- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേലക്കാരിയെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയത് തന്റെ ഭാര്യയെന്ന് വെളിപ്പെടുത്തി നാദിർ ഇഷാം; ഫിലിപ്പിനോ വേലക്കാരിയെ മരുമകൾ ക്രൂരമായി മർദ്ദിക്കുക പതിവായിരുന്നെന്ന് വ്യക്തമാക്കി ഇഷാമിന്റെ അമ്മ; മർദ്ദിച്ച് അവശയാക്കിയ വേലക്കാരിയെ കൊന്നത് തല ചുമരിൽ ഇടിപ്പിച്ചെന്നും ഇഷാമിന്റെ വെളിപ്പെടുത്തൽ
കുവൈത്ത് സിറ്റി: കുവൈറ്റിലെ ആളില്ലാത്ത അപ്പാർട്‌മെന്റിൽ ഫിലിപ്പിനോ വേലക്കാരിയെ കൊന്ന് ഫ്രീസറിൽ ഒളിപ്പിച്ചത് തന്റെ ഭാര്യയെന്ന് വെളിപ്പെടുത്തി ലെബനീസ് പൗരൻ നാദിർ ഇഷാം അസാഫ്. വേലക്കാരിയായ ജോന്ന ഡനീല ഡെമാഫിൽസിനെ തന്റെ ഭാര്യയും സിറിയൻ പൗരയുമായ മോണാ ഹാസൂൺ പതിവായി മർദ്ദിക്കുമായിരുന്നെന്നും ഇയാൾ പബ്ലിക് പ്രോസിക്യൂട്ടറുടെ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. അതേസമയം മൃതദേഹം ഒളിപ്പിക്കാൻ താൻ സഹായിച്ചു എന്നും ഇവർ വ്യക്തമാക്കി. ജോന്ന മരിക്കുന്ന ദിവസം വീട്ടിലേക്ക് വരുമ്പോൾ ഇവരെ ഭാര്യ ക്രൂരമായി മർദ്ദിക്കുന്നതാണ് കണ്ടത്. വാക്കു തർക്കത്തിനിടെ ജോനയെ പിടിച്ചു തള്ളിയപ്പോൾ തല ഭിത്തിയിൽ ഇടിച്ചു മരണം സംഭവിക്കുകയായിരുന്നു. മരിച്ചെന്ന് മനസ്സിലായതോടെ പിടിക്കപ്പെടാതിരിക്കാൻ മൃതദേഹം ഫ്രീസറിൽ സൂക്ഷിക്കുക ആയിരുന്നു. പിന്നീട് വീട്ടു ജോലിക്കാരിയെ കാണാനില്ലെന്ന പരാതി നൽകി ദിവസങ്ങൾക്ക് ശേഷം ഇരുവരും കുവൈത്തിൽ നിന്നും ലബനനിലേക്ക് പോയി. അവിടെ നിന്നും സിറിയയിലേക്കും. തല ഭിത്തിയിലിടിച്ചാണ് ജോന്നയുടെ മരണം സംഭവിച്ചതെന്ന് പറയുമ്പോഴഉം
കുവൈത്ത് സിറ്റി: കുവൈറ്റിലെ ആളില്ലാത്ത അപ്പാർട്‌മെന്റിൽ ഫിലിപ്പിനോ വേലക്കാരിയെ കൊന്ന് ഫ്രീസറിൽ ഒളിപ്പിച്ചത് തന്റെ ഭാര്യയെന്ന് വെളിപ്പെടുത്തി ലെബനീസ് പൗരൻ നാദിർ ഇഷാം അസാഫ്. വേലക്കാരിയായ ജോന്ന ഡനീല ഡെമാഫിൽസിനെ തന്റെ ഭാര്യയും സിറിയൻ പൗരയുമായ മോണാ ഹാസൂൺ പതിവായി മർദ്ദിക്കുമായിരുന്നെന്നും ഇയാൾ പബ്ലിക് പ്രോസിക്യൂട്ടറുടെ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. അതേസമയം മൃതദേഹം ഒളിപ്പിക്കാൻ താൻ സഹായിച്ചു എന്നും ഇവർ വ്യക്തമാക്കി.
ജോന്ന മരിക്കുന്ന ദിവസം വീട്ടിലേക്ക് വരുമ്പോൾ ഇവരെ ഭാര്യ ക്രൂരമായി മർദ്ദിക്കുന്നതാണ് കണ്ടത്. വാക്കു തർക്കത്തിനിടെ ജോനയെ പിടിച്ചു തള്ളിയപ്പോൾ തല ഭിത്തിയിൽ ഇടിച്ചു മരണം സംഭവിക്കുകയായിരുന്നു. മരിച്ചെന്ന് മനസ്സിലായതോടെ പിടിക്കപ്പെടാതിരിക്കാൻ മൃതദേഹം ഫ്രീസറിൽ സൂക്ഷിക്കുക ആയിരുന്നു. പിന്നീട് വീട്ടു ജോലിക്കാരിയെ കാണാനില്ലെന്ന പരാതി നൽകി ദിവസങ്ങൾക്ക് ശേഷം ഇരുവരും കുവൈത്തിൽ നിന്നും ലബനനിലേക്ക് പോയി. അവിടെ നിന്നും സിറിയയിലേക്കും.
തല ഭിത്തിയിലിടിച്ചാണ് ജോന്നയുടെ മരണം സംഭവിച്ചതെന്ന് പറയുമ്പോഴഉം ഇവർ ക്രൂരമർദ്ദനത്തിന് ഇരയായതായാണ് ഓട്ടോപ്‌സി റിപ്പോർട്ടില് പറയുന്നത്. വാരിയെല്ലുകൾ തകർക്കപ്പെട്ടിരുന്നു. വാരിയെല്ലുകൾ തകർന്നു. ആന്തരിക രക്തസ്രാവം ഉണ്ടാവുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചതവുകൾ ഉണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ജോന്നയുടെ മരണത്തിൽ വൻ പ്രതിഷേധമാണ് കുവൈറ്റിൽ ഫിലിപ്പൈന്‌സ് സമൂഹം നടത്തുന്നത്.
അതേസമയം തന്റെ മരുമകൾ അതിക്രൂരയാണെന്നും ജോന്നയെ ഉപദ്രവിക്കുന്നത് പതിവായിരുന്നെന്നും ഇഷാമിന്റെ അമ്മ വെളിപ്പെടുത്തി. കുവൈറ്റിൽ നിന്നും താൻ തിരികെ ലെബനനിലേക്ക് പോരാൻ കാരണവും ഇത് കണ്ടു നിൽക്കാനാവാത്തതിനാലായിരുന്നെന്നും ഇവർ വെളിപ്പെടുത്തി. സിറിയൻ തലസ്ഥാനമായ ഡമാസ്‌കസിൽ അറസ്റ്റിലായ ഇവരിൽ നാദിർ ഇഷാം ഇപ്പോൾ ലെബനന്റെ കസ്റ്റഡിയിലും ഭാര്യ സിറിയിൻ കസ്റ്റഡിയിലുമാണ്.