- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഡംബര വാഹനങ്ങളിൽ കൊണ്ട് നടന്ന് 15കാരിയെ പീഡിപ്പിച്ചത് നിരവധി പേർ; ഇന്നോവാ കാറിൽ ഊരു ചുറ്റിയുള്ള പീഡനത്തിനെല്ലാം ഒത്താശ ചെയ്ത് കാറിന്റെ മുൻസീറ്റിൽ അമ്മയും; പ്രതികളെ കണ്ടെത്താൻ സാധിക്കാതെ പൊലീസ്; സംഘത്തിൽ പത്തിലേറെ പ്രമുഖരുണ്ടെന്ന വിവരം ലഭിച്ചതോടെ അന്വേഷണം എങ്ങുമെത്തുന്നില്ല; കോളിളക്കം സൃഷ്ടിച്ച നാദാപുരം പീഡനക്കേസ് പൊലീസ് അട്ടിമറിക്കുന്നതായി ആക്ഷേപം
കോഴിക്കോട്:മാതാവിന്റെ സാന്നിധ്യത്തിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പല സ്ഥലങ്ങളിൽ കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ പൊലീസ് അന്വേഷണം ഇരുട്ടിൽ തപ്പുന്നു. സംഭവത്തോടനുബന്ധിച്ച് വാണിമേലിലെ ഒരു കോളനിയിലെ താമസക്കാരിയായ കുട്ടിയുടെ അമ്മയെ കഴിഞ്ഞ മാസം ആദ്യത്തിൽ നാദാപുരം എസ്‌ഐ.എൻ.പ്രജീഷ് അറസ്റ്റ് ചെയ്തിരുന്നു. അതിന് ശേഷം അന്വേഷണത്തിൽ തീരെ പുരോഗതിയുണ്ടായിട്ടില്ല. വാണിമേലിലെ ഒരു കോളനിയിൽ നിന്നും പെൺകുട്ടിയെ വയനാട്, ഗൂഡല്ലൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ കൂട്ടി കൊണ്ട് പോയതായി പൊലീസ് തന്നെ സമ്മതിക്കുന്നുണ്ട്. പെൺകുട്ടിയും മാതാവും കോണ്ടോട്ടിയിൽ താമസമാക്കിയ ഘട്ടത്തിൽ അവിടെ നിന്ന് പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ട് പോയി പീഡിപ്പിച്ചിട്ടുണ്ട്. രണ്ടിടത്തും പീഡിപ്പിക്കാൻ ഒത്താശ ചെയ്തത് പെൺകുട്ടിയുടെ മാതാവാണ്. ഭർത്താവുമായി തെറ്റി പിരിഞ്ഞു കഴിയുന്ന ഇവർ ഏവിടെ സഞ്ചരിക്കുമ്പോഴും മകളെ കൂടെ കൂട്ടാറുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. വാണിമേലിൽ നിന്നും പെൺകുട്ടിയെ പീഡിപ്പിച്ച സംഘത്തിൽ പത്തിലേറെ പേരുണ്ടെന്ന വിവരമാണ് പൊലീസിന് ല
കോഴിക്കോട്:മാതാവിന്റെ സാന്നിധ്യത്തിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പല സ്ഥലങ്ങളിൽ കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ പൊലീസ് അന്വേഷണം ഇരുട്ടിൽ തപ്പുന്നു. സംഭവത്തോടനുബന്ധിച്ച് വാണിമേലിലെ ഒരു കോളനിയിലെ താമസക്കാരിയായ കുട്ടിയുടെ അമ്മയെ കഴിഞ്ഞ മാസം ആദ്യത്തിൽ നാദാപുരം എസ്‌ഐ.എൻ.പ്രജീഷ് അറസ്റ്റ് ചെയ്തിരുന്നു. അതിന് ശേഷം അന്വേഷണത്തിൽ തീരെ പുരോഗതിയുണ്ടായിട്ടില്ല.
