മെൽബൺ: കുട്ടികളുടെ സർഗചേതനയെ ഉണർത്തുക എന്ന ലക്ഷ്യത്തോടെ നാദം ഡാൻഡിനൊങ്ങ് ഒക്ടോബർ 2 ന് മെൽബണിൽ സൃഷ്ടി കിഡ്‌സ് ഫെസ്റ്റ് 2015 സംഘടിപ്പിക്കുന്നു .കുട്ടികളുടെ ഉറങ്ങിക്കിടക്കുന്ന കലാവാസനകളെ പ്രോത്സഹിപിക്കുന്നതിനൊപ്പം അവരുടെ കഴിവുകൾ മാറ്റുരയ്ക്കാൻ ഒരു വേദി സജ്ജമാക്കുക എന്ന ലക്ഷ്യം കൂടിയാണ് സൃഷ്ടിയിലൂടെ നാദം കൈവരിച്ചിരിക്കുന്നത്

ഒക്ടോബർ 2 ന് നോബിൾ പാർക്ക് സെക്കൻഡറി കോളേജ് ഹാളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെയാണ് കിഡ്‌സ് ഫെസ്റ് കലാമൽസരങ്ങൾ അരങ്ങേറും. സോളോ ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, സോളോ സോങ്ങ് ,ഗ്രൂപ്പ് സോങ്ങ്, പെയിന്റിങ് , കളറിങ് എന്നീ വിഭാഗങ്ങളിലേക്കാണ് മൽസരങ്ങൾ. 5 വയസുമുതൽ 15 വയസുവരെ പ്രായമുള്ള കുട്ടികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാം. മത്സര വിജയികൾക്ക് അകർഷകങ്ങളായ സമ്മാനങ്ങൾ നൽകുന്നതോടൊപ്പം എല്ലാ മൽസരാർത്ഥികൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നതാണ് .7 $ ആണ് രജിസ്‌ട്രേഷൻ ഫീസ് .ഇതിന്റെ ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും.

നാദം ഡാൻഡിനോങ്ങ് അവതരിപ്പിക്കുന്ന സൃഷ്ടി കലോത്സവത്തിൽ പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക;റെജി :0432655690, പ്രദീപ് :0430933777 , ബൈജു : 0402494761, ഷീല :0404414132, സിനി : 0406892212