പാലക്കാട് : മനുഷ്യർക്കിടയിലുള്ള എല്ലാ വിഭജനങ്ങളേയും മതിൽക്കെട്ടുക്കളേയും ഇല്ലായ്മ ചെയ്ത് സാഹോദര്യ ത്തിന്റെ പുതിയ ലോകം പണിയാനാണ് പ്രവാചക സന്ദേശം ആഹ്വാനം ചെയ്യുന്നതെന്നും ജീവിത ലക്ഷ്യം മറന്ന ആധുനിക സമൂഹത്തിന് വഴി വെളിച്ചമാണ് പ്രവാചക ജീവിത മെന്നും പ്രമുഖ പണ്ഡിതനും കോയമ്പത്തൂർ ഹിദായ അറബിക് കോളേജ് മേധാവി മുഹമ്മദ് ഇസ്മാഈൽ ഇംദാദി പറഞ്ഞു.

ജമാഅത്തെ ഇസ് ലാമി പാലക്കാട് ജില്ലാ കമ്മിറ്റി മേനോൻ പാറ ബി.എൻ ബേബി ഹാളിൽ സംഘടിപ്പിച്ച 'മുഹമ്മദ് റസൂലുല്ലാഹ് (സ) നമുക്ക് വഴികാണിക്കുന്നു' അനുസ്മരണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാചകൻ മുഹമ്മദ് നബിയുടെ സന്ദേശം ജീവിതത്തിന്റെ മുഴുവൻ മേഖലകളിലേക്കും വഴികാട്ടുന്നുവെന്നും ലോക സമൂഹത്തിന് കരുണ്യമായാണ് പ്രവാചക നിയോകമെന്നുംഅദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹകീം നദ്‌വി അധ്യക്ഷത വഹിച്ചു.ഫഖീർ മുഹമ്മദ് ബാഖവി, എ.പി. അബ്ദുനാസിർ, മുഹമ്മദലി ജിന്ന മൗലവി, ടി.കെ ശിഹാബുദ്ദീൻ, വി എസ് മുഹമ്മദ് ആഷിഖലി എന്നിവർ സംസാരിച്ചു.