിനെ വെല്ലുവിളിച്ച് എൻ.ജയരാജ്; ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ ശരിയാണോ തെറ്റാണോ എന്ന് അവിടെ വെച്ച് തീരുമാനിക്കാമെന്ന് ജയരാജൻ
കോട്ടയം: കേരളാ കോൺഗ്രസിൽ പി.ജെ.ജോസഫിനെ വെല്ലുവിളിച്ച് എൻ.ജയരാജ് എംഎൽഎ. കുട്ടനാട്ടിൽ രണ്ടില ചിഹ്നത്തിൽ സ്ഥാനാർത്ഥിയെ നിർത്താൻ ധൈര്യമുണ്ടോയെന്ന് ജയരാജ് ചോദിച്ചു. കേരളകോൺഗ്രസ് എം കുട്ടനാട്ടിൽ മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
''ഞങ്ങളെ സംബന്ധിച്ചിടത്തോളം കേരളകോൺഗ്രസ് എം എന്നുപറയുന്നത് ഇലക്ഷൻ കമ്മിഷൻ അംഗീകരിച്ച ജോസ് കെ.മാണി നേതൃത്വം നൽകുന്ന പാർട്ടിയാണ്. പി.ജെ.ജോസഫ് എന്തുപറയുന്നു എന്ന കാര്യം ഞങ്ങൾക്ക് അറിയില്ല. അദ്ദേഹത്തിന് ധൈര്യമുണ്ടെങ്കിൽ കുട്ടനാട്ടിൽ നോമിനേഷൻ കൊടുക്കട്ടെ. നോമിനേഷൻ പേപ്പറിൽ ഏത് പാർട്ടിയാണെന്നും ചിഹ്നമാണെന്നും വ്യക്തമാക്കേണ്ടതുണ്ട്.
രണ്ടില ചിഹ്നത്തിൽ പി.ജെ.ജോസഫ് വിഭാഗത്തിന് മത്സരിക്കാൻ ധൈര്യമുണ്ടെങ്കിൽ അവർ നോമിനേഷൻ അവിടെ കൊടുക്കട്ടെ. അതാണ് ഞങ്ങളുടെ വെല്ലുവിളി''. ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ ശരിയാണോ തെറ്റാണോ എന്ന് അവിടെ വെച്ച് തീരുമാനിക്കാമെന്നും ജയരാജ് പറഞ്ഞു.