തിരുവനന്തപുരം: മതങ്ങളിലെ മോശം പ്രവണതകളെ കളിയാക്കാൻ വേണ്ടി സ്പൂഫ് രൂപത്തിൽ സ്ഥാപിച്ച ഡിങ്കോയിസ്റ്റ് മതത്തിലേക്ക് പ്രമുഖരുടെ ഒഴുക്ക് തുടരുന്നു. കോഴിക്കോട് ഡിങ്കമത സമ്മേളനം നടന്നതിന് പിന്നാലെ ഡിങ്കോയിസ്റ്റുകളെ അഭിനന്ദിച്ചും അനുഭാവം പ്രകടിപ്പിച്ചു എത്തിയത് പ്രശസ്ത കഥാകൃത്ത് എൻ എസ് മാധവനാണ്.

തന്റെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് എൻഎസ് മാധവൻ 'മാഷാ ഡിങ്കാ' എന്ന് വിളിച്ചത്. വർഷങ്ങളോളം ഇടമറുകിനും എടി കോവൂറിനും മറ്റു യുക്തിവാദികൾക്കും പറ്റാത്തത് ഡിങ്കോയിസത്തിന് സാധ്യമായി. മാഷാ ഡിങ്ക! എന്നായിരുന്നു ട്വീറ്റ്.

കോഴിക്കോട് നടന്ന ഡിങ്ക മഹാസംഗമം ശ്രദേയമായിരുന്നു. അതിനു തൊട്ടു പിന്നാലെയായിരുന്നു കഥാകൃത്തിന്റെ പോസ്റ്റ്. പ്രശസ്ത യുക്തിവാദി നേതാവ് ജബ്ബാറും താനും ഇനി ഡിങ്കോയിസ്റ്റ് ആണെന്ന് പ്രസംഗത്തിനിടെ പറഞ്ഞിരുന്നു.