- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമന്ത വിവാഹമണ്ഡപത്തിലെത്തുക നാഗചൈതന്യയുടെ മുത്തശിയുടെ സാരിയുടുത്ത്; ആഭരണങ്ങൾ ഡിസൈൻ ചെയ്യാൻ പ്രശസ്ത ഫാഷൻ ഡിസൈനർ; വിവാഹം ഒക്ടോബർ 6 ന് ഹിന്ദു ക്രിസ്തീയ രീതികളിൽ; ടോളിവുഡിലെ താര ജോഡികളുടെ വിവാഹ വിശേഷങ്ങൾ ഇങ്ങനെ
ഏറെക്കാലമായുള്ള അഭ്യുഹങ്ങൾക്ക് വിരാമമിട്ട് സാമന്തയും നാഗചൈതന്യയും ഒക്ടോബർ ആറിനു വിവാഹിതരാവുകയാണ്. ഇരുവരുടെയും വിവാഹ നിശ്ചയം ജനുവരിയിൽ കഴിഞ്ഞതാണെങ്കിലും ഏറ്റെടുത്ത ചിത്രങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി വിവാഹം നീണ്ട് പോവുകയായിരുന്നു. ഹൈദരബാദിൽ നടക്കുന്ന വിവാഹത്തിന്റെ ഒരുക്കങ്ങളിലാണ് ഇപ്പോൾ താര കുടുംബങ്ങൾ. അതുകൊണ്ട് തന്നെ വിവാഹ മണ്ഡപത്തെക്കുറിച്ചും വിഭവങ്ങളെക്കുറിച്ചു മൊക്കെയുള്ള വിശേഷങ്ങൾ വരുന്നുണ്ട്. നാഗയുടെ മുത്തശ്ശിയുടെ സാരിയുടുത്താണ് സാമന്ത വിവാഹത്തിനിറങ്ങുകയെന്നാണ് പുതിയ വിവരം. നാഗചൈതന്യയുടെ അമ്മ ലക്ഷ്മിയുടെ അമ്മ രാജേശ്വരി വിവാഹ വേളയിൽ ഉടുത്തിരുന്ന സാരിയാണ് സാമന്തയും ധരിക്കുക. ലക്ഷ്മിയാണ് അമ്മയുടെ സാരി ഭാവി മരുമകൾക്ക് കൈമാറിയത്. നിർമ്മാതാവായ ഡി. രാമനായിഡു രാജേശ്വരി ദമ്പതികളുടെ മൂന്നു മക്കളിൽ ഒരേയൊരു പെൺതരിയായിരുന്നു ലക്ഷ്മി. തന്റെ വിവാഹസാരി രാജേശ്വരി മകൾക്ക് സമ്മാനിക്കുക യായിരുന്നു. അവരത് മരുമകൾക്ക് നൽകി. പ്രശസ്ത ഫാഷൻ ഡിസൈനറായ ക്രീഷ ബജാജ് സാരിക്കനുസരിച്ച് ആഭരണങ്ങൾ ഡിസൈൻ ചെയ്യുന്ന ത
ഏറെക്കാലമായുള്ള അഭ്യുഹങ്ങൾക്ക് വിരാമമിട്ട് സാമന്തയും നാഗചൈതന്യയും ഒക്ടോബർ ആറിനു വിവാഹിതരാവുകയാണ്. ഇരുവരുടെയും വിവാഹ നിശ്ചയം ജനുവരിയിൽ കഴിഞ്ഞതാണെങ്കിലും ഏറ്റെടുത്ത ചിത്രങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി വിവാഹം നീണ്ട് പോവുകയായിരുന്നു. ഹൈദരബാദിൽ നടക്കുന്ന വിവാഹത്തിന്റെ ഒരുക്കങ്ങളിലാണ് ഇപ്പോൾ താര കുടുംബങ്ങൾ.
അതുകൊണ്ട് തന്നെ വിവാഹ മണ്ഡപത്തെക്കുറിച്ചും വിഭവങ്ങളെക്കുറിച്ചു മൊക്കെയുള്ള വിശേഷങ്ങൾ വരുന്നുണ്ട്. നാഗയുടെ മുത്തശ്ശിയുടെ സാരിയുടുത്താണ് സാമന്ത വിവാഹത്തിനിറങ്ങുകയെന്നാണ് പുതിയ വിവരം. നാഗചൈതന്യയുടെ അമ്മ ലക്ഷ്മിയുടെ അമ്മ രാജേശ്വരി വിവാഹ വേളയിൽ ഉടുത്തിരുന്ന സാരിയാണ് സാമന്തയും ധരിക്കുക. ലക്ഷ്മിയാണ് അമ്മയുടെ സാരി ഭാവി മരുമകൾക്ക് കൈമാറിയത്.
നിർമ്മാതാവായ ഡി. രാമനായിഡു രാജേശ്വരി ദമ്പതികളുടെ മൂന്നു മക്കളിൽ ഒരേയൊരു പെൺതരിയായിരുന്നു ലക്ഷ്മി. തന്റെ വിവാഹസാരി രാജേശ്വരി മകൾക്ക് സമ്മാനിക്കുക യായിരുന്നു. അവരത് മരുമകൾക്ക് നൽകി.
പ്രശസ്ത ഫാഷൻ ഡിസൈനറായ ക്രീഷ ബജാജ് സാരിക്കനുസരിച്ച് ആഭരണങ്ങൾ ഡിസൈൻ ചെയ്യുന്ന തിരക്കിലാണ് ഇപ്പോൾ. ഒക്ടോബർ ആറിന് ഹിന്ദു ക്രിസ്തീയ രീതികൾ അനുസരിച്ചാണ് വിവാഹം.