- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാദിർഷായെ 18വരെ അറസ്റ്റ് ചെയ്യരുത്; കേസ് അന്വേഷണം സിനിമാ തിരക്കഥ പോലെയാണോ? ഈ അന്വേഷണം എന്ന് തീരുമെന്ന് ജസ്റ്റീസ് ഉബൈദ്; വാർത്തകൾ പരിധി വിട്ടാൽ ഇടപെടും; പ്രതിയല്ലെങ്കിൽ എന്തിന് ജാമ്യം നിഷേധിക്കണം; നാദിർഷായുടെ ജാമ്യ ഹർജിയിൽ പൊലീസിനോട് സംശയങ്ങൾ ചോദിച്ച് ഹൈക്കോടതി; അന്വേഷണം രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമെന്ന് പ്രോസിക്യൂഷൻ: ബഞ്ച് മാറ്റം ഫലം കാണുമെന്ന പ്രതീക്ഷയിൽ ദിലീപും കൂട്ടുകാരും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന അന്വേഷണം സിനിമാ തിരക്കഥ പോലെയാണോ എന്ന് ഹൈക്കോടതി. നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷയുടെ വാദത്തിനിടെയാണ് കോടതി ഈ സംശയം പ്രകടിപ്പിച്ചത്. അന്വേഷണം നീളുകയാണെന്ന സംശയവും പ്രകടിപ്പിച്ചു. കേസിൽ ഒരോരുത്തരേയും ചോദ്യം ചെയ്തു കൊണ്ടിരിക്കുകയണോ എന്നും കോടതി ചോദിച്ചു. നാദിർഷായെ 18 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശിച്ചു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാവാൻ ഹൈക്കോടതി നടൻ നാദിർഷയോട് നിർദ്ദേശിച്ചു. മറ്റന്നാൾ രാവിലെ പത്ത് മണിക്ക് അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂർ സിഐ മുൻപാകെ ഹാജരാവാനാണ് നാദിർഷയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റെന്നാൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്നും നാദിർഷായോട് കോടതി ആവശ്യപ്പെട്ടു. നാദിർഷായ്ക്ക് വേണ്ടി അഡ്വക്കേറ്റ് എസ് രാജീവാണ് കോടതിയിൽ ഹാജരായത്. പ്രോസിക്യൂഷന് വേണ്ടി ഡിജിപി മഞ്ചേരി ശ്രീധരൻ നായരും. കേസിലെ അന്വേഷണം അനന്തമായി നീളുകയാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, പ്രതികളെ വീണ്ടുംവീണ്ടും ചോദ്യം ചെ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന അന്വേഷണം സിനിമാ തിരക്കഥ പോലെയാണോ എന്ന് ഹൈക്കോടതി. നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷയുടെ വാദത്തിനിടെയാണ് കോടതി ഈ സംശയം പ്രകടിപ്പിച്ചത്. അന്വേഷണം നീളുകയാണെന്ന സംശയവും പ്രകടിപ്പിച്ചു. കേസിൽ ഒരോരുത്തരേയും ചോദ്യം ചെയ്തു കൊണ്ടിരിക്കുകയണോ എന്നും കോടതി ചോദിച്ചു. നാദിർഷായെ 18 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശിച്ചു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാവാൻ ഹൈക്കോടതി നടൻ നാദിർഷയോട് നിർദ്ദേശിച്ചു. മറ്റന്നാൾ രാവിലെ പത്ത് മണിക്ക് അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂർ സിഐ മുൻപാകെ ഹാജരാവാനാണ് നാദിർഷയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റെന്നാൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്നും നാദിർഷായോട് കോടതി ആവശ്യപ്പെട്ടു. നാദിർഷായ്ക്ക് വേണ്ടി അഡ്വക്കേറ്റ് എസ് രാജീവാണ് കോടതിയിൽ ഹാജരായത്. പ്രോസിക്യൂഷന് വേണ്ടി ഡിജിപി മഞ്ചേരി ശ്രീധരൻ നായരും.
