തിരുവനന്തപുരം: കലാകൗമുദിയുടെയും, സമകാലിക മലയാളം വാരികയുടെയും എഡിറ്ററായിരുന്ന എസ് .ജയചന്ദ്രൻ നായർക്കെതിരെ ആഞ്ഞടിച്ച് എൻ.എസ്.മാധവൻ. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എം.സുകുമാരനെ അനുസ്മരിച്ച വന്ന പഴയ അഭിമുഖത്തെ പരാമർശിച്ചാണ് എൻ.എസ്.മാധവന്റെ വിമർശനം.

തന്റെ ഒരുകഥ പ്രസിദ്ധീകരിച്ചപ്പോൾ പത്രാധിപർ എസ്.ജയചന്ദ്രൻ നായർ വെട്ടിക്കളഞ്ഞത് എം.സുകുമാരൻ അഭിമുഖത്തിൽ പറയുന്നുണ്ട്.കഥയിൽ മുഖ്യ കഥാപാത്രമായ വേണുകുമാരമേനോനെ തൂങ്ങി മരിച്ച നിലയിൽ കാണുമ്പോൾ തലയിൽ ഒരു ഗാന്ധിത്തൊപ്പിയുണ്ടായിരുന്നു.മുഷിഞ്ഞുനാറിയ ഗാന്ധിത്തൊപ്പി എന്നാണ് സുകുമാരൻ എഴുതിയത്. എന്നാൽ അതിലെ നാറിയ എന്ന വാക്ക് എസ്.ജയച്ചന്ദ്രൻ നായർ വെട്ടിക്കളഞ്ഞു. ഇതിനെ പരമാർശിച്ചാണ് അഭിമുഖം വായിച്ച ശേഷം എൻ.എസ്,മാധവന്റെ ട്വിറ്ററിലെ കമന്റ്.എം സുകുമാരന്റെ കഥയിൽ നിന്ന് 'നാറിയ' എന്ന വാക്ക് വെട്ടിമാറ്റിയ എഡിറ്റർ എം ജയചന്ദ്രൻ നായർ, ആ പണിക്ക് പറ്റാത്ത, മലയാളമറിയാത്ത, മാർവാടി പത്രമുടമയുടെ, ശേവുകനായിരുന്നു.

പിന്നീട് എം എന്നല്ല എസ് എന്നാണ് പത്രാധിപ ചെറ്റയുടെ ഇനിഷ്യൽ എന്നും മാധവൻ പറയുന്നുണ്ട്.ഇതിനോട് പ്രതികരിച്ചുകൊണ്ട്. എം..ശരിയാണ് ഭായി അയാൾ എം ആയിരുന്നു എന്നാണ് ഇന്ത്യൻ എക്സ്‌പ്രസ് മുൻ പത്രാധിപരായ എൻ. മാധവൻ കുട്ടി ട്വിറ്ററിൽ പറയുന്നത്.