- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
പ്രവാസികളുടെ പ്രധാന്യം ഇന്ത്യൻ രാഷ്ട്രീയത്തിൽ അടയാളപ്പെടുത്തും: എൻ എ നെല്ലിക്കുന്ന് എംഎൽഎ
ദുബൈ: പതിറ്റാണ്ടുകളായി വിദേശ ഇന്ത്യക്കാർ കാത്തിരിക്കുന്ന വോട്ടവകാശം നടപ്പിലാക്കുന്നതോടെ പ്രവാസികളുടെ കാലമാണ് വരാൻ പോകുന്നതെന്നും പ്രവാസികളെ അവഗണിച്ച് ഒരു രാഷ്ട്രീയ പാർട്ടിക്കും മുന്നോട്ട് പോകാൻ ആവില്ലെന്നും ഇന്ത്യക്ക് വിദേശ നാണ്യം നേടിക്കൊടുത്ത് ഇന്ത്യയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന പ്രവാസികൾ രാജ്യം ആ
ദുബൈ: പതിറ്റാണ്ടുകളായി വിദേശ ഇന്ത്യക്കാർ കാത്തിരിക്കുന്ന വോട്ടവകാശം നടപ്പിലാക്കുന്നതോടെ പ്രവാസികളുടെ കാലമാണ് വരാൻ പോകുന്നതെന്നും പ്രവാസികളെ അവഗണിച്ച് ഒരു രാഷ്ട്രീയ പാർട്ടിക്കും മുന്നോട്ട് പോകാൻ ആവില്ലെന്നും ഇന്ത്യക്ക് വിദേശ നാണ്യം നേടിക്കൊടുത്ത് ഇന്ത്യയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന പ്രവാസികൾ രാജ്യം ആര് ഭരിക്കണമെന്നു നിർണയിക്കുന്ന ശക്തിയായി മാറുമെന്നും പ്രവാസികൾക്ക് വോട്ടവകാശം നടപ്പിലാക്കാനുള്ള സുപ്രീം കോടതി വിധി സന്തോഷത്തോടെയാണ് ജനങ്ങൾ വരവേറ്റതെന്നും കാസർകോട് എംഎൽഎ എൻ.എ നെല്ലിക്കുന്ന് പറഞ്ഞു.
കെ എം സി സി പ്രവാസലോകതും നാട്ടിലുംചെയ്തുകൊണ്ടിരിക്കുന്ന കാരുണ്യപ്രവർതനം ലോകതിന്നു തന്നെ മാതൃകയാണെന്നും കൂടി ചേർത്ത് ദുബൈ കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ടോക് ടൈം വിത്ത് എംഎൽഎ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആക്ടിങ് പ്രസിഡന്റ് ഷരീഫ് പൈക്ക അധ്യക്ഷത വഹിച്ചു. ഗൾഫിൽ ജീവകാരുണ്യ രംഗത്ത് നിസ്വാർത്ഥ സംഭാവന ചെയ്തതിന് പ്രവാസി ഭാരതീയ അവാർഡ് ലഭിച്ച അഷ്‌റഫ് താമരശ്ശേരിയെ ആദരിച്ചു.എളേറ്റിൽ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ദുബൈ കെ.എം.സി.സി സംസ്ഥാന നേതാക്കളായ ഹസൈനാർ തോട്ടുംഭാഗം, ഹനീഫ് ചെർക്കള, ഹനീഫ് കൽമ്മട്ട, ജില്ലാ നേതാക്കളായ ഹംസ തൊട്ടി, അബ്ദുല്ല ആറങ്ങാടി, മുനീർ ചെർക്കള, ഹനീഫ് ടി.ആർ, അഷ്‌റഫ് നീർച്ചാൽ, മണ്ഡലം നേതാക്കളായ ഗഫൂർ എരിയാൽ കലീൽ പതിക്കുന്നു, സലീം ചേരങ്കെ, ഇ.ബി അഹമ്മദ്, നൂറുദ്ദീൻ പി.ടി, സത്താർ ആലമ്പാടി, റഹീം ചെങ്കള, അയ്യൂബ് ഉറുമി, ഡോ.ഇസ്മായിൽ, മുനീർ ബെത്താട്, പഞ്ചായത്ത് നേതാക്കളായ ഐ.പി.എം അസീസ് കമാലിയ, സത്താർ നാരമ്പാടി, കരീം മൊഗർ, റഹീം നെക്കര, സിദ്ദീഖ് ചൗക്കി, മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക, മുനീഫ് ബദിയഡുക്ക, റസാഖ് കന്യപ്പാടി, ഹസൻ പതിക്കുന്നു, സുബൈർ കുബന്നൂർ, തുടങ്ങിയവർ പ്രസംഗിച്ചു. ട്രഷറർ ഫൈസൽ പട്ടേൽ നന്ദി പറഞ്ഞു.