- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കട്ടപ്പനയിലെ ഹൃത്വിക് റോഷൻ തമിഴിലേക്ക് മൊഴിമാറ്റുമ്പോൾ ധർമ്മജനും ലോട്ടറി; നിവിനും ഫഹദിനും പിന്നാലെ അന്യഭാഷ ചിത്രത്തിലും തിളങ്ങാനൊരുങ്ങി നടൻ; അജിത് ഫ്രം അറപ്പുക്കോട്ടൈ എന്ന പേരിൽ തമിഴിലെത്തിക്കുന്നത് നാദിർഷ തന്നെ
മലയാളത്തിൽ ഹിറ്റായ കട്ടപ്പനയിലെ ഹൃത്വിക് റോഷൻ തമിഴിലേക്ക് നാദിർഷ റീമേക്ക് ചെയ്യുമ്പോൾ ലോട്ടറിയടിച്ചിരിക്കുന്നത് ധർമ്മജനാണ്.നിവിൻ പോളി, ഫഹദ് ഫാസിൽ എന്നിവർ തമിഴ് അരങ്ങേറ്റം കുറിച്ചതിന് പിന്നാലെ ധർമ്മജനും തമിഴിൽ തിളങ്ങാനൊരുങ്ങുകയാണ്.. സംവിധായകൻ നാദിർഷയാണ് ധർമ്മജനെ തമിഴിൽ അവതരിപ്പിക്കുന്നത്. അജിത് ഫ്രം അറപ്പുക്കോട്ടൈ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തു തമിഴിൽ അരങ്ങേറ്റത്തിനൊരുങ്ങുന്ന നാദിർഷയ്‌ക്കൊപ്പം ധർമ്മജനും തമിഴിലേക്ക് എത്തുകയാണ്. നായകനായ വിഷ്ണു ഉണ്ണികൃഷ്ണന്റെ കൂട്ടുകാരനായിട്ടായിരുന്നു ധർമജൻ മലയാളത്തിൽ വേഷമിട്ടത്. തമിഴിലേക്കെത്തുമ്പോഴും അതേ കഥാപാത്രത്തെ തന്നെയാണ് അവതരിപ്പിക്കുക. മലയാളത്തിൽ നിന്നും ധർമജൻ മാത്രമാണ് തമിഴ് റീമേക്കിലുള്ളത്. മലയാളത്തിൽ നിന്നും തമിഴിലേക്ക് എത്തുമ്പോൾ ഹൃത്വിക് റോഷൻ അജിത് ആയി മാറുകയാണ്. അജിതിനേപ്പോലെ സുന്ദരനാണെന്ന് കരുതുന്ന ചെറുപ്പക്കാരന്റെ കഥയാണ് അജിത് ഫ്രം അറപ്പുക്കോട്ടൈ. തമിഴിലെ പ്രശസ്ത അവതാരകനാണ് നായകനായി എത്തുന്നത്. തമിഴ് താരങ്ങൾ ചിത്രത്തിലെ കേന്ദ
മലയാളത്തിൽ ഹിറ്റായ കട്ടപ്പനയിലെ ഹൃത്വിക് റോഷൻ തമിഴിലേക്ക് നാദിർഷ റീമേക്ക് ചെയ്യുമ്പോൾ ലോട്ടറിയടിച്ചിരിക്കുന്നത് ധർമ്മജനാണ്.നിവിൻ പോളി, ഫഹദ് ഫാസിൽ എന്നിവർ തമിഴ് അരങ്ങേറ്റം കുറിച്ചതിന് പിന്നാലെ ധർമ്മജനും തമിഴിൽ തിളങ്ങാനൊരുങ്ങുകയാണ്.. സംവിധായകൻ നാദിർഷയാണ് ധർമ്മജനെ തമിഴിൽ അവതരിപ്പിക്കുന്നത്.
അജിത് ഫ്രം അറപ്പുക്കോട്ടൈ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തു തമിഴിൽ അരങ്ങേറ്റത്തിനൊരുങ്ങുന്ന നാദിർഷയ്‌ക്കൊപ്പം ധർമ്മജനും തമിഴിലേക്ക് എത്തുകയാണ്. നായകനായ വിഷ്ണു ഉണ്ണികൃഷ്ണന്റെ കൂട്ടുകാരനായിട്ടായിരുന്നു ധർമജൻ മലയാളത്തിൽ വേഷമിട്ടത്. തമിഴിലേക്കെത്തുമ്പോഴും അതേ കഥാപാത്രത്തെ തന്നെയാണ് അവതരിപ്പിക്കുക. മലയാളത്തിൽ നിന്നും ധർമജൻ മാത്രമാണ് തമിഴ് റീമേക്കിലുള്ളത്.
മലയാളത്തിൽ നിന്നും തമിഴിലേക്ക് എത്തുമ്പോൾ ഹൃത്വിക് റോഷൻ അജിത് ആയി മാറുകയാണ്. അജിതിനേപ്പോലെ സുന്ദരനാണെന്ന് കരുതുന്ന ചെറുപ്പക്കാരന്റെ കഥയാണ് അജിത് ഫ്രം അറപ്പുക്കോട്ടൈ. തമിഴിലെ പ്രശസ്ത അവതാരകനാണ് നായകനായി എത്തുന്നത്. തമിഴ് താരങ്ങൾ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത് തമിഴിലെ താരങ്ങൾ തന്നെയാണ്. സിദ്ദിഖ് അവതരിപ്പിച്ച കഥാപാത്രത്തെ വിവേക് അവതരിപ്പിക്കും. നായിക പുതുമുഖമായിരിക്കും. ജനുവരി 14ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ ചെന്നൈ, പൊള്ളാച്ചി എന്നിവിടങ്ങളാണ്.
തമിഴ് ചിത്രത്തിന് ശേഷം ദിലീപ് ചിത്രം കേശു ഈ വീടിന്റെ നാഥൻ, മമ്മൂട്ടി ചിത്രം എന്നിവയും നാദിർഷ സംവിധാനം ചെയ്യും. സംഗീത സംവിധായകനായും നാദിർഷ സംഗീത സംവിധാനത്തിലും നാദിർഷയ്ക്ക് തിരക്കേറി വരികയാണ്. പുതുതായി ഇറങ്ങുന്ന നാല് ചിത്രങ്ങൾക്ക് സംഗീതം നിർവഹിക്കുന്നത് നാദിർഷയാണ്.