- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാലേട്ടനൊപ്പം അഭിനയിക്കുക എന്നത് ഒരു വലിയ കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്; പോരാത്തതിന് എന്റെ ഹോം ടൗണായ മുംബൈയിലാണ് നീരാളിയുടെ ചിത്രീകരണം; നീരാളിയുടെ വിശേഷങ്ങൾ പങ്ക് വെച്ച് നാദിയ മൊയ്തു
കൊച്ചി: വലിയൊരു തിരിച്ച് വരവിനാണ് നാദിയ മൊയ്തു നീരാളിയിലൂടെ ലക്ഷ്യമിടുന്നത്. വർഷങ്ങൾക്ക് ശേഷം മോഹൻലാലിന്റെ നായികയാകുന്നതിന്റെ സന്തോഷത്തിലുമാണ് താരം. നീരാളിയിലേക്കുള്ള കടന്ന വരവിനെക്കുറിച്ചും താരം മനസ്സ് തുറക്കുന്നു. എല്ലാം അപ്രതീക്ഷിതമായിരുന്നു. ചെന്നെയിലേക്കുള്ള യാത്രയിൽ വച്ചാണ് ലാലിന്റെ നായികയാകാൻ പറ്റുമോ എന്നു ചോദിക്കുന്നത്. മറുപടി എത്രയും പെട്ടെന്ന് വേണമായിരുന്നു. ചിത്രത്തെക്കുറിച്ച് കൂടുതലറിയാൻ ഞാൻ മുംബൈയിലേക്ക് പറന്നു. തിരക്കഥ വായിച്ചു. അപ്പോൾ തന്നെ സമ്മതം മൂളുകയും ചെയ്തു. ലാലേട്ടനൊപ്പം അഭിനയിക്കുക എന്നത് ഒരു വലിയ കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്. പോരാത്തതിന് എന്റെ എന്റെ ഹോം ടൗണായ മുംബൈയിലാണ് നീരാളിയുടെ ചിത്രീകരണം. സംവിധായകൻ അജോയ് വർമ്മയും ക്യാമറാമാൻ സന്തോഷ് തുണ്ടിയിലും മുംബൈക്കാർ. ഇവരോടൊപ്പം ചേരുന്നത് തീർച്ചയായും വ്യത്യസ്തമായ അനുഭവമായിരിക്കുമെന്ന് നദിയാ പറഞ്ഞു. എന്റെ ആദ്യ സിനിമയിലെ നായകനായിരുന്ന ലാലേട്ടൻ. ഞങ്ങൾ അടിക്കടി കണ്ടുമുട്ടുന്ന ആളുകളല്ല, ഫോണിലും സംസാരിക്കാറില്ല. പക്ഷേ കാ
കൊച്ചി: വലിയൊരു തിരിച്ച് വരവിനാണ് നാദിയ മൊയ്തു നീരാളിയിലൂടെ ലക്ഷ്യമിടുന്നത്. വർഷങ്ങൾക്ക് ശേഷം മോഹൻലാലിന്റെ നായികയാകുന്നതിന്റെ സന്തോഷത്തിലുമാണ് താരം. നീരാളിയിലേക്കുള്ള കടന്ന വരവിനെക്കുറിച്ചും താരം മനസ്സ് തുറക്കുന്നു.
എല്ലാം അപ്രതീക്ഷിതമായിരുന്നു. ചെന്നെയിലേക്കുള്ള യാത്രയിൽ വച്ചാണ് ലാലിന്റെ നായികയാകാൻ പറ്റുമോ എന്നു ചോദിക്കുന്നത്. മറുപടി എത്രയും പെട്ടെന്ന് വേണമായിരുന്നു. ചിത്രത്തെക്കുറിച്ച് കൂടുതലറിയാൻ ഞാൻ മുംബൈയിലേക്ക് പറന്നു. തിരക്കഥ വായിച്ചു. അപ്പോൾ തന്നെ സമ്മതം മൂളുകയും ചെയ്തു. ലാലേട്ടനൊപ്പം അഭിനയിക്കുക എന്നത് ഒരു വലിയ കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്. പോരാത്തതിന് എന്റെ എന്റെ ഹോം ടൗണായ മുംബൈയിലാണ് നീരാളിയുടെ ചിത്രീകരണം. സംവിധായകൻ അജോയ് വർമ്മയും ക്യാമറാമാൻ സന്തോഷ് തുണ്ടിയിലും മുംബൈക്കാർ. ഇവരോടൊപ്പം ചേരുന്നത് തീർച്ചയായും വ്യത്യസ്തമായ അനുഭവമായിരിക്കുമെന്ന് നദിയാ പറഞ്ഞു.
എന്റെ ആദ്യ സിനിമയിലെ നായകനായിരുന്ന ലാലേട്ടൻ. ഞങ്ങൾ അടിക്കടി കണ്ടുമുട്ടുന്ന ആളുകളല്ല, ഫോണിലും സംസാരിക്കാറില്ല. പക്ഷേ കാണുമ്പോൾ ഒരിക്കലും ഒരു അകൽച്ച തോന്നാറില്ല, ഏറ്റവും അടുത്തയാളെ പോലെ പെരുമാറും. ഇന്ത്യയിലെ തന്നെ മികച്ച നടന്മാരിൽ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ സാധിക്കുന്നത് ഒരു പ്രിവിലേജ് ആയിട്ടാണ് ഞാൻ കാണുന്നത്. അദ്ദേഹത്തിന്റെ അഭിനയം കണ്ടുകൊണ്ടിരിക്കാൻ തന്നെ രസമാണെന്നും താരം പറയുന്നു
മറ്റുള്ളവർ നോക്കുമ്പോൾ സിനിമയിൽ വളരെയധികം അനുഭവ സമ്പത്തുള്ള ആളാണ് ഞാൻ. എന്നാൽ എന്നെ തന്നെ ഒരു പുതുമുഖമായിട്ടാണ് ഞാൻ കാണുന്നത്. എന്റെ സമകാലീനരെ വച്ചു നോക്കുമ്പോൾ 52 ചിത്രങ്ങളിലാണ് ഞാൻ അഭിനയിച്ചിട്ടുള്ളത്. ഞാൻ സിനിമയെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്..നദിയാ പറഞ്ഞു.