ടൊറന്റോ: നാഫാ ഫിലിം അവാർഡ് നിശയ്ക്കും,കലാ മാമാങ്കത്തിനും ടോറന്റോവിൽ വേദി ഒരുങ്ങുന്നു.ജൂലായ് 02 തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് ആയിരിക്കും മലയാളത്തിലെ പ്രമുഖ സിനിമാ താരങ്ങൾ പങ്കെടുക്കുന്ന വർണ്ണ ശബളമായ ചടങ്ങ്.

കഴിഞ്ഞ 8 വർഷമായി വിവിധ കലാമേളകൾ ടോറന്റോവിൽ ജനങ്ങൾക്ക് സമ്മാനിച്ച മാളു എന്റർടൈന്മെന്റ് ഗ്രൂപ്പ് (MEG) ആണ് നാഫ അവാർഡ് നിശയ്ക്കും,കലാ മേളയ്ക്കും വേദി ഒരുക്കുന്നത്.ടോറന്റോവിലെ യൂണിവേഴ്‌സൽ ഇവന്റ്‌റ് സ്പേസിൽ നടക്കുന്ന കലാ മാമാങ്കത്തിൽ മലയാളത്തിലെയും തെന്നിന്ത്യയിലെയും അൻപതിൽ പരം സിനിമാ താരങ്ങൾ പങ്കെടുക്കും.

വോട്ടെടുപ്പിലൂടെ അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ട ദുൽഖർ സൽമാൻ,ഫഹദ് ഫാസിൽ, ടൊവിനോ തോമസ്,കുഞ്ചാക്കോ ബോബൻ,ബാലചന്ദ്രമേനോൻ,സുരാജ് വെഞ്ഞാറമൂട്,മഞ്ജു വാര്യർ, പാർവ്വതി ,സുരഭി,ഐശ്വര്യ ലക്ഷ്മി,വിജയ് യേശുദാസ്, സിത്താര,ഗോപി സുന്ദർ,സൗബിൻ ഷാഹിർ,അലൻസിയർ,ഹരീഷ് കണാരൻ,ചെമ്പൻ വിനോദ്,നീരജ് മാധവ് , ജോജോ എന്നിവരുൾപ്പെടുന്ന 50 -ൽ പരം കലാ കാരന്മാർ അണി നിരക്കുന്ന നാഫാ അവാർഡ് നിശ ടോറന്റോവിനെ പുളകമണിയിക്കും.

സ്റ്റീഫൻ ദേവസ്സി,കാർത്തിക്,വിജയ് യേശുദാസ്,എന്നിവർ നയിക്കുന്ന ഗാനമേളയും, അനുശ്രീ, നീരജ് മാധവ് എന്നിവർ അവതരിപ്പിക്കുന്ന നൃത്ത പരിപാടി,രമേഷ് പിഷാരടി,സിറാജ് എന്നിവർ അവതരിപ്പിക്കുന്ന ചിരിയുടെ പൂരം കൂടി ആകുമ്പോൾ കലാ മാമാങ്കം ടോറന്റോവിൽ ചരിത്രം കുറിക്കും.
നാഫ അവാർഡ് നിശയുടെയും കലാ മാമാങ്കത്തിന്റെയും കിക്ക് ഓഫ് കർമ്മം ഏപ്രിൽ 15 നു വൈകിട്ട് 6 മണിക്ക് സ്‌കാർബറോവീലുള്ള എസ്റ്റേറ്റ് ബാൻകറ്റ് ഹാളിൽ വച്ച് നടത്തപ്പെട്ടു.ചടങ്ങിൽ പ്രമുഖ സാമൂഹിക,സാംസ്‌കാരിക പ്രവർത്തകർ സംബന്ധിച്ചു.

