- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാദിർഷായുടെ മകൾ ആയിഷയുടെ വിവാഹ നിശ്ചയം; സജീവ സാന്നിധ്യമായി ദിലീപും കാവ്യാമാധവനും മീനാക്ഷിയും
നടനും സംവിധായകനുമായ നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. വ്യവസായിയായ ലത്തീഫ് ഉപ്ലയുടെ മകൻ ബിലാൽ ആണ് വരൻ. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹ നിശ്ചയം.
ചടങ്ങിൽ താരദമ്പതിമാരായ ദിലീപും കാവ്യാമാധവനും പങ്കെടുത്തു. ദിലീപിന്റെയും മഞ്ജുവാര്യരുടേയും മകൾ മീനാക്ഷിയും നടി നമിത പ്രമോദും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇരുവരും ആയിഷയുടെ അടുത്ത സുഹൃത്തുക്കളാണ്. മൂവരുമൊന്നിച്ചുള്ള ചിത്രങ്ങളും ടിക് ടോക് വീഡിയോകളും നേരത്തെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. നാദിർഷായുടെ രണ്ടുമക്കളിൽ മൂത്തയാളായ ആയിഷ സ്റ്റൈലിസ്റ്റ് ആണ്. അടുത്തിടെ നമിതയെ ഒരു കിടിലൻ ഫോട്ടോഷൂട്ടിന് വേണ്ടി ഒരുക്കിയത് ആയിഷയായിരുന്നു.
മറുനാടന് ഡെസ്ക്
Next Story