വാണിമേലിലെ ഒരു കോളനിയിൽ നിന്നും പെൺകുട്ടിയെ വയനാട്, ഗൂഡല്ലൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ കൂട്ടി കൊണ്ട് പോയതായി പൊലീസ് തന്നെ സമ്മതിക്കുന്നുണ്ട്. പെൺകുട്ടിയും മാതാവും കോണ്ടോട്ടിയിൽ താമസമാക്കിയ ഘട്ടത്തിൽ അവിടെ നിന്ന് പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ട് പോയി പീഡിപ്പിച്ചിട്ടുണ്ട്. രണ്ടിടത്തും പീഡിപ്പിക്കാൻ ഒത്താശ ചെയ്തത് പെൺകുട്ടിയുടെ മാതാവാണ്. ഭർത്താവുമായി തെറ്റി പിരിഞ്ഞു കഴിയുന്ന ഇവർ ഏവിടെ സഞ്ചരിക്കുമ്പോഴും മകളെ കൂടെ കൂട്ടാറുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.
വാണിമേലിൽ നിന്നും പെൺകുട്ടിയെ പീഡിപ്പിച്ച സംഘത്തിൽ പത്തിലേറെ പേരുണ്ടെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. നേരത്തെ മാതാവ് ചേലക്കാട് കോളനിയിൽ താമസമാക്കിയിരുന്നു. അവിടെ നിന്നും പെൺകുട്ടിയെ ശല്യം ചെയ്തതായുള്ള വിവരവും പുറത്ത് വന്നിട്ടുണ്ട്. പെൺകുട്ടിയുമായി യാത്ര നടത്തിയവരുടെ മുഴുവൻ പേർ വിവരങ്ങളും ഇപ്പോൾ പൊലീസിന് ലഭിച്ചിട്ടില്ല. മുഴുവൻ പേർ വിവരങ്ങളും മാതാവ് പറയുമെന്ന അഭിപ്രായം പൊലീസിനില്ല. അതിനാൽ മാതാവിന്റെ ഫോൺ നമ്പറിലേക്ക് വന്ന കോളുകൾ മുഴുവൻ പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം.
പ്രതിയായ മാതാവിനെ കോടതി നിർദ്ദേശത്തെ തുടർന്ന് നാല് ദിവസം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. വിശദമായ ചോദ്യം ചെയ്തതിൽ നിന്നും തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്ന വിചിത്ര വാദവാണ് പൊലീസ് ഉയർത്തുന്നത്. പല പ്രമുഖരും ഉൾപ്പെട്ട കേസായതിനാൽ പ്രതികളെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നതായുള്ള ആരോപണം ഉയർന്നിട്ടുണ്ട്. രാത്രി സമയങ്ങളിൽ ആഡംബര വാഹനങ്ങളിലാണ് മാതാവിനോടൊപ്പം പെൺകുട്ടിയുമായി പലരും ഊര് ചുറ്റിയത്.
മാതാവിന്റെ പിന്തുണയോടെ തന്നെ പീഡിപ്പിക്കുന്നതായി ബന്ധുക്കളോട് പെൺകുട്ടി തുറന്ന് പറഞ്ഞതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. നാദാപുരത്തെ ബന്ധുവിന്റെ കല്ല്യാണത്തിന് എത്തിയ സമയത്താണ് വിവരം പുറത്ത് പറഞ്ഞത്. ഇതോടെ പെൺകുട്ടിയുടെ സഹോദരന്റെ നേത്യത്വത്തിൽ നാദാപുരം പൊലീസിൽ എത്തി പരാതി നൽകുകയായിരുന്നു.
നാദാപുരം പൊലീസ് കേസ് രജിസ്റ്റ്രർ ചെയ്ത് വളയം പൊലീസിന് കൈമാറുകയായിരുന്നു. വളയം എസ്‌ഐ.വി എം.ജയന്റെ നേത്യത്വത്തിലുള്ള സംഘമാണ് സന്യേഷിക്കുന്നത്.കൊണ്ടോട്ടിയിലെ പീഡന കേസ് അന്വേഷണവും ഇതോടൊപ്പം നടത്താനാണ് പൊലീസിന്റെ തീരുമാനം. ബലാത്സംഗ ശ്രമം,പോക്‌സോ നിയമം, ബാലനീതി നിയമ പ്രകാരം കുട്ടിയോടുള്ള ക്രൂരത തുടങ്ങിയ അഞ്ച് വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.