- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടിക്കാലത്ത് പ്രൈവറ്റ് ബസ്സിലെ കമ്പയിൽ തൂങ്ങി നിന്നുള്ള യാത്രയ്ക്കിടയിൽ ഒരുപാടു തോണ്ടലും തലോടലും സഹിച്ചിട്ടുണ്ട്; റോഡരികിലെ കമന്റടിയും ചൂളമടിയും കേട്ടില്ലെന്നു നടിച്ചിട്ടുണ്ട്; ലക്ഷക്കണക്കിനു മലയാളികൾ താമസിക്കുന്ന ദുബായിൽ ഇത്തരത്തിലൊരു പ്രശ്നവും ഇല്ല; നൈല ഉഷ അനുഭവം പങ്കുവയ്ക്കുമ്പോൾ
ദൂബായ്: സ്ത്രീകൾ എല്ലായിടത്തും ചൂഷണങ്ങൾക്ക് ഇരയാകുന്നുണ്ട് എന്നും താനും ഒരുപാട് സഹിച്ചിട്ടുണ്ടെന്ന് പറയുന്നത് നൈല ഉഷയാണ്. മമ്മൂട്ടിയോടൊപ്പം കുഞ്ഞനന്തന്റെ കട, ഫയൽമാൻ തുടങ്ങിയ ചിത്രങ്ങളിലൂടെയും ടെലിവിഷൻ ഷോയിൽ അവതാരകയായും പ്രേക്ഷക ശ്രദ്ധ പിടിച്ച നടിയാണ് നൈല ഉഷ. എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകൾ ചൂഷണത്തിന് ഇരയാകുന്നുണ്ട്. കേരളത്തിൽ മാത്രമല്ല ലോകത്ത് എല്ലായിടത്തും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ട്. എല്ലാ മനുഷ്യരിലും തെറ്റ് ചെയ്യാനുള്ള ആഗ്രഹമുണ്ട്. ശക്തമായ നിയമങ്ങളിലൂടെ മാത്രമേ ഇതിനു തടയിടാൻ സാധിക്കുന്നുള്ളു. തന്റെ കുട്ടിക്കാലത്ത് പ്രൈവറ്റ് ബസ്സിലെ കമ്പയിൽ തൂങ്ങി നിന്നുള്ള സ്‌കൂളിലേയ്ക്കുള്ള യാത്രയ്ക്കിടയിൽ ഒരുപാടു തോണ്ടലും തലോടലും താൻ സഹിച്ചിട്ടുണ്ട്. റോഡരികിലെ കമന്റടിയും ചൂളമടിയും കേട്ടില്ലെന്നു നടിച്ചിട്ടുണ്ട്. എന്നാൽ ലക്ഷക്കണക്കിനു മലയാളികൾ താമസിക്കുന്ന ദുബായിൽ ഇത്തരത്തിലൊരു പ്രശ്നവും ഇല്ല. ഏതു പാതിരാത്രിയും സ്ത്രീകൾക്കു ധൈര്യമായി പുറത്തിറങ്ങാം. അവിടുത്തെ നിയമങ്ങൾ കർശനവും ശക്തവുമാണെന്നതാണ് ഇതിന
ദൂബായ്: സ്ത്രീകൾ എല്ലായിടത്തും ചൂഷണങ്ങൾക്ക് ഇരയാകുന്നുണ്ട് എന്നും താനും ഒരുപാട് സഹിച്ചിട്ടുണ്ടെന്ന് പറയുന്നത് നൈല ഉഷയാണ്. മമ്മൂട്ടിയോടൊപ്പം കുഞ്ഞനന്തന്റെ കട, ഫയൽമാൻ തുടങ്ങിയ ചിത്രങ്ങളിലൂടെയും ടെലിവിഷൻ ഷോയിൽ അവതാരകയായും പ്രേക്ഷക ശ്രദ്ധ പിടിച്ച നടിയാണ് നൈല ഉഷ.
എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകൾ ചൂഷണത്തിന് ഇരയാകുന്നുണ്ട്. കേരളത്തിൽ മാത്രമല്ല ലോകത്ത് എല്ലായിടത്തും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ട്. എല്ലാ മനുഷ്യരിലും തെറ്റ് ചെയ്യാനുള്ള ആഗ്രഹമുണ്ട്. ശക്തമായ നിയമങ്ങളിലൂടെ മാത്രമേ ഇതിനു തടയിടാൻ സാധിക്കുന്നുള്ളു. തന്റെ കുട്ടിക്കാലത്ത് പ്രൈവറ്റ് ബസ്സിലെ കമ്പയിൽ തൂങ്ങി നിന്നുള്ള സ്‌കൂളിലേയ്ക്കുള്ള യാത്രയ്ക്കിടയിൽ ഒരുപാടു തോണ്ടലും തലോടലും താൻ സഹിച്ചിട്ടുണ്ട്. റോഡരികിലെ കമന്റടിയും ചൂളമടിയും കേട്ടില്ലെന്നു നടിച്ചിട്ടുണ്ട്.
എന്നാൽ ലക്ഷക്കണക്കിനു മലയാളികൾ താമസിക്കുന്ന ദുബായിൽ ഇത്തരത്തിലൊരു പ്രശ്നവും ഇല്ല. ഏതു പാതിരാത്രിയും സ്ത്രീകൾക്കു ധൈര്യമായി പുറത്തിറങ്ങാം. അവിടുത്തെ നിയമങ്ങൾ കർശനവും ശക്തവുമാണെന്നതാണ് ഇതിന്റെ പ്രത്യേകതയെന്നും നൈല ഉഷ പറയുന്നു.