- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെട്ടിടത്തിന് തീപിടിച്ചത് അറിയാതെ നാദിർഷായുടെ സഹോദരനും കുടുംബവും ഫ്‌ളാറ്റിൽ കുടുങ്ങി; ജോലി കഴിഞ്ഞെത്തിയ സുഹൃത്ത് ഫോണിൽ വിളിച്ചു തിരക്കിയപ്പോൾ രക്ഷപെട്ടത് നടന്റെ സഹോദരന്റെ കുടുംബത്തിന്റെ ജീവൻ
ദുബായ്: സംവിധായകൻ നാദിർഷായുടെ കുടുംബം വൻ ദുരന്തത്തിൽ നിന്നും രക്ഷപെട്ടു. ദുബായിൽ താമസിച്ചിരുന്ന ഫ്‌ളാറ്റിന് തീപിടിച്ചത് അറിയാൻ വൈകിയെങ്കിലും സിവിൽ ഡിഫൻസിന്റെ കൃത്യമായ ഇടപെടൽ നടത്തിയതോടെയാണ് സംവിധായകന്റെ സഹോദരനും കുടുംബവും വലിയ അപകടം കൂടാതെ രക്ഷപെട്ടത്. ദുബായിലെ മുഹൈസിനയിൽ താമസിക്കുകയായിരുന്നു സാലിയും കുടുംബവും. സുഹൃത്തിന്റെ ഫോൺവിളിയാണ് തനിക്കും കുടുംബത്തിനും തുണയായതെന്നും അഗ്നിശമന സേന ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടലും ഗുണം ചെയ്‌തെന്ന് സാലി പറയുന്നു. രാത്രി രണ്ട് മണിയോടെയാണ് ഫ്‌ളാറ്റിൽ തീപിടുത്തമുണ്ടായത്. ഈ സമയം സാലിയും കുടുംബവും നല്ല ഉറക്കത്തിലായിരുന്നു. ഈ സമയം ജോലി കഴിഞ്ഞു തിരിച്ചുവരുന്ന സഹപ്രവർത്തകൻ അനീസ് തീപിടുത്തം കണ്ടതോടെ ഉടൻ തന്നെ സാലിയെ വിളിച്ച് എവിടെയാണ് എന്നു തിരക്കി. അപ്പോഴാണ് തീപിടുത്തതെ കുറിച്ച് അദ്ദേഹം അറിയുന്നത്. എണീറ്റ് നോക്കുമ്പോൾ ആംബുസൻസ് അടക്കമുള്ളവർ സ്ഥലത്തെത്തിയിരുന്നു. ആ രാത്രി വന്ന ഫോൺ വിളിക്ക് തന്റെയും കുടുംബത്തിന്റെയും ജീവന്റെ വിലയാണ് ഉള്ളതെന്നാ്ണ് സാലി പറയുന്നത്.
ദുബായ്: സംവിധായകൻ നാദിർഷായുടെ കുടുംബം വൻ ദുരന്തത്തിൽ നിന്നും രക്ഷപെട്ടു. ദുബായിൽ താമസിച്ചിരുന്ന ഫ്‌ളാറ്റിന് തീപിടിച്ചത് അറിയാൻ വൈകിയെങ്കിലും സിവിൽ ഡിഫൻസിന്റെ കൃത്യമായ ഇടപെടൽ നടത്തിയതോടെയാണ് സംവിധായകന്റെ സഹോദരനും കുടുംബവും വലിയ അപകടം കൂടാതെ രക്ഷപെട്ടത്. ദുബായിലെ മുഹൈസിനയിൽ താമസിക്കുകയായിരുന്നു സാലിയും കുടുംബവും. സുഹൃത്തിന്റെ ഫോൺവിളിയാണ് തനിക്കും കുടുംബത്തിനും തുണയായതെന്നും അഗ്നിശമന സേന ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടലും ഗുണം ചെയ്‌തെന്ന് സാലി പറയുന്നു.
രാത്രി രണ്ട് മണിയോടെയാണ് ഫ്‌ളാറ്റിൽ തീപിടുത്തമുണ്ടായത്. ഈ സമയം സാലിയും കുടുംബവും നല്ല ഉറക്കത്തിലായിരുന്നു. ഈ സമയം ജോലി കഴിഞ്ഞു തിരിച്ചുവരുന്ന സഹപ്രവർത്തകൻ അനീസ് തീപിടുത്തം കണ്ടതോടെ ഉടൻ തന്നെ സാലിയെ വിളിച്ച് എവിടെയാണ് എന്നു തിരക്കി. അപ്പോഴാണ് തീപിടുത്തതെ കുറിച്ച് അദ്ദേഹം അറിയുന്നത്. എണീറ്റ് നോക്കുമ്പോൾ ആംബുസൻസ് അടക്കമുള്ളവർ സ്ഥലത്തെത്തിയിരുന്നു. ആ രാത്രി വന്ന ഫോൺ വിളിക്ക് തന്റെയും കുടുംബത്തിന്റെയും ജീവന്റെ വിലയാണ് ഉള്ളതെന്നാ്ണ് സാലി പറയുന്നത്.
പുറത്തേയ്ക്ക് നോക്കി നിൽക്കുന്നതാണ് കണ്ടത്. ചിലർ ടോർച്ച് തെളിച്ചു മുഖം കാണാൻ ശ്രമിക്കുന്നുണ്ട്. ഉറക്കത്തിലാഴ്ന്ന മൂന്നു മക്കളെയും ഭാര്യയേയും വിളിച്ചുണർത്തി. വാതിൽ തുറന്നപ്പോൾ കൂരിരുട്ട്, കറുത്ത പുക പരിസരമാകെ പരന്നിരിക്കുന്നു. വാതിൽ തുറന്ന പാടെ കറുത്ത പുക മുറിയിലേക്കും കടന്നു. കത്തിക്കരിഞ്ഞ മണം മൂക്കിലടിച്ചു. പുറത്തേയ്ക്ക് കടക്കാൻ യാതൊരു നിർവാഹവുമില്ലാത്ത അവസ്ഥയായിരുന്നു. വാതിലടച്ചു കുട്ടികളെയും കൂട്ടി കെട്ടിടത്തിന്റെ ബാൽക്കണിയിൽ അഭയംതേടി. താഴെയുള്ളവരോട് രക്ഷിക്കാൻ അഭ്യർത്ഥിച്ചു. പലരും താഴെനിന്നു സാന്ത്വനപ്പെടുത്താൻ ശ്രമിച്ചെങ്കിസും ഭയന്നു വിറച്ച കുട്ടികൾ നിലവിളിച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ അടഞ്ഞ വാതിൽ തള്ളി തുറന്നു ഒരു സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥൻ സാലിയുടെയും കുട്ടികളുടെയും അടുത്തെത്തി. പേടിക്കരുതെന്നു പറഞ്ഞു , അയാളെ പിന്തുടരാൻ നിർദേശിച്ചു. ആ ഉദ്യോഗസ്ഥൻ പോകുന്ന വഴിയിലൂടെ ഇരുട്ടത്ത് ജീവൻ കയ്യിൽ പിടിച്ചു പുകച്ചുരുളുകൾക്കിടയിലൂടെ കുട്ടികളുമായി പുറത്തേയ്ക്ക് ഇറങ്ങി. മൂന്നു വയസ്സുള്ള മകനെ തോളോട് ചേർത്താണ് സാലി ഗോവണിപ്പടികൾ ഇറങ്ങിയത്. രക്ഷയ്ക്ക് എത്തിയ രണ്ടാമത്തെ ദൈവദൂതനായിരുന്നു ആ ഉദ്യോഗസ്ഥനെന്നു സാലി പറയുന്നു.
ഒരു സുഡാനി കുടുംബം താമസിക്കുന്ന തൊട്ടടുത്ത ഫ്ളാറ്റിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിലുള്ളവരെല്ലാം പുറത്തിറങ്ങിയിരുന്നെങ്കിലും ഉറക്കത്തിൽ സാലിയും കുടുംബവും ഒന്നും അറിഞ്ഞിരുന്നില്ല. ഫ്‌ളാറ്റ് ജീവിത സംസ്‌കാരത്തിൽ ആർക്കും പരസ്പരം ടെലിഫോൺ നമ്പർ അറിയാത്തതിന്റെ ഗൗരവം ഇത്തരം സന്ദർഭങ്ങളിലാണ് അനുഭവിച്ചറിയുകയെന്നു സാലി പറയുന്നു. 11 വർഷമായി പ്രവാസി ജീവിതം നയിക്കുകയാണ് സാലി.
തന്റെയും കുടുംബത്തിന്റെയും ജീവൻ രക്ഷിക്കാൻ മുന്നിൽ നിന്ന ഉദ്യോഗസ്ഥരെയും മറ്റുള്ളവരെയും സാലി നന്ദി പറയുന്നു. ജീവൻ പണയം വച്ച് കുടുംബത്തെ രക്ഷിക്കാൻ തീ പിടിച്ച കെട്ടിടത്തിലേക്ക് ഒരു സാഹസികനെപ്പോലെ കുതിച്ചെത്തിയ ദുബായ് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥന് നന്ദി പറയാനും സാലി മടിച്ചില്ല. കുടുംബ സമേതം ഖുസൈസ് സിവിൽ ഡിഫൻസ് ഡിപ്പാർട്ട്‌മെന്റിൽ പോയി ഉദ്യോഗസ്ഥർക്ക് കൃതജ്ഞത അറിയിച്ചു.