ന്യൂഡൽഹി: വി.ടി.ബൽറാമിന് നേരേ കല്ലെറിയുന്നത് മോശം ആശയമാണെന്ന് എഴുത്തുകാരൻ എൻ.എസ്.മാധവൻ. അതൊരു ഭയങ്കര ആശയമാണ്. യഥാർഥത്തിൽ അലപിക്കേണ്ട ക്രിമിനൽ പ്രവൃത്തി.ബൽറാം പറഞ്ഞതിന്റെ പേരിൽ അദ്ദേഹത്തെ എല്ലാതരത്തിലും ആക്രമിക്കാം. പക്ഷേ അത് കീബോർഡിലെ അക്ഷരങ്ങൾ കൊണ്ടാവണമെന്ന് മാത്രം.കാരണം അയാൾ ഒരു ഫേസ്‌ബുക്ക് ജീവി മാത്രമാണ്. ട്വിറ്ററിലാണ് എൻ.എസ്.മാധവൻ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

എകെജി വിവാദത്തിൽ ബൽറാമിന്റെ നിലപാടിൽ കഴമ്പില്ലെന്ന് കഴിഞ്ഞ ദിവസം എൻ.എസ്.മാധവൻ പറഞ്ഞിരുന്നു.വരികൾക്കിടയിൽ വായിച്ചാലും ബൽറാം ഹാജരാക്കുന്ന രേഖകളിൽ തെളിവുകളൊന്നുമില്ലെന്നും അദ്ദേഹം സ്വന്തം പ്രതിച്ഛായനിർമ്മിതിക്കായി ചെയ്തതാവാമെന്നും എൻ.എസ്.മാധവൻ പറഞ്ഞു.