അബുദാബി : കർണ്ണാടക സംഗീത രംഗത്തെ പ്രമുഖനായ അദ്ധ്യാപകൻ ഗുരു വിഷ്ണു മോഹൻ ദാസിന്റെ കീഴിൽ സംഗീതം അഭ്യസിച്ച വിദ്യാർത്ഥിക ളുടെ അരങ്ങേറ്റം ഡിസംബർ ഒന്ന് വ്യാഴാഴ്ച അബുദാബി ഇന്ത്യാ സോഷ്യൽ സെന്റ റിൽ നടക്കും. വൈകീട്ട് 6 മണിക്ക് തുടക്കമാവുന്ന 'നാദലയം' എന്ന പരി പാടി യുടെ പക്കമേളം കൈകാര്യം ചെയ്യുന്നത് കാർത്തിക് മേനോൻ (വയലിൻ), മുട്ടറ രാജേന്ദ്രൻ (മൃദംഗം), മാവേലിക്കര ബി. സോം നാഥ് (ഘടം), ബിജുമോൻ (തബല) എന്നിവരാണ്.

സ്വാതി തിരുന്നാൾ സംഗീതകോളേജിൽ നിന്നും പഠിച്ചിറങ്ങി തന്റെ ഇരുപതു വയസ്സ് മുതൽ സംഗീത അദ്ധ്യാപന രംഗത്ത് ജോലി ചെയ്യുന്ന ഗുരു വിഷ്ണു മോഹൻദാസ്, നിരവധി കുരുന്നു പ്രതിഭകളെ സംഗീത ലോകത്തേക്ക് കൈപിടിച്ചുയർത്തിയ കലാകാരനാണ്. ഇപ്പോൾ ആറു വർഷമായി അബു ദാബി യിലും സംഗീതാദ്ധ്യാപകനായി ജോലി ചെയ്യുന്നു. സംഗീത രംഗത്ത് നിരവധി സംഭാവന കൾ നൽകിയ ഗുരു വിഷ്ണു മോഹൻദാസിനു കീഴിൽ ഇവിടെ നൂറോളം കുട്ടികൾ സംഗീതം അഭ്യസിച്ചിട്ടുണ്ട്.

- വിവരങ്ങൾക്ക് : 052 8412807