കേസിലെ അന്വേഷണം അനന്തമായി നീളുകയാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, പ്രതികളെ വീണ്ടുംവീണ്ടും ചോദ്യം ചെയ്യുകയാണോ എന്നും ആരാഞ്ഞു. സംവിധായകൻ നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഇത്തരത്തിൽ വാക്കാൽ വിമർശനം നടത്തിയത്. കേസിൽ ചോദ്യം ചെയ്യലിന് നാദിർഷായോട് വെള്ളിയാഴ്ച ഹാജരാകാനും കോടതി നിർദ്ദേശിച്ചു. 'സിനിമാക്കഥ പേലെ അന്വേഷണം നീളുകയാണല്ലോ. വാർത്തയുണ്ടാക്കാൻ വേണ്ടി കൂടുതൽ അന്വേഷണം വേണ്ട. ആരെയെങ്കിലും തൃപ്തിപ്പെടുത്താനാണോ ഇത്. കേസിലെ അന്വേഷണം പരിധിവിട്ടാൽ കോടതിയലക്ഷ്യത്തിനു കേസെടുക്കും'.-കോടതി വ്യക്തമാക്കി. ഇത് ആദ്യമായാണ് നടിയെ ആക്രമിച്ച കേസിലെ കോടതി പരമാർശങ്ങൾ പ്രോസിക്യൂഷന് എതിരാകുന്നത്.
കേസിലെ അന്വേഷണം തിരക്കഥയാണോയെന്നും കേസ് അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടു പോകാനാണോ ഉദ്ദേശമെന്നും ഹൈക്കോടതി സർക്കാർ അഭിഭാഷകനോട് ചോദിച്ചു. നാദിർഷ കേസിൽ പ്രതിയല്ലെങ്കിൽ പിന്നെയെന്തിനാണ് മുൻകൂർ ജാമ്യാപേക്ഷയെ എതിർക്കുന്നതെന്നും ചോദിച്ചു. കുറ്റപത്രം സമർപ്പിച്ച കേസിലെ പ്രതിയായ പൾസർ സുനിയെ പൊലീസ് ചോദ്യം ചെയ്യുന്നതായുള്ളവാർത്തകളിലും ഹൈക്കോടതി ഇന്ന് വിശദീകരണം ആരാഞ്ഞു. മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ചുള്ള പൊലീസ് അന്വേഷണത്തെ വിമർശിച്ച ഹൈക്കോടതി ബുദ്ധി ഉപയോഗിച്ച് വേണം കേസ് തെളിയിക്കാനെന്നും ഇന്ന് പറഞ്ഞിട്ടുണ്ട്. കേസന്വേഷണവുമായി ബന്ധപ്പെട്ട് ഒരുപാട് കഥകൾ പുറത്തു വരുന്നുണ്ടെന്ന് ഹർജിയിൻ മേലുള്ള വാദത്തിനിടെ നാദിർഷയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഈ പ്രകാരം വാർത്തകൾ പ്രചരിക്കുകയാണെങ്കിൽ അത് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കേണ്ടി വരുമെന്നായിരുന്നു ഇതിനോടുള്ള ഹൈക്കോടതിയുടെ പ്രതികരണം.
ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോ. മുഖ്യപ്രതി പൾസർ സുനിലിനെ ചോദ്യം ചെയ്യുന്നതിലൂടെ കേസിനെ വാർത്തകളിൽ സജീവമാക്കി നിറുത്താനാണോ പൊലീസ് ശ്രമിക്കുന്നത്. അങ്ങനെയെങ്കിൽ കോടതിക്ക് സ്വമേധയാ ഇടപേടണ്ടി വരുമെന്നും ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകി. ഇപ്പോൾ നടക്കുന്നത് അന്വേഷണമോ, തുടരന്വേഷണമോ? ഓരോ മാസവും ഓരോ പ്രതികളെ വീതം ചോദ്യം ചെയ്യുകയാണോ? അന്വേഷണം ബുദ്ധി ഉപയോഗിച്ചോ? അതോ ടവർ ലൊക്കേഷൻ നോക്കിയോ?എന്നൊക്കെ കോടതി ചോദിച്ചു. ഫലത്തിൽ കോടതി നിരീക്ഷണമെല്ലാം പ്രോസിക്യൂഷൻ എതിരാണ്. അതേസമയം, കേസിൽ നാദിർഷയെ പ്രതി ചേർത്തിട്ടില്ലെന്ന് ഡി.ജി.പി വ്യക്തമാക്കി. രണ്ടാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കുമെന്നും വ്യക്തമാക്കി. നാദിർഷായെ അറസ്റ്റ് ചെയ്യാനുള്ള തെളിവുകൾ തത്കാലമില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
ചോദ്യം ചെയ്യലിനായി 15ന് ഹാജാരാവാനും ഹൈക്കോടതി നാദിർഷയോട് നിർദ്ദേശിച്ചു. നാദിർഷ നൽകിയ മുൻകൂർ ജാമ്യാപേക്ഷ 18ന് വീണ്ടും പരിഗണിക്കാനായി മാറ്റി. അന്ന് വരെ നാദിർഷായെ അറസ്റ്റ് ചെയ്യാനാകില്ല. അതായത് 15ന് നാദിർഷാ ചോദ്യം ചെയ്യലിനെത്തിയാലും അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിയാത്ത സാഹചര്യം ഉണ്ടാകും. നേരത്തെ ദിലീപിന്റെ രണ്ട് ജാമ്യഹർജികൾ പരിഗണിക്കുമ്പോഴും പ്രോസിക്യൂഷൻ നിലപാടുകളെ കോടതി അംഗീകരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ജാമ്യ ഹർജികൾ പരിഗണിക്കുന്ന ബഞ്ചിന് മാറ്റം വന്നു. ജസ്റ്റീസ് ഉബൈദിന്റെ ബഞ്ച് അന്വേഷണം നീണ്ടു പോവുകയാണെന്നാണ് വിലയിരുത്തുന്നത്. ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. അതുകൊണ്ട് തന്നെ അന്വേഷണം ഇങ്ങനെ നീളേണ്ടതുണ്ടോയെന്ന സംശയമാണ് നാദിർ,ഷായുടെ ഹർജിയിൽ കോടതി ഉയർത്തുന്നത്.
ദിലീപും വീണ്ടും ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകിയിട്ടുണ്ട്. ഇത് ജസ്റ്റീസ് സുനിൽ തോമസിന്റെ ബഞ്ച് പരിശോധിക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തിൽ ഇന്നത്തെ ഉബൈദിന്റെ നിരീക്ഷണങ്ങൾ അനുകൂലമാകുമെന്നാണ് ദിലീപ് കരുതുന്നത്. ജാമ്യ ഹർജി ഇന്ന് നൽകാനായിരുന്നു തീരുമാനം. എന്നാൽ നാദിർഷായുടെ കാര്യത്തിൽ കോടതിയുടെ തീരുമാനത്തിനായി മാറ്റി വച്ചു. നിലവിലെ സാഹചര്യത്തിൽ നാളെയും ദിലീപ് ജാമ്യ ഹർജി കൊടുക്കാൻ സാധ്യത കുറവാണ്. അതിനിടെ ജസ്റ്റീസ് ഉബൈദിന്റെ ബഞ്ചിൽ ഹർജി എത്തിക്കാനുള്ള ശ്രമവും ദിലീപിന്റെ അഭിഭാഷകർ തുടങ്ങിയിട്ടുണ്ട്. എന്നാൽ ദിലീപ് നൽകുന്നത് പുനപരിശോധനാ ഹർജി ആയതുകൊണ്ട് തന്നെ ജസ്റ്റീസ് സുനിൽ തോമസിന്റെ ബഞ്ച് തന്നെ വീണ്ടും കേസ് പരിഗണിക്കൂവെന്നാണ് വിലയിരുത്തലുകൾ.

