കൊല്ലം: മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കൊല്ലം കലക്ട്രേറ്റിലേക്ക് ആർ.എസ്‌പി നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് മർദ്ദനത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എംപി ഉൾപ്പെടെ ഒട്ടേറെ പ്രവർത്തകർക്ക് പരിക്കേറ്റു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി.

സംസ്ഥാനത്തിന്റെ പല ഭാഗത്തും അക്രമസംഭവങ്ങൾ അരങ്ങേറി. കോൺഗ്രസ് ആഹ്വാനം ചെയ്ത കരിദിനത്തിന്റെ ഭാഗമായി വിവിധ മേഖലകളിൽ നടത്തിയ പ്രതിഷേധങ്ങൾക്ക് നേരെ ഡിവൈഎഫ്ഐ-സിപിഎം ആക്രമണമുണ്ടായി.