ഡബ്ലിൻ: രണ്ടു വർഷം  മുൻപ് അയർലൻഡിലെ മലയാളികളുടെ നാടക സങ്കല്പ ങ്ങൾക്ക് പുതിയ രൂപവും ഭാവവും നൽകിയ നാഗ മണ്ഡല എന്ന നാടകം യുട്യുബിൽ റിലീസ് ചെയ്തു. കേരളത്തിലെ പഴമയുടെ കെട്ടുകാഴ്‌ച്ചകൾ സ്റ്റേജിന്റെ പരിമിതിയിൽ നിന്ന് പുത്തൻ ഭാവത്തിലും രൂപത്തിലും അവതരിപ്പിച്ച നാഗമണ്ഡലം ഇംഗ്ലീഷ് ഭാഷയിലാണ് അരങ്ങിൽ എത്തിയത്.

1997 കന്നഡ ഭാഷയിൽ പുറത്തിറങ്ങിയ ഈ നാടകം വാമൊഴിയായി പ്രചരിച്ചിരുന്ന കഥയെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയ നാടകം രൂപം ആയിരുന്നു.പ്രശസ്ത അഭിനേതാവ് ഗിരീഷ് കർണാട് ആണ് ഈ നാടകത്തിന്റെഇപ്പോഴത്തെ രൂപത്തിൽ ജീവൻ നൽകിയത്.നാഗം മനുഷ്യരൂപത്തിൽ കഥയിലെ നായികയായ റാണിയുടെ ഭർത്താവായി എത്തുകയും, റാണി ഗർഭവതിയാവുകയും ചെയ്യുന്ന കഥയിൽ റാണിയുടെ ഭർത്താവ് അവളിൽ പരപുരുഷ ബന്ധം ആരോപിക്കുകയും തുടർന്ന് നടക്കുന്ന സംഭവ പരമ്പരകളുമാണ് നാഗമണ്ഡലത്തിന്റെ ഇതു വൃത്തം.

അയർലൻഡിലെ നാടകങ്ങളുടെ സ്ഥിരം കാഴ്‌ച്ചയായ ''ഭർത്താവ് നായകൻ, ഭാര്യ നായിക'' എന്ന നാടക സങ്കൽപ്പത്തിൽ നിന്ന് പ്രേക്ഷകന് അനുഭവ വേദ്യമാകുന്ന തലത്തിലേയ്ക്ക് നാടകത്തെ എത്തിച്ച നാഗമണ്ഡല വരും കാലങ്ങളിലെ മലയാളിയുടെ നാടക സങ്കൽപ്പത്തിന് മുതല്ക്കൂട്ടാകുമെന്ന് ഉറപ്പാണ്

കേരളത്തിൽ നിന്ന് പാമ്പാടി സ്വദേശിയായ ടി എൻ കുമാരദാസ് എന്ന സംവിധായകന്റെ ശിക്ഷണത്തിൽ അരങ്ങിലെത്തിയ നാഗമണ്ഡലത്തിൽ റാണിയായി വേഷം ഇട്ടത് ഇഷിദ ആണ്.നാഗം മനുഷ്യനായി വേഷം ധരിച്ചത്തുന്ന കഥാപാത്രം പ്രിൻസ് ജോസഫ് അങ്കമാലിയാണ്.അയർലൻഡിൽ ഐ മണ്ഡല തിയേറ്റേഴ്സ് ആണ് നാടകം അരങ്ങിൽ എത്തിച്ചത്.