കൊച്ചി: ജീവിത തിരക്കുകൾക്കിടയിൽ അലയുന്ന പ്രവാസി മലയാളിയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് നാട്ടിൽപോയി ഏതെങ്കിലുമൊരു ആയുർവേദ കേന്ദ്രത്തിൽ ഉഴിച്ചിലും പിഴിച്ചിലുമടക്കമുള്ള ആയുർവേദ ചികിത്സകൾ നടത്തുകയെന്നത്. ഇന്ത്യയുടെ സ്വന്തം ആയുർവേദം രോഗമുള്ളവർക്കുമാത്രമല്ല രോഗം വരാൻ സാദ്ധ്യതയുള്ളവർക്കുകൂടി ശുദ്ധമായ ജീവിത വഴി കാട്ടിക്കൊടുക്കുന്ന ജീവിത രീതിയാണ്. വർഷത്തിലൊരിക്കൽ ഒരാഴ്ച അപൂർവ്വമായ ഒരു ആയുർവേദ ചികിത്സയ്ക്ക് വിധേയമായാൽ ഏതു തിരക്കേറിയ ആളും പുതിയ മനുഷ്യനായി മാറുമെന്ന് അനുഭവസ്ഥർ തന്നെ പറയുന്നു. എന്നാൽ ഒരു പ്രശ്‌നമുണ്ട്. കൂണുപോലെ മുളച്ചു പൊന്തുന്ന അനേകം ആയുർവേദ കേന്ദ്രങ്ങൾക്കിടയിൽ നിന്നും എങ്ങനെയാണ് യഥാർത്ഥ സെന്ററുകൾ കണ്ടെത്തുക? എല്ലാ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ സെന്ററുകളിലും ഒട്ടു മിക്ക റിസോർട്ടുകളിലൊക്കെ ആയുർവേദ ചികിത്സയുണ്ട്. ഒഴിവുകാലത്ത് റിലാക്‌സ് ചെയ്യാൻ അവയൊക്കെ നല്ലതുതന്നെ. എന്നാൽ പൂർണ്ണമായും മനസ്സും ശരീരവും പുനർജ്ജീവിപ്പിച്ചെടുക്കാൻ ഇതുപോര. ആയുർവേദമെന്ന ശാസ്ത്രം നന്നായി അറിഞ്ഞവർ തന്നെ വേണം.

തിരുവനന്തപുരത്തെ സർക്കാർ ആയുർവേദ ആശുപത്രി പോലെ കുറച്ച് സ്ഥാപനങ്ങൾ മാത്രമേ ഇവിടെ ചൂണ്ടിക്കാട്ടാനുള്ളൂ. അവയ്‌ക്കൊക്കെ ഒരു പ്രശ്‌നമുണ്ട്. സർക്കാർ സ്ഥാപനങ്ങളിലെ പരിമിതികൾ തന്നെ. വൃത്തിയും വീറും വിശ്വാസവും കുറവ്. അതിനൊക്കെയുള്ള ഏക പരിഹാരമായി മാറുകയാണ് കാലടിയിലെ പെരിയാറിന്റെ തീരത്തുള്ള നാഗാർജ്ജുന ആയുർവേദ ട്രീറ്റ്‌മെന്റ് സെന്റർ. ഇവിടെ ശാസ്ത്രം ഉണ്ട്, പാരമ്പര്യമുണ്ട്, സ്റ്റാർ സൗകര്യങ്ങളുണ്ട്. അതിനെല്ലാമുപരി ആയുർവേദ രംഗത്ത് കാൽ നൂറ്റാണ്ടായി കേരളത്തിന്റെ വഴി സ്വയം വെട്ടുന്നവർ എന്ന ചരിത്ര സാക്ഷ്യവുമുണ്ട്. അതുകൊണ്ട് തന്നെ നാട്ടിൽപോയി വിശ്വാസത്തോടെ ആയുർവേദ ചികിത്സ സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർ മറ്റേത് പേര് പരിഗണിക്കും മുമ്പ് നാഗാർജ്ജുനയെ ഓർക്കുക.

ഇന്ത്യയിലെ തന്നെ ഏറ്റവും അറിയപ്പെടുന്ന നാഗാർജ്ജുന ആയുവേദ ഗ്രൂപ്പിൽ ചികിത്സക്ക് എത്തിയവരും നിരവധിയാണ്. സൗഖ്യം തേടി എത്തുന്നവർ ശാരീരിക അസ്വസ്ഥതകൾ മറന്ന് പുതിയ മനസിന് ഉടമയായാണ് ഇവിടെ നിന്നും മടങ്ങാറ്. 25 വർഷത്തെ പാരമ്പര്യം തന്നെയാണ് നാഗാർജ്ജുനയെ ശ്രദ്ധേയമാക്കുന്നത്. പഞ്ചകർമ്മ തെറാപ്പിയിൽ ശ്രദ്ധയൂന്നിയിരിക്കുന്ന സ്ഥാപനമാണ് നാഗാർജ്ജുന് ഗ്രൂപ്പ്. പിഴിച്ചിൽ, കിഴി, ധഝാര, ശിരോവസ്തി തുടങ്ങിയ ചികിത്സാരീതികൾ ഫലപ്രദമായി തന്നെ ഇവിടെ നടത്തുന്നു. വിദേശികളും തദ്ദേശീയരും അടക്കമുള്ളവർ അർപ്പിക്കുന്ന വിശ്വാസം തന്നെയാണ് നാഗാർജ്ജുനയെ മറ്റ് ആയുർവേദ ചിക്താസാ കേന്ദ്രങ്ങളിൽ നിന്നും വ്യത്യസ്തരാക്കുന്നത്.

ആയുർവേദ ചികിത്സാ രംഗത്തെ പ്രമുഖരായ മരുന്നുൽപ്പാദകർ കൂടിയാണ് നാഗാർജ്ജുന ഗ്രൂപ്പ്. അതുകൊണ്ട് സ്വന്തം മരുന്നുകൾ തന്നെയാണ് ഇവിടെയും ചികിത്സക്കായി ഉപയോഗിക്കുന്നത്. പ്രവാസത്തിന്റെ ബുദ്ധിമുട്ടുകൾക്കൊടുവിൽ ആശ്വാസം തേടി നാട്ടിലെത്തിയാൽ കാലടിയിലെ നാഗാർജ്ജുനയിലെ കാലടിയിലെ ചികിത്സാ കേന്ദ്രവുമായി ബന്ധപ്പെടുക. ഇവിടെ നിങ്ങളെ ചികിത്സിക്കാൻ തയ്യാറായി ഏഴ് ഡോക്ടർമാർ അടങ്ങുന്ന മികച്ചൊരു ടീമാണ് ഇവിടെയുള്ളത്. ആയുർവേദ ആചാര്യൻ ഡോ. സി മനോജ് കുമാറാണ് പ്രഗ്തഭർ അടങ്ങിയ ഈ ഡോക്ടർമാരുടെ സംഘത്തിന്റെ തലവൻ. പരിചാരകരായി 45 പേരും ഇവിടെയുണ്ട്. പുരുഷന്മാർക്കും സ്ത്രീകൾക്കുമായി വെവ്വേറെ പരിചാരകരെയും ലഭ്യമാണ്. അടിയന്തിരഘട്ടം വന്നാൽ സഹായം തേടാൻ അലോപ്പതി ഡോക്ടറുടെ സേവനവും കേരള ആയുർവേദിക് സെന്ററിൽ ലഭ്യമാണ്.

പെരിയാറിന്റെ സൗന്ദര്യം ആശ്വസിച്ചുകൊണ്ട് ചികിത്സ തേടം എന്നതാണ് ഇവിടുത്തെ പ്രധാന പ്രത്യേകത. എസിയും നോൺ എസിയും അടക്കമുള്ള മുറികളും ഇവിടെ ലഭ്യമാണ്. ആയുർവേദത്തിന്റെ തനത് ഭക്ഷണം ലഭിക്കാനുള്ള അവസരവും ഇവിടെയാണ്. ചികിത്സാവേളയിൽ പദ്യം അനുസരിച്ചുള്ള ഭക്ഷണക്രമങ്ങളാകും ഉണ്ടാകുക. എന്നാൽ നിങ്ങൾ ഒരുചികിത്സക്കായാണ് എത്തിയിരിക്കുന്നതെന്ന ഫീൽ വരാത്ത വിധത്തിൽ സുഖചികിത്സക്കുള്ള അവസരമാണ് നാഗാർജ്ജുന ഒരുക്കിയിരിക്കുന്നത്.

വിദേശത്തു നിന്നടക്കമുള്ള പ്രവാസികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുമെന്ന പ്രത്യേകതയും ഇവിടെയുണ്ട്. അധികം ദൂരെയല്ലാതെയാണ് നെടുമ്പാശ്ശേരി വിമാനത്താവളം. കൂടുതെ ട്രെയിനിൽ എത്താനായാണ് അങ്കമാലിയിലോ ആലുവയിലോ ഇറങ്ങാം. വിദേശീയർക്കും തദ്ദേശീയർക്കും സുഖചികിത്സ തേടി എത്താൻ ഓൺലൈൻ ബുക്കിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. വിശദവിവരങ്ങൾ പരിശോധിക്കുന്നതിനും ബുക്ക് ചെയ്യുന്നതിനും ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതിയാകും.

 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: - 91-484-2463350, 91-484-2460854,+91-9961845554, +91-9961883278

ഇമെയിൽ വിലാസം: treatments@nagarjunaayurveda.com