- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
നൈനയിൽ അഡ്വാൻസ്ഡ് പ്രാക്ടീസ് നഴ്‌സുമാർക്കായി നൂതന സംരംഭം
ഷിക്കാഗോ: ഇന്ത്യൻ നഴ്‌സുമാരുടെ അമേരിക്കയിലെ ദേശീയ സംഘടനയായ NAINA (National Assocication of Indian Nurses of America) അഡ്വാൻസ്ഡ് പ്രാക്ടീസ് നഴ്‌സുമാർക്കായി ഒരു പ്രത്യേക സംരംഭത്തിനു തുടക്കംകുറിക്കുന്നു. നഴ്‌സ് അനസ്തറ്റിസ്റ്റ്, ക്ലിനിക്കൽ നഴ്‌സ് സ്‌പെഷലിസ്റ്റ്, നഴ്‌സ് പ്രാക്ടീഷണർ, നഴ്‌സ് മിഡ്‌വൈഫ് എന്നീ വിഭാഗങ്ങളിലുള്ളവരാണ് ഈ വിഭാഗത്തിലുൾപ്പെടുന്നത്.അമ്പതു വർ
ഷിക്കാഗോ: ഇന്ത്യൻ നഴ്‌സുമാരുടെ അമേരിക്കയിലെ ദേശീയ സംഘടനയായ NAINA (National Assocication of Indian Nurses of America) അഡ്വാൻസ്ഡ് പ്രാക്ടീസ് നഴ്‌സുമാർക്കായി ഒരു പ്രത്യേക സംരംഭത്തിനു തുടക്കംകുറിക്കുന്നു. നഴ്‌സ് അനസ്തറ്റിസ്റ്റ്, ക്ലിനിക്കൽ നഴ്‌സ് സ്‌പെഷലിസ്റ്റ്, നഴ്‌സ് പ്രാക്ടീഷണർ, നഴ്‌സ് മിഡ്‌വൈഫ് എന്നീ വിഭാഗങ്ങളിലുള്ളവരാണ് ഈ വിഭാഗത്തിലുൾപ്പെടുന്നത്.
അമ്പതു വർഷമായി അമേരിക്കയിൽ ഈ യോഗ്യതയുള്ളവർ ഉണ്ടായിരുന്നെങ്കിലും ഈയടുത്തകാലത്ത് ദേശീയമായി എണ്ണത്തിൽ ഉയർന്ന വളർച്ചയാണുണ്ടായിട്ടുള്ളത്. പ്രത്യേക മേഖലയിൽ വൈദഗ്ധ്യം നേടിയിട്ടുള്ള ഈ വിഭാഗക്കാരുടെ ജോലി സംബന്ധമായ ആവശ്യങ്ങൾ കണ്ടറിഞ്ഞ് മാർഗ്ഗനിർദ്ദേശം നൽകുകയെന്ന പ്രത്യേക താത്പര്യം മുൻനിർത്തിയാണ് ഈ സംരംഭത്തിനു രൂപകൽപ്പന കൊടുത്തിട്ടുള്ളത്.
വളരെയേറെ ഇന്ത്യൻ നഴ്‌സുമാർ ഈ വിഭാഗങ്ങളിൽ ലൈസൻസ് നേടിയവരായിട്ടുണ്ട്. ആവശ്യമായ മാർഗ്ഗനിർദേശങ്ങളും, മാറിവരുന്ന നിയമങ്ങൾക്കനുസൃതമായുള്ള ചർച്ചകളും എല്ലാം സംരംഭം വിഭാവനം ചെയ്യുന്നു. സമൂഹത്തിൽ മാറ്റങ്ങൾ വരുത്തുവാനും, ആരോഗ്യരംഗത്തെ പുത്തൻ ചുവടുവയ്പുകളിൽ തനതായ സാന്നിധ്യം അറിയിക്കുവാനും ഇന്ത്യൻ നേഴ്‌സുമാരെ പ്രാപ്തരാക്കാൻ ശ്രമിക്കുക എന്ന ദൗത്യവും പുതുതായി രൂപീകരിച്ച പ്രത്യേക സമിതിയുടെ മുന്നിലുണ്ട്.
സാറാ ഗബ്രിയേൽ അഡൈ്വസറായുള്ള ഈ സമിതിയുടെ നേതൃത്വം ലിഡിയ ആൽബുക്കർക്കിനാണ്. ഡോ. സോളിമോൾ കുരുവിള, ഡോ. ജാക്കി മൈക്കിൾ, ഡോ. ഓമന സൈമൺ, വർഷാ സിങ് എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. എല്ലാ അഡ്വാൻസ്ഡ് പ്രാക്ടീസ് നഴ്‌സുമാരുടേയും സഹകരണം പ്രത്യേകം അഭ്യർത്ഥിക്കുന്നതായി നൈനാ പ്രസിഡന്റ് സാറാ ഗബ്രിയേൽ അറിയിച്ചു. നൈനയുടെ ഭാരവാഹികളെയോ, ചാപ്റ്റർ പ്രസിഡന്റുമാരേയോ ഇതിനായി സമീപിക്കണമെന്നും, വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുവാൻ താത്പര്യപ്പെടുന്നതായും ഭാരവാഹികൾ അറിയിക്കുന്നു. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക: