- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്റെ പുതിയ ചിത്രം തൊണ്ണൂറുകാരനായ ഒരു കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ളത്; കമ്മാരസംഭവത്തിലെത്തിയ അതേ ഗെറ്റപ്പ് വീണ്ടും ആവർത്തിക്കാതിരിക്കാനാണ് നായകസ്ഥാനത്ത് നിന്ന് മാറിയത്; ചിത്രം നിർമ്മിക്കുന്നത് ദിലീപ്; ദീലിപുമായുള്ള കൂട്ടുകെട്ട് പിരിഞ്ഞുവെന്ന വാർത്തകൾക്ക് മറുപടിയുമായി നാദിർഷ
തന്റെ ഏറ്റവും പുതിയ ചിത്രമായ 'കേശു ഈ വീടിന്റെ നാഥനി'ൽ നിന്ന് ദിലീപ് ഒഴിഞ്ഞെന്ന വാർത്ത പുറത്ത് വന്നിരുന്നു.നായകനായി തീരുമാനിച്ചിരുന്ന ദിലീപ് ഒഴിവായതോടെ ചിത്രം പാതിവഴിയിൽ ഉപേക്ഷിച്ചുവെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ വാർത്ത സത്യമല്ലെന്നും ദീലിപ് നായകന്റെ സ്ഥാനത്ത് നിന്നും മാറാനുള്ള കാരണവും വ്യക്തമാക്കിയിരിക്കുകയാണ് നാദിർഷ. ദിലീപ് ഈ സിനിമയിൽനിന്നു പിന്മാറിയെന്ന വാർത്ത തെറ്റാണ്. ഈ ചിത്രം നിർമ്മിക്കുന്നത് ദിലീപാണ്. തൊണ്ണൂറുകാരനായ ഒരു കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ. പക്ഷേ കമ്മാരസംഭവത്തിൽ ദിലീപ് അതേ ഗെറ്റപ്പിൽ വന്നിരുന്നു. ഒരേ പൊലീരിക്കുന്ന കഥാപാത്രങ്ങൾ ആവർത്തിക്കാതിരിക്കാനാണ് നായക സ്ഥാനത്തു നിന്ന് ദിലീപ് മാറിയത്. ചിത്രം ഉപേക്ഷിച്ചിട്ടില്ല.' നാദിർഷ പറഞ്ഞു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ സജീവ് പാഴൂരാണ് കേശു ഈ വീടിന്റെ നാഥന്റെ തിരക്കഥ.മലയാളത്തിലെ മറ്റൊരു പ്രമുഖ നടൻ തൊണ്ണൂറു കാരനായി ചിത്രത്തിൽ എത്തുമെന്നാണ് സൂചന. ദിലീപും നാദിർഷയും ചേർന്ന് മറ്റൊരു സിനിമയ്ക്ക് വേ
തന്റെ ഏറ്റവും പുതിയ ചിത്രമായ 'കേശു ഈ വീടിന്റെ നാഥനി'ൽ നിന്ന് ദിലീപ് ഒഴിഞ്ഞെന്ന വാർത്ത പുറത്ത് വന്നിരുന്നു.നായകനായി തീരുമാനിച്ചിരുന്ന ദിലീപ് ഒഴിവായതോടെ ചിത്രം പാതിവഴിയിൽ ഉപേക്ഷിച്ചുവെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ വാർത്ത സത്യമല്ലെന്നും ദീലിപ് നായകന്റെ സ്ഥാനത്ത് നിന്നും മാറാനുള്ള കാരണവും വ്യക്തമാക്കിയിരിക്കുകയാണ് നാദിർഷ.
ദിലീപ് ഈ സിനിമയിൽനിന്നു പിന്മാറിയെന്ന വാർത്ത തെറ്റാണ്. ഈ ചിത്രം നിർമ്മിക്കുന്നത് ദിലീപാണ്. തൊണ്ണൂറുകാരനായ ഒരു കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ. പക്ഷേ കമ്മാരസംഭവത്തിൽ ദിലീപ് അതേ ഗെറ്റപ്പിൽ വന്നിരുന്നു. ഒരേ പൊലീരിക്കുന്ന കഥാപാത്രങ്ങൾ ആവർത്തിക്കാതിരിക്കാനാണ് നായക സ്ഥാനത്തു നിന്ന് ദിലീപ് മാറിയത്. ചിത്രം ഉപേക്ഷിച്ചിട്ടില്ല.' നാദിർഷ പറഞ്ഞു.
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ സജീവ് പാഴൂരാണ് കേശു ഈ വീടിന്റെ നാഥന്റെ തിരക്കഥ.മലയാളത്തിലെ മറ്റൊരു പ്രമുഖ നടൻ തൊണ്ണൂറു കാരനായി ചിത്രത്തിൽ എത്തുമെന്നാണ് സൂചന.
ദിലീപും നാദിർഷയും ചേർന്ന് മറ്റൊരു സിനിമയ്ക്ക് വേണ്ടിയും ഒരുമിക്കുന്നുവെന്നുമുള്ള റിപ്പോർട്ടുകളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രൊഫസർ ഡിങ്കനിലാണ് ദിലിപ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ബി ഉണ്ണിക്കൃഷ്ണന്റെ നീതി, ജോഷിയുടെ വാളയാർ പരമശിവം തുടങ്ങിയ സിനിമകളിലും താരം അഭിനയിക്കുന്നുണ്ട്