മസ്ത കേരള ജമാഅത്ത് ഗുദൈബിയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റബീഉൽ അവ്വൽ 12 നു (ശനി) ഗുദൈബിയ അൽ ഹുദ തഅലീമുൽ ഖുർആൻ മദ്രസയിൽ വച്ച് വിപുലമായി നബിദിനാഘോഷം സംഘടിപ്പിച്ചു. പ്രവാചക ജന്മ ദിന സമയത്തെ അനുസ്മരിക്കും വിധം സുബ്ഹിയോടു കൂടി മൗലൂദ് പാരായണത്തോടെ ആണ് പരിപാടിക്ക് സമാരംഭം കുറിച്ചത്.

വിദ്യാർതികളുടെ കലാപരിപാടികൾ, മധുര പലഹാര വിതരണം, മൗലൂദ് പാരായണ സദസ്സ്, അന്നദാനം എന്നിവ കൊണ്ട് പ്രൌഡഗംഭീരമായ ചടങ്ങ് ബഹ്രൈനിലെ പ്രവാസികൾക്ക് പുത്തനനുഭവമായി. നാട്ടിൽ നടക്കുന്നത് പോലെയുള്ള രീതിയിൽ തന്നെ ബഹറിനിൽ ആദ്യമായി ഇത്തരം പരിപാടികൾ സംഘടിപ്പിക്കാൻ സഹകരിച്ച എല്ലാവർക്കും കമ്മിറ്റിയുടെ നന്ദി രേഖപ്പെടുത്തി.

ആയിരത്തോളം ആളുകൾക്ക് അന്നദാനം സംഘടിപ്പിച്ചു. മദ്രസയിൽ പഠിക്കുന്ന വിദ്യാർതികളുടെ രക്ഷിതാക്കളുടെ സഹകരണം കൊണ്ടും പരിപാടി വ്യത്യസ്തമാക്കി.പരിപാടി ബഹ്‌റൈൻ ഹൂറ ചാരിറ്റി അസ്സോസ്സിയേഷനു നേതൃത്വം കൊടുക്കുന്നതും സ്വദേശി പ്രമുഖനും ആയ അബ്ദുറഹ്മാൻ റാഷിദ് അൽ അസൂമി ഉത്ഘാടനം ചെയ്തു. സമസ്ത ബഹ്‌റൈൻ പ്രസിഡണ്ട് സയ്യിദ് ഫക്രുദീൻ തങ്ങൾ തേങ്ങാ പട്ടണം ഉത്ഭോധന പ്രഭാഷണം നടത്തി.

അബ്ദുറഹ്മാൻ റാഷിദ് അൽ അസൂമിയെ മൂസ വടകരയും സയ്യിദ് ഫക്രുദീൻ തങ്ങളെ ഉസ്മാൻ വടകര ഷാൾ അണിയിച് ആദരിച്ചു. മദ്രസയിൽ പുതുതായി നീർമ്മിച്ച മർഹും സയ്യിദ് ഹാഷിം ബാ അലവി കുഞ്ഞി തങ്ങളുടെ പേരിലുള്ള ഹാളിന്റെ ഉത്ഘാടനം അബ്ദുറഹ്മാൻ റാഷിദ് അൽ അസൂമി നിർവ്വഹിച്ചു. സുബ്ഹിക്ക് ശേഷം നടന്ന മൗലൂദ് പാരായണത്തിനു അൻസാർ അൻവരി കൊല്ലം, ജിഫ്രി തങ്ങൾ, അഷ്‌റഫ് ഫൈസി, അബ്ദുറഹ്മാൻ മാട്ടൂൽ, ഇബ്രാഹിം കണ്ണൂര്, സൈഫുധീൻ വളാഞ്ചേരി എന്നിവരും അന്നദാനത്തിന് അഷ്‌റഫ് കാട്ടിൽ പീടിക, ശിഹാബ് അറഫ , സലീം കോഴിക്കോട്, ഇബ്രാഹിം കാര്യാട് , നൂരുദീൻ മുണ്ടേരി, മഹമൂദ് മാട്ടൂൽ, ഷഫീക് വളാഞ്ചേരി, അബ്ദുൾ ജബ്ബാർ കണ്ണൂര് , ഉസ്മാൻ പയ്യോളി, അബ്ദുൾ ഖാദർ മുണ്ടേരി, അസീസ് കണ്ണൂര്, മുഹമ്മദ് കോഴിക്കോട് എന്നിവരും നേതൃത്വം നല്കി. എ പി ഫൈസൽ , ഷാഫി പാറക്കാട്ട്, അബ്ദുറഹ്മാൻ ഹാജി റിഫഫ , ശംസുദ്ധീൻ സാദാ ഫിഷ്, അബ്ദുൾ ഖാദർ ഹാജി സിറ്റി മാക്‌സ് , ഷംസുദീൻ വെള്ളികുളങ്ങര , മൊയ്തീൻ പേരാമ്പ്ര , സൈദ് മുഹമ്മദ് വഹബി, ഇബ്രാഹിം മുസലിയാർ എടവന്നപ്പാര , ഷംസുദീൻ പാനൂർ എന്നിവർ സംബന്ധിച്ചു.