കൊച്ചി: ഈ വർഷത്തെ നോർത്ത് അമേരിക്കൻ ഫിലിം അവാർഡുകൾ (നാഫാ) പ്രഖ്യാപിച്ചു. മികച്ച നടനായി നിവിൻ പോളിയെയും മികച്ച നടിയായി മഞ്ജു വാര്യരെയും തിരഞ്ഞെടുത്തു. നഫ്രീഡിയ എന്റർടെയ്ന്മെന്റ് നടത്തുന്ന നാഫയുടെ രണ്ടാമത്തെ പുരസ്‌ക്കാരദാനമാണിത്. ഈ വർഷം ജൂലൈ 22ന് ന്യൂയോർക്കിൽ വച്ചാണ് പുരസ്‌ക്കാര വിതരണം. നോർത്ത് അമേരിക്കയിലെ മലയാളികൾ ഓൺലൈൻ വോട്ടിംഗിലൂടെയാണ് പുരസ്‌ക്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

പുരസ്‌ക്കാരങ്ങൾ ലഭിച്ചവർ

മികച്ച ചിത്രം - മഹേഷിന്റെ പ്രതികാരം (സംവിധായകൻ ദിലീഷ് പോത്തൻ, നിർമ്മാതാവ് ആഷിക് അബു)
സംവിധായകൻ - രാജീവ് രവി (കമ്മട്ടിപ്പാടം)
നടൻ - നിവിൻ പോളി (ജേക്കബിന്റെ സ്വർഗരാജ്യം, ആക്ഷൻ ഹീറോ ബിജു)
നടി - മഞ്ജു വാര്യർ (കരിങ്കുന്നം സിക്‌സസ്, വേട്ട)
സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിന്റെ നിർമ്മാതാവ് - കുഞ്ചാക്കോ ബോബൻ (കെപിഎസി)
തിരക്കഥ - ശ്യാം പുഷ്‌ക്കരൻ (മഹേഷിന്റെ പ്രതികാരം)
സംഗീത സംവിധായകൻ - ബിജിബാൽ (മഹേഷിന്റെ പ്രതികാരം)
ഗായകൻ - ഉണ്ണി മേനോൻ (ജേക്കബിന്റെ സ്വർഗരാജ്യം)
ഗായിക - വാണി ജയറാം (ആക്ഷൻ ഹീറോ ബിജു)
ഛായാഗ്രാഹകൻ - ഷൈജു ഖാലിദ് (മഹേഷിന്റെ പ്രതികാരം)
സഹ-നടൻ - രൺജി പണിക്കർ (ജേക്കബിന്റെ സ്വർഗരാജ്യം)
സഹനടി - ആശാ ശരത്ത് (പാവാട, അനുരാഗ കരിക്കിൻവെള്ളം)
ജനപ്രിയ നായകൻ - ബിജു മേനോൻ (അനുരാഗ കരിക്കിൻവെള്ളം)
ജനപ്രിയ ചിത്രം - ഏബ്രിഡ് ഷൈൻ (ആക്ഷൻ ഹീറോ ബിജു)
നവാഗത സംവിധായകൻ - ദിലീഷ് പോത്തൻ (മഹേഷിന്റെ പ്രതികാരം)
നോർത്ത് അമേരിക്കയിൽനിന്നുള്ള നവാഗത സംവിധായകൻ - ജയൻ മുളങ്കാട് (ഹലോ നമസ്‌തേ)
ക്യാരക്ടർ നടൻ - ജോജു ജോർജ് (ആക്ഷൻ ഹീറോ ബിജു, 10 കൽപനകൾ)
വില്ലൻ- ചെമ്പൻ വിനോദ് (കലി )
എന്റർടെയ്‌നർ - അജു വർഗീസ്
ഹാസ്യനടൻ - സൗബിൻ ഷാഹിർ
ന്യൂ സെൻസേഷണൽ ആക്ടർ - ടോവിനോ തോമസ് (ഗപ്പി)
ന്യൂ സെൻസേഷണൽ ആക്ട്രസ് - അപർണ ബാലമുരളി (മഹേഷിന്റെ പ്രതികാരം)
ഔട്ട്സ്റ്റാൻഡിങ് പെർഫോമൻസ് - വിനായകൻ
പ്രത്യേക പരാമർശം - വിനയ് ഫോർട്ട്, നീരജ് മാധവ്
നാഫാ നൊസ്റ്റാൾജിയ - മധു, ഷീല