മനാമ : കഴിഞ്ഞ ദിവസം ബഹ്റിനിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി ബ്യൂട്ടിഷൻ ആത്മഹത്യ ചെയ്തതെന്ന് റിപ്പോർട്ട്. ഹമദ് ടൗണിലുള്ള താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ . സലിം തടത്തിൽ പറമ്പിൽ അബ്ദുൾഖാദറിന്റെ മകൾ നഫീന സലിം (26) ആണ് ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയത്.

വീട്ടിൽ പോയി വന്നതിനു ശേഷം മാനസിക വിഷമം അനുഭവിച്ചിരുന്നതായി കൂടെ താമസിച്ചവർ പറയുന്നു. ഭക്ഷണം കഴിക്കാനായി മുറിയിലേക്കു പോയശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു വെന്നാണു കരുതുന്നത്.അവിവാഹിതയായിരുന്ന നഫീനയുടെ പിതാവ് നേരത്തെ മരിച്ചതാണ്.

നാലു വർഷം മുമ്പ് ബഹ്റിനിലെത്തിയ നഫീന ബ്യൂട്ടീഷനായി ജോലി നോക്കുകയായിരുന്നു. ഹമദ് ടൗണിൽ യുവതിയുടെ താമസ സ്ഥലത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയി നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ഇന്നു നാട്ടിലേക്കു കൊണ്ടുപോകും.