- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെലുങ്കു പ്രേമത്തിന് ആശംസ അറിയിച്ചു നിവിൻ പോളി; നിങ്ങളുടെ ചിത്രങ്ങൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു, അവ പ്രചോദനമാണെന്നും നാഗ ചൈതന്യയുടെ മറുപടി ട്വീറ്റ്
തെലുങ്കു പ്രേമത്തിന്റെ ഓഡിയോ പ്രകാശനത്തിന് എല്ലാവിധ ആശംസകളും നേർന്നു കൊണ്ട് നിവിൻ കഴിഞ്ഞ ദിവസം ട്വിറ്ററിൽ കുറിച്ചിരുന്നു. അഭിനയതാക്കളുടെ പേരും സംവിധായകന്റെ പേരും എടുത്തു പറഞ്ഞുകൊണ്ടായിരുന്നു നിവിൻ പോളിയുടെ ട്വീറ്റ്. ചലച്ചിത്ര താരം നിവിൻ പോളിയുടെ ട്വീറ്റിന് മറുപടിയുമായി സാക്ഷാൽ നാഗചൈതന്യ തന്നെ രംഗത്തെത്തിയിരിക്കുന്നു. നിവിന്റെ ആശംസകൾക്ക് നന്ദി പറഞ്ഞ് കൊണ്ടാണ് ട്വീറ്റ് നാഗചൈതന്യ തുടങ്ങുന്നത്. താങ്കളുടെ സിനിമകൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കാറുണ്ടെന്നും നിവിന്റെ വേഷങ്ങൾ തന്നെ പ്രചോദനം ചെയ്യാറുണ്ടെന്നും നാഗചൈതന്യ ട്വിറ്ററിൽ പറഞ്ഞു. മലയാള സിനിമയിൽ പുതിയ ചരിത്രം രചിച്ചു കൊണ്ടാണ് പ്രേമത്തിന്റെ തെലുങ്ങു പതിപ്പ് ഇറങ്ങുന്നത്. പ്രേമം എന്ന് തന്നെയാണ് തെലുങ്കിലും പേര് നൽകിയിരിക്കുന്നത്. നാഗചൈതന്യയാണ് നായകവേഷത്തിലെത്തിലെത്തുന്നത്. ചിത്രത്തിന്റെ ഓഡിയോ റിലീസ് കഴിഞ്ഞമാണ് ഹൈദരാബാദിൽ വച്ച് നടന്നത്. ഈ മാസം അവസാനം റിലീസിനെത്തുന്ന ചിത്രത്തിന്റെ സംവിധായകൻ ചന്തു മൊണ്ടേട്ടിയാണ്. ശ്രുതി ഹാസനാണ് മലരായി എത്തുന്നത്.
തെലുങ്കു പ്രേമത്തിന്റെ ഓഡിയോ പ്രകാശനത്തിന് എല്ലാവിധ ആശംസകളും നേർന്നു കൊണ്ട് നിവിൻ കഴിഞ്ഞ ദിവസം ട്വിറ്ററിൽ കുറിച്ചിരുന്നു. അഭിനയതാക്കളുടെ പേരും സംവിധായകന്റെ പേരും എടുത്തു പറഞ്ഞുകൊണ്ടായിരുന്നു നിവിൻ പോളിയുടെ ട്വീറ്റ്. ചലച്ചിത്ര താരം നിവിൻ പോളിയുടെ ട്വീറ്റിന് മറുപടിയുമായി സാക്ഷാൽ നാഗചൈതന്യ തന്നെ രംഗത്തെത്തിയിരിക്കുന്നു.
നിവിന്റെ ആശംസകൾക്ക് നന്ദി പറഞ്ഞ് കൊണ്ടാണ് ട്വീറ്റ് നാഗചൈതന്യ തുടങ്ങുന്നത്. താങ്കളുടെ സിനിമകൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കാറുണ്ടെന്നും നിവിന്റെ വേഷങ്ങൾ തന്നെ പ്രചോദനം ചെയ്യാറുണ്ടെന്നും നാഗചൈതന്യ ട്വിറ്ററിൽ പറഞ്ഞു.
മലയാള സിനിമയിൽ പുതിയ ചരിത്രം രചിച്ചു കൊണ്ടാണ് പ്രേമത്തിന്റെ തെലുങ്ങു പതിപ്പ് ഇറങ്ങുന്നത്. പ്രേമം എന്ന് തന്നെയാണ് തെലുങ്കിലും പേര് നൽകിയിരിക്കുന്നത്. നാഗചൈതന്യയാണ് നായകവേഷത്തിലെത്തിലെത്തുന്നത്. ചിത്രത്തിന്റെ ഓഡിയോ റിലീസ് കഴിഞ്ഞമാണ് ഹൈദരാബാദിൽ വച്ച് നടന്നത്.
ഈ മാസം അവസാനം റിലീസിനെത്തുന്ന ചിത്രത്തിന്റെ സംവിധായകൻ ചന്തു മൊണ്ടേട്ടിയാണ്. ശ്രുതി ഹാസനാണ് മലരായി എത്തുന്നത്. ഇവരെ കൂടാതെ അനുപമ പരമേശ്വരനും മഡോണ സെബാസ്റ്റ്യനും പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ ആളുകൾ ഏറ്റെടുത്തു കഴിഞ്ഞു.