ദുബൈ: ദുബൈ ഇന്ത്യൻ കോൺസുലേറ്റിന്റെ സഹകരണത്തോടെ സ്വതന്ത്ര ദുബൈ യു.എ ഇ ലെ വിദ്യാർത്ഥികൾക്കായി ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ആന്റി ഡ്രഗ്‌സ് കാമ്പയിനിൽ കുട്ടികൾക്കുള്ള റോൾ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരത്തിൽ നഫിസ അമീൻ ഒന്നാം സ്ഥാനം നേടി.

അജ്മാൻ അൽ അമീർ സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയ നഫിസ അമീൻ ഹമ്രിയ ഫ്രീ സോണിൽ പി.ആർ.ഒ ആയി ജോലി ചെയ്യുന്ന കാസറഗോഡ് തളങ്കര സ്വദേശി മുഹമ്മദ്അമീൻ റഹ്മാന്റെയും ഷമീറ മുഹമ്മദ്അമീൻ റഹ്മാന്റെയും മകളാണ്.

ഇന്ത്യൻ കോൺസുലേറ്റിൽ വച്ച് നടന്ന പരിപാടിയിൽവിജയികൾക്കുള്ള സമ്മാനദാനം മജീഷ്യൻ മുതുകാടിന്റെയും ഡോക്ടർ സതിഷിന്റെയും സാന്നിദ്ധ്യത്തിൽ പ്രശസ്ത മ്യൂസിക് ഡയറക്ടർ എം.ജയചന്ദ്രനും ഡെപ്യൂട്ടി കോൺസുൽ ജനറൽ കെ.മുരളിധരനും സംയുക്തമായി നൽകി