- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നബാർഡ് സ്ഥാപക ദിനാഘോഷ പരിപാടികൾ 14 ന്
തിരുവനന്തപുരം: നബാർഡിന്റെ മുപ്പത്തി അഞ്ചാമത് സ്ഥാപക ദിനാഘോഷ പരിപാടികൾ 14 ന് നടക്കും. വൈകിട്ടു 3 മണിക്ക് തിരുവനന്തപുരത്തെ പുന്നൻ റോഡിലെ നബാർഡ് റീജിയണൽ ഓഫീസിൽ നടക്കുന്ന ചടങ്ങിൽ മലയാളം സർവകലാശാല വൈസ് ചാൻസലർ കെ ജയകുമാർ മുഖ്യാതിഥി ആയിരിക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റീജിയണൽ ഡയറക്ടർഎസ് എം എൻ സ്വാമി, നബാർഡ് ചീഫ് ജനറൽ മാനേജർമാരായ രമേശ് തെങ്കിൽ, വി.ആർ രവീന്ദ്രനാഥ് തുടങ്ങിയവർ പങ്കെടുക്കും . സ്‌കൂൾ വിദ്യാർത്ഥികൾക്കായി നബാർഡ് നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായവരുടെ സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്യും. നബാർഡും ആകാശവാണിയും സംയുക്തമായി നടത്തിയ 'ഗ്രാമവികസനം നബാർഡിലൂടെ' എന്ന പരിപാടിയുടെ വിജയികൾക്കുള്ള സമ്മാനദാനവും ഇതൊടൊപ്പം നടക്കും.
തിരുവനന്തപുരം: നബാർഡിന്റെ മുപ്പത്തി അഞ്ചാമത് സ്ഥാപക ദിനാഘോഷ പരിപാടികൾ 14 ന് നടക്കും. വൈകിട്ടു 3 മണിക്ക് തിരുവനന്തപുരത്തെ പുന്നൻ റോഡിലെ നബാർഡ് റീജിയണൽ ഓഫീസിൽ നടക്കുന്ന ചടങ്ങിൽ മലയാളം സർവകലാശാല വൈസ് ചാൻസലർ കെ ജയകുമാർ മുഖ്യാതിഥി ആയിരിക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റീജിയണൽ ഡയറക്ടർഎസ് എം എൻ സ്വാമി, നബാർഡ് ചീഫ് ജനറൽ മാനേജർമാരായ രമേശ് തെങ്കിൽ, വി.ആർ രവീന്ദ്രനാഥ് തുടങ്ങിയവർ പങ്കെടുക്കും .
സ്‌കൂൾ വിദ്യാർത്ഥികൾക്കായി നബാർഡ് നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായവരുടെ സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്യും.
നബാർഡും ആകാശവാണിയും സംയുക്തമായി നടത്തിയ 'ഗ്രാമവികസനം നബാർഡിലൂടെ' എന്ന പരിപാടിയുടെ വിജയികൾക്കുള്ള സമ്മാനദാനവും ഇതൊടൊപ്പം നടക്കും.
Next Story