- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
നാഗൽ മ്യൂസിക് നൈറ്റ് 27ന്; ഒരുക്കങ്ങൾ പൂർത്തിയായി
ഡാളസ്: ഈസ്റ്റർ രാവിനെ ദൈവസ്‌നേഹത്തിന്റെ കുളിർമയാൽ നിറയ്ക്കുന്ന നാഗൽ സംഗീതനിശയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 1893ൽ ജർമനിയിൽനിന്നു മലയാളക്കരയിലെത്തിയ മിഷനറി വി. നാഗൽ സായിപ്പിന്റെ സംഗീത സാന്ദ്രമായ ജീവിത കഥയും ഗാനങ്ങളും കോർത്തിണക്കിയുള്ള ഒരു അപൂർവ അനുഭവമാണ് ഒരുക്കപ്പെടുന്നത്. ആംഗലേയച്ചുവയില്ലാത്ത ശുദ്ധമലയാളത്തിൽ സംസാരിക്കാനും എഴുതുവാനും പ്രാവീണ്യം നേടിയ സായിപ്പ് ലോകമെങ്ങുമുള്ള മലയാളി ക്രൈസ്തവർ പാടി ആസ്വദിക്കുന്ന യേശുവേ നിന്റെ രൂപമീ, സമയമാം രഥത്തിൽ, കർത്തൃകാഹളം, യേശുവെപ്പോലെ ആകുവാൻ, ഭാഗ്യനാൾ ഭാഗ്യനാൾ, യേശു എൻ സ്വന്തം തുടങ്ങി 70ലേറെ അനശ്വര ഗാനങ്ങൾ രചിച്ചിട്ടുണ്ട്. മാർച്ച് 27നു (ഞായർ) വൈകുന്നേരം ആറു മുതൽ എട്ടു വരെ കരോൾട്ടനിലുള്ള ബിലീവേഴ്‌സ് ബൈബിൾ ചാപ്പലിൽ (2116 old Denton Road, Carrollton) നടത്തപ്പെടുന്ന വി. നാഗൽ മ്യൂസിക് നൈറ്റിൽ ഇൻസ്പിരേഷൻസാണ് സംഗീതമൊരുക്കുന്നത്. പ്രവേശനം സൗജന്യമായിരിക്കും. മലയാള ക്രൈസ്തവ സംഘടനയായ വൈഎംഇഎഫ് ഡാളസാണ് സംഘാടകർ. വിവരങ്ങൾക്ക്: ഷിബു ജേക്കബ് (സെക്രട്ടറി) 972 467 3033
ഡാളസ്: ഈസ്റ്റർ രാവിനെ ദൈവസ്‌നേഹത്തിന്റെ കുളിർമയാൽ നിറയ്ക്കുന്ന നാഗൽ സംഗീതനിശയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
1893ൽ ജർമനിയിൽനിന്നു മലയാളക്കരയിലെത്തിയ മിഷനറി വി. നാഗൽ സായിപ്പിന്റെ സംഗീത സാന്ദ്രമായ ജീവിത കഥയും ഗാനങ്ങളും കോർത്തിണക്കിയുള്ള ഒരു അപൂർവ അനുഭവമാണ് ഒരുക്കപ്പെടുന്നത്. ആംഗലേയച്ചുവയില്ലാത്ത ശുദ്ധമലയാളത്തിൽ സംസാരിക്കാനും എഴുതുവാനും പ്രാവീണ്യം നേടിയ സായിപ്പ് ലോകമെങ്ങുമുള്ള മലയാളി ക്രൈസ്തവർ പാടി ആസ്വദിക്കുന്ന യേശുവേ നിന്റെ രൂപമീ, സമയമാം രഥത്തിൽ, കർത്തൃകാഹളം, യേശുവെപ്പോലെ ആകുവാൻ, ഭാഗ്യനാൾ ഭാഗ്യനാൾ, യേശു എൻ സ്വന്തം തുടങ്ങി 70ലേറെ അനശ്വര ഗാനങ്ങൾ രചിച്ചിട്ടുണ്ട്.
മാർച്ച് 27നു (ഞായർ) വൈകുന്നേരം ആറു മുതൽ എട്ടു വരെ കരോൾട്ടനിലുള്ള ബിലീവേഴ്‌സ് ബൈബിൾ ചാപ്പലിൽ (2116 old Denton Road, Carrollton) നടത്തപ്പെടുന്ന വി. നാഗൽ മ്യൂസിക് നൈറ്റിൽ ഇൻസ്പിരേഷൻസാണ് സംഗീതമൊരുക്കുന്നത്. പ്രവേശനം സൗജന്യമായിരിക്കും. മലയാള ക്രൈസ്തവ സംഘടനയായ വൈഎംഇഎഫ് ഡാളസാണ് സംഘാടകർ.
വിവരങ്ങൾക്ക്: ഷിബു ജേക്കബ് (സെക്രട്ടറി) 972 467 3033.



