- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഓഗസ്റ്റ് വരെ പലിശ നിരക്കിൽ മാറ്റമുണ്ടാകില്ല; മേയിലെ ആർബിഎ മീറ്റിംഗിലും പലിശ നിരക്ക് 2.25 ശതമാനത്തിൽ തന്നെ തുടരുമെന്ന് നാഷണൽ ഓസ്‌ട്രേലിയ ബാങ്ക്
മെൽബൺ: അടുത്ത ഓഗസ്റ്റ് വരെ പലിശ നിരക്കിൽ റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ മാറ്റമൊന്നും വരുത്തില്ലെന്ന് നാഷണൽ ഓസ്‌ട്രേലിയ ബാങ്കിന്റെ വിലയിരുത്തൽ. നിലവിലുള്ള പലിശ നിരക്കായ 2.25 ശതമാനം തന്നെയായിരിക്കും അടുത്ത ഓഗസ്റ്റ് വരെ തുടരുന്നതെന്നും മറിച്ചൊരു സാധ്യതയും കാണുന്നില്ലെന്നുമാണ് ബാങ്കിങ് മേഖലയിലെ ഒന്നാം നിരക്കായ നാഷണൽ ഓസ്‌ട്രേലിയ ബാ
മെൽബൺ: അടുത്ത ഓഗസ്റ്റ് വരെ പലിശ നിരക്കിൽ റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ മാറ്റമൊന്നും വരുത്തില്ലെന്ന് നാഷണൽ ഓസ്‌ട്രേലിയ ബാങ്കിന്റെ വിലയിരുത്തൽ. നിലവിലുള്ള പലിശ നിരക്കായ 2.25 ശതമാനം തന്നെയായിരിക്കും അടുത്ത ഓഗസ്റ്റ് വരെ തുടരുന്നതെന്നും മറിച്ചൊരു സാധ്യതയും കാണുന്നില്ലെന്നുമാണ് ബാങ്കിങ് മേഖലയിലെ ഒന്നാം നിരക്കായ നാഷണൽ ഓസ്‌ട്രേലിയ ബാങ്ക് വ്യക്തമാക്കുന്നത്.
ഓസ്‌ട്രേലിയയുടെ മങ്ങിനിൽക്കുന്ന സമ്പദ് വ്യവസ്ഥയ്ക്ക് ഉണർവ് നൽകുന്നതിനായി പലിശ നിരക്ക് രണ്ടു ശതമാനത്തിലേക്ക് താഴ്‌ത്തുമെന്ന് ഏറെ നാളായി സാമ്പത്തിക രംഗത്തെ വിദഗ്ദ്ധർ പ്രതീക്ഷിക്കുകയാണ്. ഏപ്രിൽ ചേർന്ന സമ്മേളനത്തിൽ തന്നെ പലിശ നിരക്ക് 0.25 ശതമാനം കുറയ്ക്കുമെന്ന് ഏറെ അഭ്യൂഹം പരന്നിരുന്നു. എന്നാൽ ഏപ്രിൽ ഏഴിനു ചേർന്ന ആർബിഎ മീറ്റിംഗിൽ പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്താനാണ് തീരുമാനിച്ചത്. ഇനി മെയ് മാസത്തിൽ ചേരുന്ന മീറ്റിംഗിൽ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ദ്ധർ വാദിക്കുമ്പോൾ അതിനുള്ള സാധ്യത തീരെ കുറവാണെന്നാണ് എൻബിഎ ചൂണ്ടിക്കാട്ടുന്നത്.
പ്രതീക്ഷച്ചതിലും വേഗത്തിൽ ഓസ്‌ട്രേലിയൻ സമ്പദ് രംഗം കരുത്ത് പ്രകടിപ്പിക്കുന്നതും റീട്ടെയ്ൽ മേഖലയിൽ ഉണർവ് കാണുന്നതും പലിശ നിരക്ക് വർധിപ്പിക്കുന്നതിൽ നിന്നും ആർബിഎ പിന്തിരിപ്പിക്കും. മുൻപ് പലിശ നിരക്ക് വെട്ടിക്കുറച്ചതിന്റെ പ്രതിഫലനങ്ങൾ സമ്പദ് വ്യവസ്ഥയിൽ സൃഷ്ടിക്കുന്ന മാറ്റങ്ങൾ വിലയിരുത്തിയ ശേഷമേ ആർബിഎ ഇനി നിരക്ക് കുറയ്ക്കുകയുള്ളൂവെന്നും എൻബിഎ വ്യക്തമാക്കുന്നു. തൊഴിലില്ലായ്മ നിരക്ക് ഇപ്പോഴും വർധിക്കുന്നുണ്ടെങ്കിലും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ഉണ്ടായിരിക്കുന്ന ഉണർവ് പലിശ നിരക്ക് 2.25 ശതമാനത്തിൽ തന്നെ നിലനിർത്താനായിരിക്കും ആർബിഎയെ പ്രേരിപ്പിക്കുക.
പ്രധാന ബാങ്കുകളായ കോമൺവെൽത്ത് ബാങ്ക്, എഎൻസെഡ്, വെസ്റ്റ്പാക് എന്നിവ പലിശ നിരക്ക് കുറച്ചതും ആർബിഎ പലിശ നിരക്ക് പഴയ തോതിൽ നിലനിർത്താൻ തന്നെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. ആർബിഎ പ്രതീക്ഷിച്ചതിലും താഴെ നാണ്യപ്പെരുപ്പ നിരക്ക് വന്നതും പലിശ നിരക്ക് 2.25 ശതമാനത്തിൽ തന്നെ നിലനിർത്തുന്ന ഘടകമാണ്. രണ്ടു മുതൽ മൂന്നു ശതമാനം വരെയാണ് നാണ്യപ്പെരുപ്പം പ്രതീക്ഷിച്ചിരുന്നെങ്കിലും മാർച്ച് വരെയുള്ള ഒരു വർഷക്കാലത്ത് നാണ്യപ്പെരുപ്പ നിരക്ക് 1.3 ശതമാനം മാത്രമാണ് രേഖപ്പെടുത്തിയത്.