- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അധോലോക നായകന്റെ വേഷത്തിൽ പൃഥിരാജ് വീണ്ടും ബോളിവുഡിൽ; നടൻ വില്ലൻ വേഷത്തിലെത്തുന്ന ചിത്രം നാം ഷബാനയുടെ ട്രെയിലർ കാണാം
പൃഥ്വിരാജിന്റെ പുതിയ ബോളിവുഡ് ചിത്രം നാം ശബാനയുടെ ഏറ്റവും പുതിയ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് പൃഥ്വി എത്തുന്നത്. അധോലോക നായകനായ ടോണി എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. നീരജ് പാണ്ഡെ സംവിധാനം ചെയ്ത് 2015-ൽ പുറത്തിറങ്ങിയ ബേബി എന്ന ചിത്രത്തിലെ ഷബാന എന്ന കഥാപാത്രത്തിന്റെ ഭൂതകാല കഥ പറയുന്ന ചിത്രമാണ് നാം ഷബാന.ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് നീരജ് പാണ്ഡേയാണ്. ഷിവം നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായി തപ്സി പന്നു എത്തുന്നു.അനുപം ഖേർ, മനോജ് ബാജ്പേയ്, ഡാനി ഡെൻസോഗപ്പാ എന്നിവർക്കൊപ്പം അതിഥി താരമായി അക്ഷയ് കുമാറും ചിത്രത്തിൽ എത്തുന്നുണ്ട്. നേരത്തേ ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റർ അക്ഷയ് കുമാർ പുറത്തിറക്കിയിരുന്നു. 'നെയിൽ പോളിഷ് ഉണക്കുമ്പോൾ മാത്രമാണ് ഒരു സ്ത്രീ നിസ്സഹായയാകുന്നത് എന്ന വാചകമാണ് ഷബാന എന്ന് കേൾക്കുമ്പോൾ ഓർമ്മ വരുന്നത്' എന്ന അടിക്കുറിപ്പോടെയാണ് അക്ഷയ് പോസ്റ്റർ പുറത്തിറക്കിുയത്. 'സുന്ദരിയാണെങ്കിലും ശക്തയാണവൾ. പോരാടാനാണവൾ വന്നിരിക്
പൃഥ്വിരാജിന്റെ പുതിയ ബോളിവുഡ് ചിത്രം നാം ശബാനയുടെ ഏറ്റവും പുതിയ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് പൃഥ്വി എത്തുന്നത്. അധോലോക നായകനായ ടോണി എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്.
നീരജ് പാണ്ഡെ സംവിധാനം ചെയ്ത് 2015-ൽ പുറത്തിറങ്ങിയ ബേബി എന്ന ചിത്രത്തിലെ ഷബാന എന്ന കഥാപാത്രത്തിന്റെ ഭൂതകാല കഥ പറയുന്ന ചിത്രമാണ് നാം ഷബാന.ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് നീരജ് പാണ്ഡേയാണ്. ഷിവം നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായി തപ്സി പന്നു എത്തുന്നു.അനുപം ഖേർ, മനോജ് ബാജ്പേയ്, ഡാനി ഡെൻസോഗപ്പാ എന്നിവർക്കൊപ്പം അതിഥി താരമായി അക്ഷയ് കുമാറും ചിത്രത്തിൽ എത്തുന്നുണ്ട്.
നേരത്തേ ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റർ അക്ഷയ് കുമാർ പുറത്തിറക്കിയിരുന്നു. 'നെയിൽ പോളിഷ് ഉണക്കുമ്പോൾ മാത്രമാണ് ഒരു സ്ത്രീ നിസ്സഹായയാകുന്നത് എന്ന വാചകമാണ് ഷബാന എന്ന് കേൾക്കുമ്പോൾ ഓർമ്മ വരുന്നത്' എന്ന അടിക്കുറിപ്പോടെയാണ് അക്ഷയ് പോസ്റ്റർ പുറത്തിറക്കിുയത്. 'സുന്ദരിയാണെങ്കിലും ശക്തയാണവൾ. പോരാടാനാണവൾ വന്നിരിക്കുന്നത്' എന്നാണ് പോസ്റ്റർ ഫേസ്‌ബുക്കിൽ പങ്കുവെച്ച പൃഥ്വിരാജ് കുറിച്ചത്.
അയ്യ, ഔറങ്കസേബ് എന്നീ സിനിമകൾക്ക് ശേഷം പൃഥ്വിരാജ് നായകനാവുന്ന ബോളിവുഡ് ചിത്രമാണിത്.