മാളു എന്റർടൈന്മെന്റ് ഗ്രൂപ്പ് (MEG) ചെയർമാൻ ബിജു കട്ടത്തറ അവാർഡ് നിശയുടെ ഔദ്യോഗിക പ്രഗ്യാപനം നിർവഹിച്ചു. ജോൺ പി ജോൺ (ഫൊക്കാന മുൻ പ്രസിഡന്റ്),ടോമി കോക്കാടൻ (പ്രസിഡന്റ് ടൊറന്റോ മലയാളി സമാജം),റെജി സുരേന്ദ്രൻ (മിസ്സിസ്സാഗ കേരള അസോസിയേഷൻ),ഷാനി ചാലിശ്ശേരി ,സൈൻ എബ്രഹാം (ദുർഹം മലയാളി ആർട്‌സ് ആൻഡ് സ്പോർട്സ്),ജയശങ്കർ പിള്ള (ഇന്ത്യ പ്രസ്സ് ക്ലബ് കാനഡ ചാപ്റ്റർ പ്രസിഡന്റ്),സേതു വിദ്യാസാഗർ (ഏഷ്യൻ ടെലിവിഷൻ നെറ്റ് വർക്ക്),മനോജ് കരാത്ത (റീമാക്സ്സ് പെർഫോമൻസ് റിയൽറ്റി) , പ്രമുഖ ബിസ്സിനസ്സ് മാഗ്‌നറ്റ് ആയ ഫിറോസ് ,ഡോക്ടർ ഷക്കീല ദമ്പതികൾ, ആന്റൂ വാളൂക്കാരൻ (കൈരളി സ്പോർട്സ് ക്ലബ്) എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു.

കാതോട് കാതോരം ഔസേപ്പച്ചൻ ഷോ,അമേരിക്കൻ ത്രില്ലെർ എക്സ്സ്പ്രസ്സ്,ഭാരത് സുരേഷ് ഗോപിയുടെ അമേരിക്കൻ ഡ്രീംസ്,മോളിവുഡ് ജോളിവുഡ്,ഫൊക്കാന ഫിലിം അവാർഡ് എന്നീ പ്രമുഖ ഷോകൾ ഉൾപ്പെടെ നിരവധി ഷോകളിൽ പ്രാഗൽഭ്യം തെളിയിച്ച MEG സംഘടിപ്പിക്കുന്ന നാഫ താരനിശയുടെ വിജയത്തിനായി സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ എല്ലാവിധ സഹായവും സഹകരണവും പ്രഖ്യാപിച്ചു.

കനേഡിയൻ മലയാളി അസോസിയേഷൻ,മിസ്സിസോഗ കേരള അസോസിയേഷൻ ,ടൊറോന്റോ മലയാളി സമാജം,ഡൗൺ ടൗൺ മലയാളി സമാജം,ദുർഹം മലയാളി ആർട്‌സ് ആൻഡ് സ്പോർട്സ്,എന്നിവ കൂടാതെ വിവിധ ദേവാലങ്ങളും,സാംസ്‌കാരിക സംഘടനകളും അവാർഡ് നിശയുടെ വിജയത്തിനായി സഹായ സഹരണങ്ങൾ വാഗ്ദാനം ചെയ്തു .കഴിഞ്ഞ മൂന്നു വർഷമായി ഫ്രീഡിയ ഗ്രൂപ്പ് അമേരിക്കയിൽ നടത്തിവരുന്ന താര നിശ ഈ വർഷം ടോറോന്റോവിൽ കൂടി കെങ്കേമം ആക്കുന്നതിനുള്ള ഉത്തരവാദിത്വo ആണ് MEG ഏറ്റെടുത്തിരിക്കുന്നത്.

പ്രശസ്ത സംവിധായകൻ മാർട്ടിൻ പ്രാക്കാട്ട് ന്റെ നേതൃത്വത്തിൽ 2700 ഓളം കാണികൾക്കു ഇരിപ്പിട സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള നാഫ അവാർഡ് നിശയുടെയും,കലാമേളയുടെയും മെഗാ സ്‌പോൺസർ ആയ മനോജ് കരാത്ത യ്ക്ക് ആദ്യ ടിക്കറ്റ് നൽകി ജോൺ പി ജോൺ പ്രവേശന ടിക്കറ്റിന്റെ വിതരണോൽഘാടനം നിർവഹിച്ചു.

ടിക്കറ്റിനും കൂടുതൽ വിവരങ്ങൾക്കും :www.maluentertainmentgroup.com ;email: maluentertainmentgroup@gmail.com Tel :647 717 8578,Coconut Groove Foods : 289-521-9100 ;CMA: Antony Thomas: 647 996 2738;MKA : Reji Surendran: 416 833 9373 ;DTMS : GIGI Jacob: 64 7686 3593;Rinto Mathew:647 970 8547 Royal Kerala Foods: 416 285-6655;DUMAS :James Kolenchery: 905 995 5904 ;Student Tickets: Jithin: 647 551 6919, Akhil: 647 786 3381;Tony Pulickal 647 534 8573