- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഡിഎഫിന്റെ സ്പീക്കർ സ്ഥാനാർത്ഥി എൻ ശക്തൻ തന്നെയെന്നു മുഖ്യമന്ത്രി; ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ആവശ്യപ്പെട്ട് കേരള കോൺഗ്രസ് രംഗത്ത്
തിരുവനന്തപുരം: യുഡിഎഫിന്റെ സ്പീക്കർ സ്ഥാനാർത്ഥി ഡെപ്യൂട്ടി സ്പീക്കർ എൻ ശക്തനായിരിക്കുമെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു. ഡെപ്യൂട്ടി സ്പീക്കർ തീരുമാനം പിന്നീടായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗവർണറുമായി കൂടിക്കാഴ്ച നടത്തിയതിൽ അസ്വാഭാവികതയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്പീക്കർ ജി കാർത്തികേയന്റെ
തിരുവനന്തപുരം: യുഡിഎഫിന്റെ സ്പീക്കർ സ്ഥാനാർത്ഥി ഡെപ്യൂട്ടി സ്പീക്കർ എൻ ശക്തനായിരിക്കുമെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു. ഡെപ്യൂട്ടി സ്പീക്കർ തീരുമാനം പിന്നീടായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഗവർണറുമായി കൂടിക്കാഴ്ച നടത്തിയതിൽ അസ്വാഭാവികതയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്പീക്കർ ജി കാർത്തികേയന്റെ നിര്യാണത്തെ തുടർന്നാണു പുതിയ നിയമസഭാ സ്പീക്കറെ തെരഞ്ഞെടുക്കാൻ തീരുമാനമായത്.
അതേസമയം, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം വേണമെന്ന ആവശ്യവുമായി കേരള കോൺഗ്രസ് എം രംഗത്ത് എത്തിയിട്ടുണ്ട്. തിങ്കളാഴ്ച നടന്ന യുഡിഎഫ് യോഗത്തിലാണ് കേരള കോൺഗ്രസ് ആവശ്യം ഉന്നയിച്ചത്. പി സി ജോർജാണ് യോഗത്തിൽ ആവശ്യം ഉന്നയിച്ചത്.
കോൺഗ്രസ് നേതൃത്വത്തിന്റെ അംഗീകാരം എൻ ശക്തനു ലഭിച്ചതായാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചത്. ഈ ആഴ്ചതന്നെ തെരഞ്ഞെടുപ്പ് നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന പ്രതിപക്ഷത്തിന്റെ നിലപാട് അപഹാസ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിസ്ഥാന രഹിതമായ ആരോപണത്തിന്റെ പേരിലാണ് പ്രതിപക്ഷം സമരം നടത്തുന്നത്. നിയമസഭ തടസ്സമില്ലാതെ നടത്താനുള്ള ക്രമീകരണം സർക്കാർ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കാട്ടാക്കടയിൽ നിന്നുള്ള എംഎൽഎയാണ് എൻ ശക്തൻ. 2004-06 കാലഘട്ടത്തിൽ ഗതാഗത മന്ത്രിയായിരുന്നു അദ്ദേഹം. സ്പീക്കർ ജി. കാർത്തികേയന്റെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ പൂർണ ചുമതല ഡെപ്യൂട്ടി സ്പീക്കർ എൻ ശക്തനു കൈമാറിയിട്ടുണ്ട്. ഇതു സംബന്ധിച്ചു ഗവർണറുടെ ഉത്തരവ് കഴിഞ്ഞ ദിവസം വന്നിരുന്നു.